Pages

SKIC റിയാദ്; ഖുര്‍ആന്‍ കാമ്പയിന്‍ സമാപിച്ചു

റിയാദ്: മുസ്‌ലിം പേരുകളില്‍ അറിയപ്പെടുന്ന സംഘടനകളുടെതായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇസ്‌ലാമിനേയും ഖുര്‍ആനിനെയും തെററിധരിക്കാന്‍ കാരണമാകുന്നുണ്ടന്നും ഖുര്‍ആന്‍ മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനമടക്കം പ്രചരിപ്പിക്കലാണ് ഇവക്ക് പരിഹാരമെന്നും ഖുര്‍ആന്‍ കാമ്പയിന്‍ എസ് കെ ഐ സി റിയാദ് സമാപന സംഗമം അ'ിപ്രായപ്പെട്ടു. നസീഹത്ത് സെഷനില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി 'ഖുര്‍ആന്‍ വഴി കാണിക്കുന്നു' മുസ്തഫ ബാഖവി പെരുമുഖം 'ആഗതമാകുന്ന റമളാന്‍' എന്നീ വിഷയ ങ്ങളില്‍ ഉല്‍ബോധനം നടത്തി. സമാപന സംഗമം മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, ഇഖാബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ എക്‌സാം, ഖുര്‍ആന്‍ പാരായണം ഹിഫ്ദ് ക്വിസ്സ് വിജയികള്‍ക്ക് എന്‍ സി മുഹമ്മദ് , അബ്ദു റഹ്മാന്‍ ഫറോഖ്, സമദ് പെരുമുഖം, എം ടി പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, ഉമര്‍ കോയ യൂണി വേഴ്‌സിററി, ബഷീര്‍ ചേലമ്പ്ര, അബ്ദുല്ല മൗലവി, അലി വയനാട്, മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങളും സര്‍ട്ടി ഫിക്കററുകളും നല്‍കി.ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള സ്വാഗതവും മഷ്ഹൂദ് നന്ദിയും പറഞ്ഞു. ബുര്‍ദ മജ്‌ലിസിന് അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഹുദവി, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍, മുഖ്ത്താര്‍, ഗഫൂര്‍, കുഞ്ഞു മുഹമ്മദ് ഹാജി,അബ്ദു സലാം മുസ്തഫ തുടങ്ങിയവര്‍ സംഗമം നിയന്ത്രിച്ചു. നാഷണല്‍ തല എക്‌സാം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ഫോട്ടൊ : സമാപന സംഗമത്തില്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിക്കുന്നു. 
- Aboobacker Faizy