അബാസിയ്യ ദാറുത്തർബിയ മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇസ്‌ലാമിക് കൗൺസിൽ ചെയര്മാൻ ഹംസ ബാഖവി അധ്യക്ഷനായിരുന്നു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച പൊതു സമ്മേളനത്തിൽ "നൂറുൻ അലാ നൂർ" എന്ന പ്രമേയത്തിൽ അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് നബി (സ) എന്ന പ്രകാശം, പ്രകാശങ്ങളുടെ മേൽ പ്രകാശമായിരുന്നുവെന്നും ഹൃദയാന്തരങ്ങളിലൂടെ സഞ്ചരിച്ച് ആ പ്രകാശം എത്രയോ ജനപഥങ്ങളെ സ്വാധീനിച്ച് കൊണ്ട് ഒരു ജനതയെ ഏറ്റവും ഉന്നതം എന്ന് ലോകത്തെ കൊണ്ട് വിളിപ്പിക്കപ്പെടും വിധം സമൂഹത്തെ ഉദ്ധാരണം ചെയ്യുകയായിരുന്നുവെന്നും അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാലത്തിലായിരുന്നു മുഹമ്മദ് നബി(സ)യുടെ ജീവിതം, അക്ഷരങ്ങൾക്കപ്പുറത്ത് ജീവിതം കൊണ്ടാണ് മുഹമ്മദ് നബി (സ) തന്റെ സമൂഹത്തെ മാറ്റിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
യുസഫ് നായിഫ് അൽശമ്മരി, എം കെ. അബ്ദുറസാഖ് (KMCC ജനറൽ സെക്രട്ടറി), എ പി. അബ്ദുൽസലാം (KKMA വർക്കിംഗ് പ്രസിഡന്റ) എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീർ "അൽമഹബ്ബ-18" മെട്രോ മെഡിക്കൽ കെയർ വൈസ് ചെയര്മാൻ ഹംസ പയ്യന്നൂർ സാഹിബിനു കോപ്പി നൽകി സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ഇസ്‌ലാമിക് കൗൺസിൽ കലണ്ടർ 2019 പ്രകാശനം ലുലു റീജിയണൽ ഡയറക്ടർ മുഹമ്മദ് ഹാരിസിന് കോപ്പി നൽകി കൊണ്ട് അഡ്വ. ഓണമ്പിളി മുഹമ്മദ് ഫൈസി നിർവഹിച്ചു. ഇസ്‌ലാമിക് കൗൺസിൽ ജന. സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി സംഘടനയുടെ പദ്ധതി അവതരണം നടത്തി.
ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാൻ ഉസ്മാൻ ദാരിമി, ഉന്നതാധികാര സമിതി കൺവീനർ മുഹമ്മദലി ഫൈസി, സയ്യിദ് നിസാർ മശ്ഹൂർ തങ്ങൾ, സയ്യിദ് ഗാലിബ് മശ്ഹൂർ തങ്ങൾ, TVS മാർക്കറ്റിംഗ് മാനേജർ ഗംഗൈ ഗോപാൽ, സൈനുൽ ആബിദ് ഫൈസി, ഇ.എസ് അബ്ദുറഹിമാൻ സാഹിബ്, കരീം ഫൈസി, നാസർ കോഡൂർ, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി എന്നിവരും സംബന്ധിച്ചു. ഇസ്‌ലാമിക് കൗൺസിൽ "പ്രവർത്തന രീതികളിലൂടെ" സ്ലൈഡ് ഷോ പ്രസന്റേഷൻ ശിഹാബ് മാസ്റ്റർ, അമീൻ മുസ്‌ലിയാർ, ഇസ്മായിൽ വള്ളിയോത്ത്, നിസാർ അലങ്കാർ എന്നിവർ നേതൃത്വം നൽകി. ശിഹാബ് കൊടുങ്ങല്ലൂർ വിഖായ ടീമിനെ നിയന്ത്രിച്ചു.
ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി സ്വാഗതവും, ട്രഷറർ ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു. നേരത്തെ സംഘടിപ്പിച്ച മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്, മൗലിദ് സദസ്സ് എന്നിവക്ക് നേതാക്കളും, പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്തതു. ശേഷം അന്നദാനവും നടന്നു.

Photo: കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018-ന്‍െറ ഭാഗമായി സംഘടിപ്പിച്ച മൗലിദ് സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേത്യത്വം നല്‍കുന്നു.
- Media Wing - KIC Kuwait