Pages

റോഹിംഗ്യന്‍ കാരുണ്യ പദ്ധതി; SKSSF നു ഐക്യരാഷ്ട്രസഭയുടെ അനുമോദനം

ഹൈദരാബാദ്: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ ഉപസമിതിയായ യു എന്‍ എച്ച് സി ആറിന്റെ അനുമോദനം. കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ നടന്ന എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റില്‍ വെച്ചാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള കാരുണ്യ പദ്ധതി ആവിഷ്‌കരിച്ചത്. എസ് കെ എസ് എസ് എഫ് റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടത്തിവരുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം. യു എന്‍ എച്ച് സി ആറും സേവ് ദ ചില്‍ഡ്രനും സംയുക്തമായി സംഘടിപ്പിച്ച റോഹിംഗ്യന് ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ ജി ഒ കളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഗമത്തില്‍ യു എന്‍ എച്ച് സി ആര്‍ സീനിയര്‍ പ്രൊട്ടക്ഷന് ഓഫീസര്‍ യുകികോ കോയാമ അംഗീകാരപത്രം കൈമാറി. എസ് കെ എസ് എസ് എഫിനെ പ്രതിനിധീകരിച്ച് ഹൈദരബാദ് ഘടകം ട്രഷറര്‍ നിസാം ഹുദവി പല്ലാര്‍ അംഗീകാരപത്രം ഏറ്റുവാങ്ങി. വിധവ വയോജന പെന്‍ഷന്‍ പദ്ധതി, കുടിവെള്ള വിതരണ പദ്ധതി, വീല്‍ചെയര്‍, പഠനോപകരണ വിതരണം തുടങ്ങി വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്നത്. ഐക്യരാഷ്ട്ര സഭയുടെ വിവിധ സംരംഭങ്ങളോട് സഹകരിച്ചാണ് പ്രവര്‍ത്തനം.


ഫോട്ടോ അടിക്കറിപ്പ്: റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എസ് കെ എസ് എസ് എഫ് നടത്തി വരുന്ന കാരുണ്യ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയായ യു എന്‍ എച്ച് സി ആറിന്റെ അംഗീകാരപത്രം സീനിയര്‍ പ്രൊട്ടക്ഷന് ഓഫീസര്‍ യുകികോ കോയാമയില്‍ നിന്ന് ഹൈദരാബാദ് ചാപ്റ്റര്‍ ട്രഷറര്‍ നിസാം ഹുദവി പല്ലാര്‍ സ്വീകരിക്കുന്നു.
- SKSSF STATE COMMITTEE