Pages

ജാമിഅ സമ്മേളനം: വാഹനപ്രചാരണജാഥ തുടങ്ങി

കോട്ടയ്ക്കല്‍: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് 48ാം വാര്‍ഷിക 46ാം സനദ്ദാന സമ്മേളനത്തിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന വാഹനപ്രചാരണജാഥ തുടങ്ങി. പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ ജാഥാക്യാപ്റ്റന്‍ ശറഫുദ്ദീന്‍ എടക്കരയ്ക്ക് പതാക കൈമാറി. എ.പി. മുഹമ്മദ്മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് മുത്തുക്കോയതങ്ങള്‍, ഹാജി കെ. മമ്മദ്‌ഫൈസി, കോട്ടുമല മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍, പി. ഹമീദ്, സ്വലാഹുദ്ദീന്‍ഫൈസി വെന്നിയൂര്‍, സുലൈമാന്‍ഫൈസി, ശിഹാബ്‌ഫൈസി, സലീംഫൈസി, പറമ്പൂര്‍ ബാപ്പുട്ടിഹാജി, അരീക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ഈസ്റ്റ്‌വെസ്റ്റ് മേഖലകളിലായി നടക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം കോട്ടയ്ക്കലിലും മലപ്പുറത്തും സമാപിച്ചു. ചൊവ്വാഴ്ച മേലാറ്റൂരില്‍ തുടങ്ങുന്ന ഈസ്റ്റ് മേഖല ജാഥ പാണ്ടിക്കാടും മാനത്ത്മംഗലത്ത് തുടങ്ങുന്ന വെസ്റ്റ് മേഖല ജാഥ ചെമ്മാട്ടും സമാപിക്കും.