Pages

ദാറുല്‍ഹുദാ അപേക്ഷ മെയ് 31 വരെ നീട്ടി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു. ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനുള്ള അപേക്ഷാ തിയ്യതി മെയ് 31 വരെ നീട്ടി.

സമസ്തയുടെ മദ്രസാ അഞ്ചാം ക്ലാസ് മുന്‍വര്‍ഷം പാസായവരോ ഇത്തവണത്ത പൊതു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടിള്‍ക്ക് വാഴ്സിറ്റിയിലെ സെക്കണ്ടറിയിലേക്കും പന്ത്രണ്ട് വയസ്സ് കവിയാത്തവര്‍ക്ക് യു. ജി കോളേജിലേക്കും അപേക്ഷിക്കാം.

സമസ്തയുടെ ഏഴാം ക്ലാസ് മുന്‍വര്‍ഷം പാസായവരോ ഇത്തവണത്തെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരോ ആയ പതിമൂന്നര വയസ്സ് കവിയാത്ത പെണ്‍കുട്ടികള്‍ക്ക് വാഴ്സിറ്റിയുടെ ഫാഥിമാ സഹ്റാ വനിതാ കോളേജിലേക്കു അപേക്ഷിക്കാം.

സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ, ഒമ്പതു വയസ്സ് കവിയാത്ത, ആണ്‍കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് അപേക്ഷിക്കാം.

മുഴുവന്‍ കോഴ്സുകളിലേക്കും വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

മെയ് 28, 30 തിയ്യതികളിലായി നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ ജൂണിലേക്ക് മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നേരത്തേ അപേക്ഷിച്ചവര്‍ക്ക് സ്റ്റാറ്റസ് പേജ് വഴി ഓണ്‍ലൈനായിത്തന്നെ വിവരങ്ങള്‍ അറിയാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502, 2460575, 8547290575 (ഹെല്‍പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
- Darul Huda Islamic University