Pages

ഉന്നമനം ബഹുസ്വര ഐക്യത്തിലൂടെ: SKSSF ദേശീയ സംഗമം

ഹിദായ നഗര്‍: മതസാമൂഹികതയുടെയും ബഹുസ്വരതയുടെയും ഐക്യത്തിലൂടെയാണ് സമുദായോന്നമനം സാധ്യമാവുകയെന്ന് എസ്. കെ. എസ്. എസ്. എഫ് ദേശീയ സംഗമം. ഭരണാഘടന അടിസ്ഥാനമാക്കി മതകീയ ശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതര മത സമുദായ മൂല്യങ്ങള്‍ സ്‌നേഹത്തോടെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന മതകീയ വിദ്യാഭ്യാസമുന്നേറ്റവുമാണ് ഉദ്ദേശിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് വിവിസേ'18 ന്റെ ഭാഗമായി നടന്ന ദേശീയ സംഗമം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത എന്ന വിഷയത്തില്‍ അസ്‌ലം ഫൈസി ബാംഗ്ലൂര്‍, എസ് കെ എസ് എസ് എഫ് മോഡല്‍ യൂണിറ്റിനെ കുറിച്ച് നൗഫല്‍ ഹുദവി മാംഗ്ലൂരുവും പ്രസന്റേഷന്‍ അവതരിപ്പിച്ചു. രാത്രി നടന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍ ഡോ. സുബൈര്‍ ഹുദവി നേതൃത്വം നല്‍കി. മൗലാനാ മുസ്തഖീം ഫൈസി ബഗല്‍പ്പൂര്‍, മൗലാനാ സുഹൈല്‍ അംജദി ഉത്തര്‍ പ്രദേശ്. സി യൂസുഫ് ഫൈസി, കെ എം സൈതലവി ഹാജി, യൂ ശാഫി ഹാജി ഹംസ ഹാജി മൂന്നിയൂര്‍, കെപി ശംസുദ്ദീന്‍ ഹാജി, വി. ടി റഫീഖ് ഹുദവി, സിദ്ദീഖ് ഹാജി ചെറുമുക്ക്, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ചെറീത് ഹാജി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് ഡോ. ജാബിര്‍ ഹുദവി സ്വാഗതവും ഡോ. മജീദ് കൊടക്കാട് നന്ദിയും പറഞ്ഞു. 
- skssfleadersparliament