Pages

SKSBV സില്‍വര്‍ ജൂബിലി; വിദേശ പ്രചരണത്തിന് തുടക്കം

ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രചരണ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളിലെ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘടനാ സന്ദേശവും സില്‍വര്‍ ജൂബിലി സന്ദേശവും പ്രചരണത്തിന്റെ ഭാഗമായി കൈമാറും. ദുബൈ സുന്നീ സെന്റര്‍ മദ്രസ, അജ്മാന്‍ നാസര്‍ സുവൈദി മദ്രസ, റാസല്‍ഖൈമ ബുഖാരി മദ്രസ, ഷാര്‍ജ ദഅവാ സെന്റര്‍, ഉമ്മുല്‍ഖുവൈന്‍, അല്‍ ഐന്‍, അബൂദാബി എന്നിവിടങ്ങളില്‍ നടന്ന പ്രചരണ കണ്‍വെന്‍ഷനില്‍ പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഫ്‌സല്‍ രാമന്തളി, നാസര്‍ മുസ്ലിയാര്‍ ദുബൈ, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അനസ് അസ്അദി കണ്ണൂര്‍, അബ്ദുള്‍ ഹക്കീം ഷാര്‍ജ, ഹാരിസ് ബാഖവി കടമേരി, ശമീര്‍ തോടന്നൂര്‍, ശാഫീ വെട്ടിക്കാട്ടീരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen