Pages

എസ്‌ഐസി സർഗലയം ഒന്നാം ഘട്ടം പൂർത്തിയായി

ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ്‌ കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.

യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ്‌ കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.

സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ്‌ ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.
- abdulsalam