Pages

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം'; തീവ്ര നിലപാടുകളെയും ആത്മീയ ചൂഷണങ്ങളെയും ചെറുത്ത് തോല്‍പിക്കുക: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: ഫാസിസത്തിന് ശക്തി പകരാന്‍ മാത്രമേ തീവ്രവാദ ധാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുവെന്നും തീവ്ര നിലപാടുകള്‍ ഇസ്‌ലാമികമല്ലെന്നും സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. 'ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ തന്മയത്തത്തോടെ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. സ്വപ്നം പറഞ്ഞും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മഹത്വവത്കരിക്കുന്നത് ഇസ്‌ലാമികമോ അഹ്‌ലുസുന്നയുടെ ധാരയോ അല്ല. അത്തരം കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സമൂഹം തയ്യാറാകണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുജ്തബ ഫൈസി ആനക്കര നേതൃത്വം നല്‍കി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ആര്‍. വി അബൂബക്കര്‍ യമാനി, അലി അക്ബര്‍ മുക്കം, ശഫീഖ് പന്നൂര്‍ സംസാരിച്ചു. സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ്: ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE