എടപ്പാള്‍ : എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ഹമീദ്‌ഫൈസി അമ്പലക്കടവ് നയിക്കുന്ന പൈതൃക ബോധന പ്രയാണത്തിന് മൂന്നിന് ഒമ്പതുമണിക്ക് വെളിയങ്കോട്ടും 10ന് ചങ്ങരംകുളത്തും സ്വീകരണം നല്‍കും. വെളിയങ്കോട്ട് ചേര്‍ന്ന എസ്.വൈ.എസ് യോഗത്തില്‍ ഷഹീര്‍അന്‍വരി അധ്യക്ഷത വഹിച്ചു. എന്‍.എസ് മുഹമ്മദ്മൗലവി, ഇബ്രാഹിംഫൈസി, ഇ.കെ. ഇസ്മായില്‍, ടി.വി.സി അലി, കെ.എം. ഇസ്മായില്‍, യു.എം. ഫാറൂഖ്, വി.പി. റഹ്മത്തുള്ള, എന്‍.കെ. മാമുണ്ണി, സി.എ. ജബാര്‍ എന്നിവര്‍ പ്രസംഗിച്ചു.