Pages

പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ആകണം: SKSSF

കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമൂഹിക, സംസ്‌കാരിക വിദ്യഭ്യാസ മേഖലകളിലെ ഉയര്‍ച്ചക് വേണ്ടി സംഭാവനകള്‍ അര്‍പ്പിക്കുകയും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തുകയും, സമ്പത്ത് ഘടനയെ പുഷ്ഠിപ്പെടുത്തുകയും ചെയ്യുന്നത്തിന്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ നടപ്പിലാക്കണമെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കണമെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രവാസി വിംഗ് സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം പ്രേമേയം വഴി കേന്ദ്ര, സംസ്ഥാനസര്‍കാരിനോട് ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ശഹീര്‍ ദേശമംഗലം, ശുഹൈബ് തങ്ങള്‍, മുജീബ് വാഫി ആതവനാട്, സുഹൈല്‍ കാരന്തൂര്‍ എന്നിവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE