ബംഗളൂരു: എസ്.കെ.എസ്.എസ്. എഫ് ബംഗളൂരുവിലെ ഹോസ്റ്റല്‍
സംവിധാനം വിപുലപ്പെടുത്തുന്നു. നിലവില്‍ ഹെബ്ബാളിലുള്ള ഹോസ്റ്റല്‍ ജൂണ്‍
ആദ്യത്തോടെ കൂടുതല്‍ സൗകര്യമുള്ള ബനശങ്കരിയിലെ പുതിയ ബില്‍ഡിങ്ങിലേക്ക് മാറും.
ഇതോടെ 50 ഓളം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും.
പ്രസിഡന്‍സി, ആചാര്യ തുടങ്ങി ബംഗളൂരുവിലെ
നിരവധി കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ ഹോസ്റ്റല്‍ നഗരത്തിലെ
പ്രധാന ഐ.ടി പാര്‍ക്കുകളിലൊന്നായ മാന്യത ടെക് പാര്ക്കിന് സമീപമാണ് സ്ഥിതി
ചെയ്യുന്നത്.
ബനശങ്കരിയില്‍ 50 ഓളം ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള
പുതിയ ഹോസ്റ്റല്‍ മെയ് ആദ്യ വാരം പ്രവര്‍ത്തനമാരംഭിക്കും. നിരവധി എന്‍ജിനീയറിങ്, ബിസിനസ്
മാനേജ്മെന്റ് കോളജുകള്‍, മെഡിക്കല്‍, പാരാ മെഡിക്കല്‍ കോളജുകള്‍ നിലകൊള്ളുന്ന മേഖലയാണിത്. ബന്ധപ്പെടേണ്ട നമ്പറുകള്‍:
8892258999, 9945882526,
7353590808.
- http://suprabhaatham.com/എസ്-കെ-എസ്-എസ്-എഫ്-ബംഗളൂരു/
- http://suprabhaatham.com/എസ്-കെ-എസ്-എസ്-എഫ്-ബംഗളൂരു/