Pages

പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ തള്ളിക്കളയും: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: വെറുപ്പിന്റെ വിഷം വിതറുന്ന പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായുള്ള ഇദ്ദേഹത്തിന്റെ ഈ വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഒരു സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ അജണ്ടകള്‍ കൂടി പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. നാമമാത്രമായ നിയമ നടപടിയിലൂടെയല്ല ക്രിമിനല്‍ കേസെടുത്ത് പി. സി ജോര്‍ജിനെ ജയിലിലടക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ധീന്‍ ദാരിമി പടന്ന, ബഷീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി, ഇസ്മായില്‍ യമാനി, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിര്‍ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാന്‍ അന്‍സ്വരി, നൗഷാദ് ഫൈസി എം, ഷഹീര്‍ അന്‍വരി പുറങ്ങ്, അബൂബക്കര്‍ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടര്‍കുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീന്‍ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, മുഹമ്മദ് ഫൈസി കജ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE