Pages
▼
എസ്.വൈ.എസ് പൈതൃക ബോധന യാത്ര
മലപ്പുറം: സുന്നീ യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദര്‍ശബോധന പ്രചാരണ കാമ്പയിന്‍, മേയ് രണ്ടു മുതല്‍ നാലുവരെ നടക്കുന്ന പൈതൃക ബോധന പ്രയാണത്തോടെ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സുന്നി യുവജനസംഘം നേതാക്കളായ എം.പി. മുസ്തഫല്‍ ഫൈസിയും ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും നയിക്കുന്ന പ്രയാണങ്ങള്‍ക്ക് ഞായറാഴ്ച രണ്ടിന് മമ്പുറം മഖാമില്‍ തുടക്കമാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേãരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷതവഹിക്കും.പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളുള്‍ക്കൊള്ളുന്ന വെസ്റ്റ് പ്രയാണത്തിനു ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (വൈസ് ക്യാപ്റ്റന്‍) യു. മുഹമ്മദ് ശാഫി (ഡയറക്ടര്‍) പി.പി. മുഹമ്മദ് ഫൈസി (കോ ഓഡിനേറ്റര്‍) ഖാദിര്‍ ഫൈസി കുന്നുംപുറം (അസി. കോ ഓഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും.മലപ്പുറം, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുള്‍ക്കൊള്ളുന്ന ഈസ്റ്റ് പ്രയാണത്തിന് എം.പി. മുസ്തഫല്‍ ഫൈസി (ജാഥാ ക്യാപ്റ്റന്‍) ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (വൈസ് ക്യാപ്റ്റന്‍) കെ. മമ്മദ് ഫൈസി (ഡയറക്ടര്‍) കെ.എ. റഹ്മാന്‍ ഫൈസി (കോ ഓഡിനേറ്റര്‍) ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (അസി. കോ ഓഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കും.32 കേന്ദ്രങ്ങളില്‍ സുന്നി സമ്മേളനങ്ങളെ പ്രയാണം അഭിസംബോധന ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, കെ. മമ്മദ് ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി, ഖാദിര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ പങ്കെടുത്തു.