Pages

സമസ്ത: പൊതുപരീക്ഷക്ക് ഇന്ന് തുടക്കം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷക്ക് ഇന്ന് തുടക്കം. കേരളത്തിനകത്തും പുറത്തുമായി സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9808 മദ്‌റസകളില്‍നിന്നുള്ള 2,36,627 വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മദ്‌റസ പൊതുപരീക്ഷയായാണ് സമസ്തയുടെ പൊതുപരീക്ഷ അറിയപ്പെടുന്നത്. 9441 സൂപ്രവൈസര്‍മാരെയും 137 സൂപ്രണ്ടുമാരെയും ഇതിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. 6909 സെന്ററുകളാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. മുന്‍ഷത്തേക്കാള്‍ 13,476 കുട്ടികള്‍ ഈ വര്‍ഷം അധികമായി പരീക്ഷക്കിരിക്കുന്നുണ്ട്. സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെ അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടന്നു. 
- Samasthalayam Chelari