Pages

പ്രവാചക വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരും: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

കോഴിക്കോട്: പ്രവാചക വിമര്‍ശനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ച് ചില മുസ്‌ലിം നാമധാരികള്‍ ചരിത്രത്തില്‍ നടത്തിയ അപഹാസ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. എം.കെ മുനീര്‍ എം.എല്‍.എ പതിപ്പ് ഏറ്റുവാങ്ങി. പലമതങ്ങളും പൂര്‍വഗാമികളെ തിരസ്‌കരിച്ചപ്പോള്‍ ഇസ്‌ലാം ഉള്‍കൊള്ളലിന്റെ ശൈലിയാണ് എല്ലാ കാലത്തും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ.കെ മാണിയൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം സംബന്ധിച്ചു.

ഫോട്ടോ അടിക്കുറുപ്പ്: സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഡോ. എം.കെ മുനീറിന് നല്‍കി പ്രകാശനം ചെയ്യുന്നു
- SKSSF STATE COMMITTEE