Pages

SKSSF മനുഷ്യാവകാശ സംരക്ഷണ റാലി എറണാകുളത്ത്

കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് എറണാകുളത്ത് മനുഷ്യാവകാശ സംരക്ഷണ റാലി നടത്താൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജീവനും സ്വത്തിനും ഭീഷണി നേരിടുകയും ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിരന്തരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കാലിക വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ച് കൊണ്ടുവരികയാണ് റാലി ലക്ഷ്യമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ റാലിയിൽ അണിനിരക്കും. വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും സാമുദായി സൗഹാർദത്തിന് വിള്ളൽ വീഴ്ത്താനുള്ള ശ്രമങ്ങളെ തടയുവാനും ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമായിരിക്കുന്നു - യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം, റഫീഖ് അഹമ്മദ് തിരൂർ, വി.കെ ഹാറൂൺ റഷീദ്, ഡോ. ജാബിർ ഹുദവി, ഷഹീർ പാപ്പിനിശ്ശേരി, സുബൈർ മാസ്റ്റർ, മാവാഹിബ് ആലപ്പുഴ, ഫൈസൽ ഫൈസി, ശുകൂർ ഫൈസി, ഷഹീർ അൻവരി, ഒ.പി.എം അഷ്‌റഫ്, ഷഹീർ ദേശമംഗലം, സയ്യിദ് ഫഖ്റുദീൻ തങ്ങൾ, ജലീൽ ഫൈസി, നിസാം കണ്ടത്തിൽ, ഇസ്മായിൽ യമാനി എന്നിവർ പങ്കെടുത്തു. ജന. സെക്രട്ടറി സത്താർ പന്തല്ലൂർ സ്വാഗതവും ആഷിക് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE