Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
കുടുംബം - 2
വീടു നന്നാക്കാന്‍ മാര്‍ ഗമെന്ത് ? ഇസ്ലാം ആജ്ഞാപിച്ചത് ചെയ്യാനും , നിരോധിച്ചത് വര് ജ്ജിക്കാനുമുള്ള ശീലം വീട്ടില്‍ വളര് ത്തുക തന്നെ . വീട് സംവിധാനം ചെയ്യേണ്ടത് എങ്ങനെ ? ആദ്യമായി ഗൃഹനായികയെ തെരെഞ്ഞെടുക്കുന്നത് തന്നെ ശ്രദ്ധിച്ചു വേണം . വിശുദ്ധ ഖുരാന് പറയുന്നു : വൈവാഹിക ധര് മം പുലര് ത്തുന്ന നല്ല ആളുകള്‍ തമ്മില്‍ വിവാഹ ബന്ധം പുലര് ത്തട്ടെ . നല്ല ദാസന് മാരും ദാസിമാരും തമ്മിലാണ് ഇണ ചേരേണ്ടത് . സാമ്പത്തിക കഴിവു കുറവ് ഈ രംഗത്ത് പ്രതിബന്ധമല്ല . അല്ലാഹു കഴിവു കുറഞ്ഞവര്‍ ക്ക് അവന്റെ ഔദാര്യം കൊണ്ട് അനുഗ്രഹിക്കാന്‍ മതിയായവനാണ് . അവന് വിശാലമനസ്കനും സര് വ്വജ്ഞനുമത്രെ . ( നൂര്‍ ; 32) നല്ല ഒരു ഗൃഹനാഥനു വേണ്ടി നല്ല ഗൃഹനായികയെ തെരെഞ്ഞെടുക്കുമ്പോള്‍ സ്വാഭാവികമായും ചില നിബന്ധനകള്‍ പാലിക്കേണ്ടി വരും . സാധാരണയായി നാലു കാര്യങ്ങള്‍ പരിഗണിച്ച് വിവാഹം കഴിക്കാറുണ്ട് . സമ്പത്ത് , തറവാട് , സൌന്ദര്യം , മതബോധം ഇതില്‍ വൈവാഹിക ജീവിതരംഗത്ത് വിജയെ കണ്ടെത്തുക ദീനിനെ , മതബോധത്തെ പരിഗണിക്കുന്നവരായയിരിക്കും .( ബുഖാരി , മുസ്ലിം ) ഇഹലോകവും ഇതിലുള്ള സകല വസ്തുക്കളും മനുഷ്യന്റെ സുഖജീവിതത്തിനായിാ രുക്കിയവയാണ് . സ്വലിഹത്തായ പെണ്ണാണ് അതില്‍ ഏറ്റവും ഉല് കൃഷ്ടമായത് . ( മുസ്ലിം ) ഓരോരുത്തര് ക്കും നന്ദിയുള്ള ഹൃദയവും ന്ദിയുള്ള ഒരു നാക്കും പരലോക കാര്യങ്ങളില്‍ സഹായിക്കുന്ന സഹധര്‍ മിണിയു വേണം . ( അഹ്മദ് ) എന്നാണ് നബി ( സ ) പ്രസ്താവിച്ചിരക്കുന്നത് . ജനങ്ങള്‍ സംഭരിച്ചതില്‍ ഏറ്റവും മഹത്വമേറിയത് ദീനിയായും ദുന്‍ യവിയായും പുരുഷനെ സഹായിക്കുന്ന സ്വാലിഹത്തായ സ്ത്രീയാണ് . ( ബൈഹഖി ) എന്നു ഹദീസിലേ # വന്നിരിക്കുന്നു . ധാരാളം പ്രസവിക്കുകയും സ്നേഹബന്ധം കുടുംബത്തില്‍ വളര് ത്തുകയും ചെയ്യുന്ന സ്ത്രീകളെ കല്യാണം കഴിക്കണം . ഞാന്‍ എല്ലാ അംബിയ്യാക്കളേക്കാളും അനുയായികള്‍ അധികരിച്ച ആളാണെന്നതില്‍ അഭിമാനിക്കുന്നു . കന്യകമാരെ നിങ്ങള്‍ വിവാഹം ചെയ്യുക . അവര്‍ ഗര്‍ ഭാശയം പവിത്രമായവരും , വായ ആകര് ഷകമായവരും ( നിയന്ത്രണാധീനമായവര്‍ ) കുറഞ്ഞത് കൊണ്ട് തൃപ്തമായവരുമായിരിക്കും . കൂടാതെ അവര്‍ ക്ക് കുതന്ത്രം കുറവുമായിരിക്കും ( ഇബ് നുമാജ ). സ്വാലിഹത്തായ ഒരു സ്ത്രീ നാല് വിജയങ്ങളില്‍ ഒന്നാണെന്ന പോലെ ചിത്ത സ്ത്രീ നാല് പരാജയങ്ങളില്‍ ഒന്നുമാണ് . തിരുമേനി ( സ ) പറയുന്നു : സ്വാലിഹത്തായ സ്ത്രീ വന്‍ വിജയമാണ് . അവളെ കാണുി ന്നത് കൌതുകവും , നിന്റെ അഭാവത്തില്‍ അവള് സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ വിശ്വസ്തയുമാണ് . എന്നാല്‍ ചീത്ത സ്ത്രീയെ കാണുന്നത് ലക്ഷണക്കേടും , അവള് നാവു കൊണ്ട് ഉപദ്രവിക്കുന്നവളമായിരിക്കും . മാത്രമല്ല ഭര് ത്താവിന്റെ അഭാവചചത്തില് അവള് ക്ക് തടിയും മതലും സൂക്ഷിക്കുവാന്‍ അവള് ക്കു കഴിയുകയുമില്ല ( ഇബ് നു ഹിബ്ബാന്‍ ) പ്രത്യക്ഷത്തില്‍ സ്വഭാവവും ദീനിബോധവുമുള്ള ഒരു പെണ്ണിനെ ആകര് ഷിച്ചാല്‍ അവളെ നിങ്ങള്‍ കല്യാണം കഴിക്കുക . അല്ലാത്ത പക്ഷം ഭൂമിയില്‍ ധാരാളം കുഴപ്പവും ഫിത്നയയും അതുണ്ടാക്കിയേക്കും . ( ഇബ് നുമാജ ) നല്ല ഒരു കുടുംബം ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധാക്കിക തന്നെ വേണം . അല്ലാത്ത പക്ഷം വീടിന്റെ എല്ലാ ഭദ്രതയും തകര് ക്കും . നല്ല സ്വാലിഹായ ഒരു പുരുഷനും സ്വാലിഹത്തായ ഒരു ല്‍ ത്രീയും സംരമിച്ചാല് നല്ലൊരു ഭവനമായി . അതില്‍ നിന്ന് നല്ല ഉല് പാദനവും പ്രതീക്ഷിക്കാം . മറിച്ചായിരുന്നാല് പേട് മാത്രമെ പ്രതീക്ഷിക്കാനാവൂ . സ്ത്രീ പതിവൃതയായാല് എത്രയും നന്നായി . അത് അല്ലാഹുവിന്റെ ഔദാര്യമാണ് . എന്നാല്‍ പിന്നെ പോരാഴ്മ നികത്തി മെച്ചം വരുത്തുകയേ വീട്ടുകാരന് ചെയ്യേണ്ടൂ . ദീനികാര്യങ്ങളില്‍ താല് പര്യമില്ലാത്തവളെ കല്യാണം കഴിച്ചാല്‍ കുടുമബ സമ്മര്‍ ദ്ദത്തില് നന്നാകുമെന്ന പ്രതീക്ഷയില്‍ വിവാഹ ബന്ധം സ്ഥാപിച്ചാല്‍ അവള് നന്നാകാന്‍ ഭര് ത്താവ് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും . ഹിദായത്ത് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഔദാര്യമാണെന്ന് ഭര് ത്താവ് ആദ്യം അറിഞ്ഞിരിക്കണം . അല്ലാഹുവാണ് നന്നാക്കുന്നവന് . മനുഷ്യനെ ശരീരികമായും , മാനസികമായും , സാമ്പത്തികമായും , സാംസ്കാരികമായുമൊക്കെ നന്നാക്കുന്നത് അല്ലാഹു മാത്രമാണ് . സക്കരിയ്യാ ( അ ) യുടെ ഭര്യയെ നന്നാക്കിയത് അല്ലാഹുവാണെന്ന് ഖുരാന് പറയുന്നുണ്ട് . ഭാര്യയെ എങ്ങനെ നന്നാക്കാം ? അല്ലാഹുവിനെ വണങ്ങാനുള്ള മനസ്ഥിതി വളര് ത്തുകയാണ് പ്രഥമമായി വേണ്ടത് . വിശ്വാസ ദാര്‍ ഢ്യം വളര് ത്തുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും വേണം . ഖുരാന് പാരായണം , രാത്രിയിലെ നിസ്കാരം , ദിക് റുകള് , ദാനധര് മങ്ങള്‍ എല്ലാം ചെയ്യിക്കണം . ഉപകാരപ്രദമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യട്ടെ , നല്ല കാസറ്റുകള്‍ സമ്പാദിച്ച് കേള് പ്പിക്കണം . നല്ല കൂട്ടുകാരികളെ കണ്ടെത്താനുള്ള ബോധവും പ്രവണതയും സ്ത്രീകളില്‍ വളര് ത്തണം . ചീത്ത കൂട്ടുകെട്ടുകളില്‍ നിന്ന് അകലുകയും , ശര് റുകളെ പ്രധിരോധിക്കുകയും ചെയ്യാന്‍ സ്ത്രീയെ ശീലിപ്പിക്കുകയും വേണം . സ്ത്രീകള്‍ പോകാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ അവരെ അലയാന്‍ അനുവദിക്കരുത് . സ്റ്റുഡിയോവില്‍ സ്വയം കയറിയികരങ്ങുന്ന , മറ്റു ആവശ്യങ്ങള്‍ അന്യരുടെ മുമ്പില്‍ പോയി സ്വയം ശരിയാക്കി വരുന്ന പെണ്ണിനെ വീടു ഭരിക്കാന്‍ കൊള്ളില്ല . പിന്നീട് ആ ശീലം മക്കളിലേക്കും വ്യാപിച്ചെന്നു വരും . അതോടെ , നല്ല ഒരു ഇസ്ലാമിക കുടുംബം രൂപപ്പെടാനുള്ള സാധ്യത അടയുകയാണ് ചെയ്യുന്നത് . തെറ്റായ വഴിക്ക് നടക്കക്കുന്നതില്‍ തല്‍ പരയായ ഉമ്മ , മക്കളുടെ ദുര് നടപ്പപ്പു # ി നു നേരെ കണ്ണു ചിമ്മും . വീട്ടിലെ വിശ്വാസപരമായ അന്തരീക്ഷം പ്രധാനമാണ് . സത്യവിശ്വാസത്തിന്റെ തെളിവ് വീട്ടില്‍ പ്രകടമാക്കണമെന്ന് നബി ( സ ) നിര് ദ്ദേശിച്ചിട്ടുണ്ട് . “ നിങ്ങളുടെ വീട് നിങ്ങള്‍ ‘ ഖബര്‍ ’ പോലെയാക്കരുതെ ” ന്ന് അവിടുന്ന് അരുള്‍ ചെയ്തു . കല്ലറകളില്‍ ദികൃ - ദുാ കളോ വായനയോ ഒന്നുമില്ലാത്തതു പോലെ വീടും ഇവയില്‍ നിന്നും മുക്തമാക്കരുതെന്നാണ് ഇതിന്റെ താല് പര്യം . അല്ലാഹുവിന്റെ ദിക് റ് കൊണ്ട് ധന്യമാക്കുന്ന വീടും , ദിക് റില്‍ നിന്നകന്നു കഴിയുന്ന വീടും , ജീവനുള്ള വസ്തുവും , മരിച്ച വസ്തുവും പോലെ വ്യത്യസ്തങ്ങളാണ് . ( മുസ്ലിം ) പഠന ശാല പോലെയും , ആരാധനാലയം പോലെയും വീട് ആരാധന കൊണ്ടും പഠന ക്ലാസ് കൊണ്ടും ധന്യമാക്കണം . നിസ്കാര മുറി , ദിക് റ് ഹാള്‍ , എന്നിവ വീട്ടില്‍ കരുതിയിരിക്കണം . ഗ്രന്ഥപാരായണവും , വിജ്ഞാന സദസ്സും , വീട്ടില്‍ സംഘടിപ്പിക്കണം . അല്ലാഹുവിന്റെ ദിക് റില്ലാതെ അമുസ്ലിം വീടു പോലെ ഓഡിയോ - വീഡിടോ പരിപാടികളാല്‍ മാത്രം അലംകൃതമായ എത്രയെത്ര വീടുകളാണ് ഇന്നു കാണുന്നത് . യഥാര് ത്തത്തില് ഇത് മരിച്ച വീടാണ് . പരദൂഷണം , ഏഷണി , അപരാധം , പൈശാചികമായ കൂത്തരങ്ങുകള്‍ എന്നിവയാണ് വീട്ടില്‍ നടമാടുന്നത് . അധര്‍ മങ്ങളുടെ അരങ്ങേറ്റം , പലരുടെയും കടന്നേറ്റം , ദീനി വിരുദ്ധ സംസ്കാരം ഇതാണിന്ന് പല വീടുകളിലും