Pages

ട്രെന്റ് സ്പെയ്സ് പ്ളസ് ടീം മീറ്റ് ശ്രദ്ധേയമായി

കോഴിക്കോട് : SKSSFവിദ്യാഭ്യാസ വിഭാഗം ട്രെൻഡ് സമിതിയുടെ നൂതന പദ്ധതി സ്പെയ്സ് പ്ലസ് ടീം പ്ലാനിംഗ് മീറ്റും ഫാക്കൽട്ടി കം കോർഡിനേറ്റേർസ് മീറ്റും ശ്രദ്ധേയമായി. കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ വെച്ച് രണ്ട് സെഷനുകളിലായി നടന്ന പരിപാടി പദ്ധതിയുടെ ആസൂത്രണ രേഖയുടെ കരട് രേഖ തയ്യാറാക്കി. നവംബറിൽ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പരിശീലനം മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. തുടർ പരിപാടിയെന്നോണം സംസ്ഥാനത്തെ 1000 ബിരുദ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 4 മാസ കാലാവധിയിൽ 100 സെഷനുകൾ നൽകി മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്ന പദ്ധതിയാണ് സ്പേസ് പ്ലസ്‌. പദ്ധതിയുടെ ആസൂത്രണം, കരിക്കുലം, പ്രൊജക്റ്റ്‌ സബ്‌മിഷൻ, കോർഡിനേറ്റേഴ്സ് മീറ്റ്, ലോഞ്ചിങ് എന്നിവക്ക് കരട് രൂപമായി. ട്രെന്റ് സ്റ്റേറ്റ് കൺവീനർ ഷാഫി ആട്ടീരി അധ്യക്ഷത വഹിച്ചു. ട്രെന്റ് ചെയർമാൻ റഷീദ് കോടിയൂറ ഉൽഘാടനം ചെയ്തു. സ്പേസ് സ്റ്റേറ്റ് കോർഡിനേറ്റർ മുനീർ വാണിമേൽ സ്വാഗതം പറഞ്ഞു. ഫിസിക്സിൽ നെറ്റ് (ജെ ആർ ഫ്) നേടിയ ട്രെന്റ് സംസ്ഥാന സമിതിയംഗം സ്വാലിഹ് തൊടുപുഴയെ ചടങ്ങിൽ ആദരിച്ചു. സഹൽ തൊടുപുഴ, റാഫി കാഞ്ഞായി, ഷമീർ ഹംസ പെരിങ്ങമല, അൻസിഫ് കണിയാപുരം, ജൗഹർ കാളമ്പാടി, എസ് കെ ബഷീർ, ലുബിൻ സവാദ് മാടായി, ഷമീറുദ്ധീ ദാരിമി, ജമാൽ ഹുദവി, ഹംസ മയ്യിൽ, മുനവ്വർ ജാസിം തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE