Pages

SKSSF പൊന്നാനി മേഖല പ്രതിനിധി സമ്മേളനം നടത്തി

പൊന്നാനി: എസ് കെ എസ് എസ് എഫ് പൊന്നാനി മേഖല 'ഇജ് ലാസ് ' പ്രതിനിധി സമ്മേളനം നടത്തി. പൊന്നാനി സി. വി. ജങ്ഷൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് നസീർ അഹ് മദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശാഫി മാസ്റ്റർ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മേഖലയിൽ ഏറ്റവും മികച്ച ക്ലസ്റ്ററായി പൊന്നാനി ക്ലസ്റ്ററിനെയും മികച്ച യൂണിറ്റായി അയിങ്കലം യൂണിറ്റിനേയും തെരഞ്ഞെടുത്തു. മികച്ച ക്ലസ്റ്റർ പ്രസിഡന്റ് പുറങ്ങ് ക്ലസ്റ്ററിലെ ആസാദ് എ എം നഗർ, മികച്ച ക്ലസ്റ്റർ സെക്രട്ടറി പൊന്നാനി ക്ലസ്റ്റർ സെക്രട്ടറി പി. പി അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർക്ക് ഉപഹാരം നൽകി. സഹചാരിഫണ്ട് പിരിവിൽ മികച്ച രീതിയിൽ ശേഖരിച്ച കറുകത്തിരുത്തി യൂണിറ്റിനും അവാർഡ് നൽകി. ടി. എ റശീദ് ഫൈസി, ജില്ലാ സെക്രട്ടിയേറ്റ് അംഗങ്ങളായ നൗഫൽ തിരൂർ, ഉബൈദ് ആമയം, മേഖലാ സെക്രട്ടറി വി. കെ. ഹുസൈൻ വെളിയങ്കോട്, ട്രഷർ സാലിഹ് അൻവരി തവനൂർ, വി. എ. ഗഫൂർ, കെ. കെ. നൗഫൽ ഹുദവി, പി പി ജലീൽ, ആസിഫ്, യാസിർ, ഷാഹുൽ അയങ്കലം, അജ്മൽ, ശമീം പുറങ്ങ് പ്രസംഗിച്ചു.


എസ് കെ എസ് എസ് എഫ് പൊന്നാനി മേഖലാ ഇജ് ലാസ് പ്രതിനിധി സമ്മേളനം ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യുന്നു
- CK Rafeeq