Pages

ട്രെന്റ് യു എസ് എസ് പരീക്ഷ പരിശീലനത്തിന് തുടക്കമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ട്രെന്റിന് കീഴിൽ സംസ്ഥാനത്തെ മുഴുവൻ മേഖലകളിലും സംഘടിപ്പിക്കുന്ന യു എസ് എസ് പരീക്ഷ പരിശീലന പരിപാടിക്ക് കോഴിക്കോട് ജില്ലയിലെ വാണിമേൽ മേഖലയിൽ തുടക്കമായി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ഓറിയന്റേഷൻ, വിഷയാധിഷ്ഠിത കോച്ചിംഗ്, ഓൺലൈൻ ക്വിസ്, മാതൃക പരീക്ഷ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ട്രെന്റ് ചെയർമാൻ റഷീദ് കോടിയൂറ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ച. ജി ല്ലാ ട്രെന്റ് സെക്രട്ടറി ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷത വഹിച്ചു. ട്രെന്റ് മാസ്റ്റർ ട്രെയിനർ ഫൈസൽ പുല്ലാളൂർ പരിശീലനത്തിന് നേതൃത്വം നൽകി. മനീഷ സംസ്ഥാന കൺവീനർ അലി വാണിമേൽ, അർഷാദ് ദാരിമി പയ്യോളി, സ്വാലിഹ് ടി.പി, അസ്മിദ് പി , ഫാരിസ് നജം ,അഹമ്മദ് പടയൻ, കണ്ടിയിൽ നൗഷാദ് പ്രസംഗിച്ചു. കഴിഞ്ഞ വർഷങ്ങളിലെ യു എസ് എസ് ജേതാക്കളായ നജാദ് എ.പി, ഉമൈറ കെ എൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ട്രെൻഡ് സംസ്ഥാനം സമിതി അംഗം കെ കെ മുനീർ മാസ്റ്റർ സ്വാഗതവും മേഖല സെക്രട്ടറി വി പി മുഹമ്മദ്‌ വാഫി നന്ദിയും പറഞ്ഞു.

പരീക്ഷ പരിശീലനത്തോടനുബന്ധിച്ച് മാർച്ച് 30 ന് സംസ്ഥാനത്തെ മുഴുവൻ മേഖല കേന്ദ്രങ്ങളിലും യു എസ് എസ് മാതൃക പരീക്ഷ നടത്തുമെന്ന് കൺവീനർ ഷാഫി ആട്ടീരി അറിയിച്ചു.
- SKSSF STATE COMMITTEE