Pages

“മലബാർ സമരംഅതിജീവനത്തിന്റെ നൂറ് വർഷങ്ങൾ”; മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15,16ന് മലപ്പുറത്ത്

മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു നടക്കും .

1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ നിന്ന് പലായനം ചെയ്യേണ്ടിവന്നു.

ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു വെച്ച്‌ നടക്കുന്ന ഹിസ്റ്ററി കോൺഗ്രസ്സിൽ തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഗവേഷണ സമാഹാര പ്രകാശനവും നടക്കും. അധ്യാപകർ, ഗവേഷകർ, ചരിത്ര വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, സമര - പലായന പഠനങ്ങൾ, സമരാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. സമാപന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
- SKSSF STATE COMMITTEE