കാണുന്നത് . ഇത്തരം വീട്ടില്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ പ്രവേശിക്കുകയില്ല . നിങ്ങളുടെ വീട് ഖിബ്ലക്ക് അഭിമുഖമീയിരിക്കട്ടെ . ഓരോരുത്തരുടെ വീടും ഒരു ഖിബ്ല ( ആരാധനാലയം ) ആയിരിക്കണം . സൂറത്തു യൂനുസില്‍ അല്ലാഹു പറയുന്നു : മൂസാ നബി ( അ ) യോടും സഹോരനോടും നാം മിസ് റില്‍ അവര്‍ ക്കായി ഭവനം പണിയാന്‍ കല് പിച്ചു . ഓരോരുത്തരുെ # ഭവനവും ഓരോ ആരാധനാ മണ്ഡപമായി കാണാനും , അതില്‍ നിസ്കാരം നില നിര് ത്തുവാനും നാം സന്ദേശമയക്കുകയും ചെയ്തു . മുഅ്മിനുകളെ അറിയിക്കേണ്ട സന്തോഷ വിവരമാണിത് . അവരോട് സ്വന്തം ഭവനം മസ്ജിദ് പോലെ ആരാധനയാല്‍ പവിത്രമാക്കാനും , ധന്യമാക്കാനുമാണ് അല്ലാഹു കല് പിച്ചതെന്നാണ് ഇബ് നു അബ്ബാസ് ( റ ) യുടെ അഭിപ്രായം . വീട്ടില്‍ വെച്ചു ആരാധന നടത്തുന്നതിന്റെ മഹത്വമാണിത് കുറിക്കുന്നത് . ‘ ഫര് ള്‍ ’ നിസ്കാരമല്ലാത്തവ വീട്ടില്‍ വെച്ചു നിസ്കരിക്കുന്ന സ്വഭാവമായിരുന്നു സഹാബത്തിനുണ്ടായിരുന്നത് മഹാനായ മഹ്മൂദ് ബിന്‍ റബീു ല്‍ അന് സാരി ( റ ) റിപ്പോര് ട്ടു ചെയ്യുന്നു : റസൂല്‍ ( സ ) യുടെ അനുചരനും , ബദ് രീങ്ങളില്‍ പെട്ടയാളുമായ ഇത്ബാനുബ് നു മാലിക് ( റ ) ഒരിക്കല്‍ തിരു സന്നിധിയില്‍ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലെ , എനിക്ക് കാഴ്ച നഷ്ടമായിരിക്കുന്നു , ഞാന്‍ എന്റെ അനുയായികളുടെ ഇമാമാണ് . മഴ പെയ്ത് വെള്ളം പൊങ്ങിയാല്‍ എനിക്ക് പള്ളിയ് ല്‍ പോകാനാവുന്നില്ല . അതിനാല്‍ തിരുനബി എന്റെ വീട്ടില്‍ വന്ന് ഒന്ന് നിസ്കരിക്കണം എന്നാല്‍ പിന്നെ ആ സ്ഥലം എനിക്ക് നിസ്കാര ഹാള്‍ ആക്കാമല്ലോ . ‘ ഇന്‍ ശാ അല്ലാഃ അങ്ങനെയാവാം ’ എന്ന് തിരുമേനി ( സ ) പ്രതിവചിച്ചു . ഇത്ബാന്‍ ( റ ) പറയുന്നു : അങ്ങനെ കാലത്ത് റസൂല്‍ ( സ ) അബൂബക്കര്‍ സിദ്ദീഖുമൊത്ത് എന്റെ വീട്ടില്‍ വന്നു . പ്രവേശനാനുവാദം തേടി . അങ്ങനെ വീട്ടില്‍ ഇരിക്കും മുമ്പായി എന്നോടു ചോദിച്ചു : ഞാന്‍ നിന്റെ വീട്ടില്‍ ഏതു റൂമില്‍ വെച്ചാണ് നിസ്കരിക്കേണ്ടത് ?
ഞാന്‍ ഒരു ഭാഗം കാണിച്ചു കൊടുത്തു . അവിടെ റസൂല്‍ ( സ ) നിന്ന് തക്ബീര്‍ ചൊല്ലി നിസ്കരിച്ചു . പിന്നില്‍ ഞങ്ങളും അണിയായി നിന്നു . രണ്ട് റക്ത്ത് നിസ്കരിച്ചു .( ബുഖാരി ) വീട്ടില്‍ നിസ്കാരത്തിനും ദികിറിനുമായി ഒരു പ്രത്യേക സ്ഥലം ഒരുക്കണമെന്നാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത് .
എന്നാല്‍ പള്ളികളില്‍ ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് തന്നെ സ്ഥാനം പിടിക്കുന്നത് നന്നല്ല . അത് ‘ ലോകമാന്യ ’ ത്തിന് ഇട നല് കുന്നതിനാല്‍ വിരോധിച്ചു കൊണ്ട് അബൂദാവൂദ് റിപ്പോര് ട്ടു ചെയ്ത ഹദീസ് വന്നിരിക്കുന്നു . ആയിഷ ( റ ) യെ തൊട്ട് ഉദ്ദരിക്കപ്പെടുന്നു -
മഹതി പറഞ്ഞു : തിരുനബി ( സ ) രാത്രി എഴുന്നേറ്റ് നിസ്കരിക്കാറുണ്ടായിരുന്നു . വിത് റ് നിസ്കാരം കഴിഞ്ഞാല്‍ വീട്ടുകാരോട് എഴുന്നേറ്റ് നിസ്കരിക്കാന്‍ പറയുമായിരുന്നു . ( മുസ്ലിം )
രാത്രി സ്വയം എഴുന്നേറ്റ് നിസ്കരിക്കുകയും കുടുംബാംഗങ്ങളെ നിസ്കരിപ്പിക്കുകയും , എഴുന്നേല് ക്കാന്‍ അലസത കാണിക്കുന്നവരുടെ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ . ( അബൂ ദാവൂദ് , അഹ്മദ് ) എന്നും ഹദീസില്‍ വന്നിട്ടുണ്ട് വീട്ടിലെ സ്ത്രീകളെ ദാനധര് മങ്ങള്‍ ക്ക് പ്രോത്സാഹിപ്പിക്കുന്നതും , മേല്‍ പറഞ്ഞ രീതിയില്‍ തഹജ്ജുദും വിത് റും നിസ്കരിപ്പിക്കുന്നതും ഈമാന്‍ വര് ദ്ധിപ്പിക്കും .
ഒരിക്കല്‍ തിരുമേനി ( സ ) സ്ത്രീകളോടായി ഇങ്ങനെ പറഞ്ഞു : സ്ത്രീ സമൂഹമേ ! നിങ്ങള്‍ ദാനധര് മങ്ങള്‍ ധാരാളം ചെയ്യുക . ഞാന്‍ നരകത്തില്‍ കൂടുതല്‍ കട്ടത് സ്ത്രീകളെയാണ് . ( ബുഖാരി ) വീട്ടില്‍ സാധ്യമെങ്കില്‍ ധര് മസ്ഥാപനങ്ങളുടെ ഹുണ്ഡികപ്പെട്ടി സ്ഥാപിക്കുക ! വീട്ടില്‍ വരുന്ന അഗഥി - അനാഥകള്‍ ക്കും ആവശ്യക്കാര്‍ ക്കുമായി ഇതില്‍ ധനം നിക്ഷേപിക്കുക . മുസ്ലിം ഭവനത്തില്‍ ആവശ്യക്കാരന്ന് അവകാശമുണ്ട് . അതിന്നായി മുന്‍ ഭാഗത്ത് ഒരു ധര് മപ്പെട്ടി വേണം . വീട്ടുകാരെ കാണാതെയും അവരോട് അര് ത്ഥിക്കാതെയും അതില്‍ നിന്ന് സ്വയം ധര് മമെടുക്കാന് അനുവാദവും അവസരവും കൊടുക്കുന്നതാണ് നല്ലത് .
കൂടാതെ വെളുത്ത രാവുകളിലും , തിങ്കള്‍ - വ്യാഴം ദിവസങ്ങളിലും , മുഹര്‍ റം ഒമ്പത് - പത്തുകളിലും , അറഫാനാളിലും , മുഹര്‍ റനിസസലും വൃതമെടുക്കാനും വീട്ടുകാരെ ശീലിപ്പിക്കണം . വിശ്വാസം വര് ദ്ധിപ്പിക്കാന് ഇതെല്ലാം ആവശ്യമാണ് . ‘ അതു വേണ്ട , ഇതു വേണ്ട !’ എന്നു പറഞ്ഞു എല്ലാ കാര്യങ്ങളും ലാഘവത്തോടെ തള്ളിയാല്‍ വിശ്വാസം നശിക്കും .
വീടുമായി ബന്ധപ്പെട്ട ദിക് റുകളും സുന്നത്തുകളും ശ്രദ്ധിക്കണം .
ഇമാം മുസ്ലിം ‘ സ്വഹീഹ് മുസ്ലിമില് ’ ഉദ്ദരിക്കുന്നു :
തീര് ച്ചയായും തിരുനബി ( സ ) പ്രസ്ഥാവിച്ചു : ഒരാള്‍ വീട്ടിലേക്ക് അല്ലാഹുവിനെ ധ്യാനിച്ചു കൊണ്ട് കടക്കുകയും കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ‘ ബിസ്മി ’ ചൊല്ലുകയും ചെയ്താല്‍ പിശാച് അതിന്റെ അനുയായികളോടു പറയും : ഈ വീട്ടില്‍ നിന്ന് ഇന്ന് നിങ്ങള്‍ ക്ക് താമസ സൌകര്യമോ ഭക്ഷണമോ ഇല്ല .!’
പിശാചിന്റെ അനുയായികള്‍ ഇതു കേട്ട് തിരിച്ചു പോകും . മറിച്ച് കടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വാതില്‍ കൊട്ടിയടക്കുമ്പോഴും മറ്റും ‘ ബിസ്മി ’ ചൊല്ലാതെ പോയാല്‍ പിശാചിന്റെ തലവന്‍ ഇങ്ങനെ പറയും : നിങ്ങള്‍ ക്കവിടെ താമസവും ഭക്ഷണവും തയ്യാറാണ് . ( മുസ്ലിം )
ആള് താമസമുള്ള വീട്ടില്‍ ‘ സലാം ’ പറഞ്ഞു കൊണ്ടും സൂറതുല്‍ ഇഖ്ലാസ് ഓതിക്കൊണ്ടും കടക്കുക . ആള് താമസമില്ലാത്ത വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ‘ അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീന് ’ എന്നും ചൊല്ലണം . കൂടാതെ മിസ് വാക്ക് ചെയ്യലും സുന്നത്തുണ്ട് .
അബൂദാവൂദ് തന്റെ ‘ സുനന് അബൂദാവൂദില്‍ ’ റിപ്പോര് ട്ട് ചെയ്യുന്നു : വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ തിരുമേനി ‘ ബിസ്മി ’ ചൊല്ലി ‘ തവക്കല്‍ ത്തു അലല്ലാഹ് ’ എന്നു പറയാറുണ്ടായിരുന്നു . കൂടാതെ , ലാ ഹൌല വലാ ലാഖുവത്ത ഇല്ലാ ബില്ലാഹ് ’ എന്നും പറയാറുണ്ടായിരുന്നു . ഇത് കേട്ടാല്‍ അങ്ങനെ ചൊല്ലിയ ആളോട് അല്ലാഹുവിന്റെ മലക്കുകള്‍ ഇങ്ങനെ മറുപടി പറയും : നിന്റെ സമ്മാനം നല്ലത് . അത് മതി . നീയും ഭവനവും ഇനി കാത്തു രക്ഷിക്കപ്പെടും .
ഇത് കേള് ക്കുന്ന പിശാച് തന്റെ കൂട്ടുകാരനായ പിശാചിനോടു പരിതപിക്കും : അല്ലാഹു സന്മാര് ഗം കാണിച്ച , ആനുകൂല്യം തികച്ചു കൊടുക്കുന്ന , അല്ലാഹു കാത്തു സൂക്ഷിക്കുന്ന ഒരുത്തനെയും നിനക്ക് ഒന്നും ചെയ്യാനാവില്ല . ( അബൂദാവൂദ് , തിര്‍ മുദി )
വീട്ടില്‍ നിന്ന പിശാചിനെ അകറ്റാന്‍ എന്തു ചെയ്യണം ?
‘ അല്‍ ബഖറ :’ സൂറത്ത് തുടര്‍ ച്ചയായി ഓതിയാല്‍ പിശാചിനെ ആട്ടിയോടിക്കാനാവും . ഇത് സംബന്ധമായി ധാരാളം നബി വചനങ്ങളുണ്ട് . വീട് നിങ്ങള്‍ ഖബര്‍ പോലെയാക്കരുത് . ‘ അല്‍ ബഖറ :’ സൂറത്ത് ഓതപ്പെടുന്ന വീട്ടില്‍ നിന്ന് പിശാചിന് പ്രവേശനമില്ല . ( ഹാകിം ) ‘ അല്‍ ബഖറ :’ സൂറത്തിലെ പ്രധാനപ്പെട്ട രണ്ട് ആയത്തുകളുടെന മഹത്വം വിവരിച്ചു കൊണ്ടും ഹദീസുകളുണ്ട് .
അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വര് ഷങ്ങള് ക്കു മുമ്പ് ഒരു എഴുത്ത് എഴുതി അര് ശിന്നരികെ സൂക്ഷിച്ചിരുന്നു . അതില്‍ നിന്ന് രണ്ട് ആയത്ത് എടുത്താണ് ‘ അല്‍ ബഖറ :’ സൂറത്ത് അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നത് . മൂന്നു രാവുകള്‍ തുടര്‍ ച്ചയായി ഈ ആയത്തുകള്‍ ഓതപ്പെടുന്ന വീട്ടില്‍ പിശാച് അടുക്കുക പോലുമില്ല . ( അഹ്മദ് )
വീട്ടില്‍ ശറഈ വിജ്ഞാനം നിറഞ്ഞു നല് ക്കണം . വീട്ടുകാരെയും കുടുംബത്തെയും അത്യാവശ്യ കാര്യങ്ങള്‍ പഠിപ്പിക്കണം . ഇത് കുടുംബ നാഥന്റെ ചുമതലയാണ് . ഇങ്ങനെ ചെയ്യണമെന്ന കല് പ സൃഷ്ടാവായ അല്ലാഹുവിന്റെതാണ് . ഖുര്‍ ആനിലൂടെ അവന് പറയുന്നു : “ സത്യ വിശ്വാസികളെ , നിങ്ങള്‍ സ്വന്തം ശരീരത്തെയും കുടുംബാംഗങ്ങളുടെ ശരീരത്തെയും നരകത്തെ തൊട്ട് കാക്കുക ! നരകത്തില്‍ കത്തിക്കപ്പെടുന്നത് മനുഷ്യരെയും കല്ലുകളെയുമാണ് .” ( ഖുരാന് ) വീട്ടുകാരെ പഠിപ്പിക്കുവാനും , പരിപാലിക്കുവാനും ഉപദേശിക്കുകയാണിവിടെ . അവരെ നന്മ കൊണ്ട് കല് പ്പിക്കുവാനും തിന്മ കൊണ്ട് വിരോധിക്കുവാനുമുള്ള ഉത്തരവാദിത്തം വീട്ടുകാരനാണ് .
ഇത് സംബന്ധമായയി ചില ഖുരാന് വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുള്ളത് ശ്രദ്ധിക്കുക : വീട്ടുകാരെ വഴിപാടിനു പ്രേരിപ്പിക്കലും അവരെ തിന്മയില് നിന്ന് തടയലും അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കാന്‍ അവരെ സഹായിക്കലുമാണ് ഈ ആയത്ത് ഉദ്ഘോഷിക്കുന്നതെന്നാണ് ഇമാം ഖതാദഃ ( റ ) യുടെ അഭിപ്രായം . ദീനില്‍ അനിഷ്ടമായ വല്ല കാര്യങ്ങളും കണ്ടാല്‍ കണ്ടില്ലെന്നു നടിക്കുന്ന സ്വഭാവം അവരില്‍ പാടില്ല . അവര്‍ ക്ക് താക്കീത് നല് കണം . അവരെ ശകാരിക്കുകയും ആവശ്യമെങ്കില്‍ നിയമപരവും നീതിപരവുമായ നിലയില്‍ വടിപ്രയോഗം നടത്തുകയും വേണം . ( ത്വബ് രി 21-316)
അല്ലാഹു ഫര് ളാക്കിയ കാര്യങ്ങളും അവന്റെ നിരോധങ്ങളും തന്റെ ആശ്രിതരെ പഠിപ്പിക്കല്‍ ഗൃഹനാഥന് നിര് ബന്ധമാണെന്നാണ് ഇമാം ളഹ്ഹാക്കിന്റെയും ഇമാം മുഖാതില്‍ ( റ ) യുടെയും അഭാപ്രായം . ( തഫ്സീര്‍ ഇബ് നു കസീര്‍ 8-194)
തന്റെ കുടുംബത്തെ പഠിപ്പിക്കുകയും മര്യാദക്കാരാക്കുകയും ചെയ്യാനുള്ള ഉത്തരമാദിത്തം വീട്ടുടമക്കാണെന്ന് ഇമാം അലി ( റ ) അഭിപ്രായപ്പെടുന്നത് . ( സാദുല്‍ മസീര് 8-316)
മക്കളെയും വീട്ടുകാരെയും മതബോധമുള്ളവരാക്കുകയും ഖൈറായ കാര്യങ്ങളും അത്യാവശ്യ അദബുകളും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഗൃഹനാഥന്റെ ചുമതലയാണ് . സ്വതന്ത്രരല്ലാത്ത അടിമകളോടും കുട്ടികളോടും വരെ , വിജ്ഞാന സമ്പാദനത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നു വരുമ്പോള്‍ സ്വതന്ത്രരായ ഭാര്യാ - സന്താനങ്ങളെ ശിക്ഷിക്കണമെന്നും ശിക്ഷണം നല് തണമെന്നും പറയേണ്ടതില്ലല്ലോ .
ഇമാം ബുഖാരി ( റ ) പുരുഷന് തന്റെ അടിമകളെയും കുടുംബത്തെയും പഠിപ്പിക്കണമെന്ന് പറയുന്ന അദ്ധ്യായത്തില്‍ ഇങ്ങനെ ഒരു ഹദീസ് ഉദ്ദരിക്കുന്നു : മൂന്ന് വിഭാഗം ആളുകളുടെ പ്രവര് ത്തനത്തിന് രണ്ട് മാര്‍ ഗ്ഗത്തില് പ്രതിഫലം ലഭിക്കും ഒരാള്‍ തന്റെ കീഴിലുള്ള ഒരു വെള്ളാട്ടിയെ ‘ അദബ് ’ പഠിപ്പിക്കുകയും നല്ല ലിലയില്‍ അവള് ക്ക് ദീനി വിജ്ഞാനം പഠിപ്പിട്ടു കൊടുക്കുകയും പിന്നെ അവളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്താല്‍ അത്ന് രണ്ട് പ്രതിഫലം ലഭിക്കും .
ഇമാം ഇബ് നു ഹജര്‍ ( റ ) ഈ ഹദീസിന്റെ സംഗ്രഹത്തില്‍ , ഒരു സ്വതന്ത്ര സ്ത്രീയെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ച് സംസ്കരിച്ചെടുക്കുന്നത് സാധാരണ ഗതിയില്‍ അടിമ സ്ത്രീയെ സംസ്കരിച്ചെടുക്കുന്നതിനേക്കാള്‍ പ്രതിഫലം വര് ദ്ധിച്ചതാണെന്ന് വിവരിച്ചിട്ടുണ്ട് . ( ഫഥുല്‍ ബാരി 1-190) മനുഷ്യന് , പ്രത്യേകിച്ച് പുരുഷന് മാര്‍ വിവിധ ജോലിത്തിരക്കു കാരണം കുടുംബ ക്ലാസ്സ് നടത്തുന്നത് മുടങ്ങിപ്പോകാന്‍ ഇട വരുന്നു . അതിനാല്‍ അതിന്നായി മാസത്തില്‍ പ്രത്യേക ദിവസങ്ങള്‍ തെരെഞ്ഞെടുക്കുന്നതാണ് നല്ലത് .
ഈ ക്ലാസില്‍ ഭാര്യാ - സന്താനങ്ങള്‍ ക്കു പുറമെ അടുത്ത കുടുംബക്കാരികളായ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കണം . അതിന്നൊരു പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്യണം . റസൂല്‍ തിരുമേനിയുടെ ജീവിതകാലത്ത് സ്ത്രീകള്‍ ക്കും പുരുഷന് മാര്‍ ക്കും ഒന്നായി മതപഠന ക്ലാസ് നടക്കാറുണ്ടായിരുന്നു . സ്ത്രീകള്‍ പക്ഷേ , ഒരു മറക്കപ്പുറത്തായിരുന്നു ക്ലാസില്‍ പങ്കെടുത്തിരുന്നത് . പുരുഷ ബാഹുല്യം കാരണം സ്ത്രീകള്‍ ക്ക് ക്ലാസ് ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ത്രീകള്‍ റസൂല്‍ തിരുമേനിയോട് ഇങ്ങനെ ആവശ്യമറിയിച്ചു : അല്ലാഹുവിന്റെ തിരുദൂതരെ , ഞങ്ങള്‍ ക്കു മാത്രമായി അങ്ങു മതപഠന ക്ലാസ് വെച്ചു തരണം .
തങ്ങള്‍ സ്ത്രീകളുടെ ആവശ്യം പരിഗണിച്ച് അവര്‍ ക്കു മാത്രമായി ക്ലാസ് സംഘടിപ്പിക്കുകയും സ്ത്രീകളെ പ്രത്യേകം ഉപദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു . ( ബുഖാരി ) ( സ്ത്രീകള്‍ ക്ക് മാത്രമായി വിജ്ഞാന സദസ്സ് ഉണ്ടാക്കാമോ എന്ന അദ്ധ്യായത്തില്‍ )
മഹാനായ ഷ്ലിബ് നു അബീ സാലിഹ് ( റ ) റിപ്പോര് ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ പറയുന്നു : സ്ത്രീകളുടെ പരാതി പ്രകാരം ഒരു സഹോദരിയുടെ പ്രത്യോക വീട് അവര്‍ ക്കായി മതപഠന ക്ലാസ് നടത്താനുള്ള സ്ഥലമായി അവര്‍ ക്കു നിര് ണ്ണയിച്ചു കൊടുത്തിരുന്നു . ( ഫഥുല്‍ ബാരി 1:195)