Pages

കുവൈത്ത് നാഷണൽ സർഗലയം; ഫഹാഹീൽ ചാമ്പ്യന്മാര്‍

അബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയം സമാപിച്ചു. അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്ലാമിക് കൗൺസിലിന്റെ വിവിധ മേഖലാ ടീമുകൾ തമ്മിൽ മാറ്റുരച്ചതിൽ 173 പോയിന്റുമായി ഫഹാഹീൽ മേഖലാ ടീം ചാമ്പ്യന്മാരായി, 140 പോയിന്റുമായി ഫർവാനിയ ടീം രണ്ടാം സ്ഥാനവും 110 പോയിന്റുമായി അബ്ബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ജൂനിയർ, സീനിയർ, ജനറൽ, ഹിദായ എന്നീ നാല് വിഭാഗങ്ങളിലായി അമ്പതിൽ പരം മത്സരയിനങ്ങൾ നാല് വേദികളിലായാണ് നടന്നത്. ഖിറാഅത്ത്, ഹിഫ്ള്, ബാങ്ക്, വഅള്, മലയാള ഗാനം, അറബി ഗാനം, പടപ്പാട്ട്, ഭക്തി ഗാനം, ക്വിസ്, പ്രബന്ധം, അനൗൺസ്മെൻറ്, ചിത്ര രചന, അറബി മലയാളം ഇംഗ്ലീഷ് ഉറുദു പ്രസംഗങ്ങൾ, ട്രാൻസ്ലേഷൻ, പോസ്റ്റർ ഡിസൈനിങ്, ദഫ് പ്രദർശനം, ബുർദാലാപനം തുടങ്ങി വിവിധ കലാ വിഭാഗങ്ങളിൽ കഴിവ് തെളിയിക്കുന്നതായിരുന്ന പ്രകടനമായിരുന്നു. സഹദ് ഫർവാനിയ (ജൂനിയർ), മുഹമ്മദ് ബിൻ ഫാറൂഖ് മാവിലാടം ഫഹാഹീൽ (സീനിയർ), ഇസ്മായിൽ വള്ളിയോത്ത് അബ്ബാസിയ(ജനറൽ), അമീൻ മുസ്‌ലിയാർ ഫഹാഹീൽ(ഹിദായ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫിയും സര്ടിഫിക്കറ്റും സമ്മാനിച്ചു. 
ഇസ്ലാമിക് കൗൺസിൽ മെമ്പർഷിപ് കാമ്പയിനിലൂടെ ഏറ്റവും കൂടുതൽ മെമ്പര്മാരെ ചേർത്ത മേഖലക്കും (ഫഹാഹീൽ), യൂനിറ്റിനുമുള്ള (അബു ഹലീഫ) ട്രോഫിയും വേദിയിൽ വിതരണം ചെയ്തു. ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ശംസുദ്ധീൻ ഫൈസി, ഉസ്മാൻ ദാരിമി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, മുഹമ്മദലി ഫൈസി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, ഇല്യാസ് മൗലവി, ഇഖ്‌ബാൽ ഫൈസി, നാസർ കോഡൂർ, ആബിദ് ഫൈസി, കരീം ഫൈസി, ഹക്കീം മൗലവി, E. S. അബ്ദുറഹിമാൻ ഹാജി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുല്ലത്തീഫ് എടയൂർ, ഇഖ്‌ബാൽ മാവിലാടം തുടങ്ങിയവരും സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് മാസ്റ്റർ, ഇസ്മായിൽ വെള്ളിയോത്ത്, ആദിൽ മംഗഫ്, അബ്ദു കുന്നുംപുറം, സലാം പെരുവള്ളൂർ, ഫൈസൽ ചാനെത്, ഫാസിൽ കരുവാരക്കുണ്ട്, അഷ്‌റഫ് ദാരിമി, മനാഫ് മൗലവി, ശറഫുദ്ധീൻ കുഴിപ്പുറം നേതൃത്വം നൽകി. 
Photo caption: ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയത്തിൽ ചാമ്പ്യന്മാരായ ഫഹാഹീൽ മേഖലക്കുള്ള ട്രോഫി സമ്മാനിക്കുന്നു.  
- Media Wing - KIC Kuwait