Pages

56 മുഅല്ലിംകള്‍ക്ക് പെന്‍ഷനും 27 ലക്ഷം രൂപ ഗ്രാറ്റിയുറ്റിയും അനുവദിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2021 ഡിസംബര്‍ മാസത്തില്‍ 56 മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷനും ഗ്രാറ്റിയുറ്റിയും അനുവദിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ നിയമനിര്‍ദ്ദേങ്ങള്‍ പാലിച്ചു 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പെന്‍ഷനും ഗ്രാറ്റിയുറ്റിയും നല്‍കിവരുന്നത്. പ്രതിമാസം 1000 രൂപ വീതം ആജീവനാന്തമാണ് പെന്‍ഷന്‍ കാലാവധി. ആയിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ കൗണ്‍സിലിനു കീഴില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. 56 പേര്‍ക്ക് ഗ്രാറ്റിയുറ്റി തുകയായി 27 ലക്ഷം രൂപയും അനുവദിച്ചു.

ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം. അബൂബക്ര് മൗലവി ചേളാരി, കെ.കെ.ഇബ്രാഹീം മുസ്ലിയാര്‍ കോഴിക്കോട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, പി. എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എ.എം. ശരീഫ് ദാരിമി നീലഗിരി, മാണിയൂര്‍ അബ്ദുര്‍റഹ് മാന്‍ ഫൈസി, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എം. ശാജഹാന്‍ അമാനി കൊല്ലം, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോട്ടയം, അശ്റഫ് ഫൈസി പനമരം വയനാട് സംസാരിച്ചു. എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen