Pages

SKSSF കാസര്‍കോട് ജില്ലാ പരിസ്ഥിതി ബോധവത്കരണ സൈബര്‍ മീറ്റ് നവ്യാനുഭവമായി

കാസര്‍കോട്: ആശയസംവാദങ്ങളും സംഘടനാ പ്രചാരണവും കൊണ്ട് ഇന്റെര്‍നെറ്റ് ലോകത്തെ സര്‍ഗാത്മകമാക്കുന്ന എസ്. കെ. എസ്. എസ്. എഫ് സൈബര്‍ പോരാളികള്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് വേറിട്ട അനുഭവമായി. നഷ്ടപ്പെട്ടുപോയ പച്ചപ്പിനായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന സത്യത്തെ ഓര്‍മിപ്പിച്ച് ആചരിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് എസ്. കെ. എസ്. എസ്. എഫ് ജില്ലാ സൈബര്‍ വിംഗ് കമ്മിറ്റി പരിസ്ഥിതി ബോധവല്‍ക്കരണ സൈബര്‍ മീറ്റ് സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി സൈബര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ ഇത്തരമൊരു മീറ്റ് പുതുമയുള്ളതാണെന്നും മനുഷ്യന്റെ
നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ ലോകം ശബ്ദമുയര്‍ത്തണമെന്നും എംഎല്‍എ ഓര്‍മിപ്പിച്ചു. ചര്‍ച്ചകളും ആശസംവാദനങ്ങളും നിറഞ്ഞുനിന്ന പരിപാടിയില്‍ തിരക്കൊഴിഞ്ഞ് പങ്കെടുത്ത എം. എല്‍. എ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ചാണ് പിരിഞ്ഞത്. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സൈബർവിംഗ്
കൺവീനർ ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എ. എ സിറാജുദ്ധീൻ ഖാസി ലൈൻ, പി. എച്ച് അസ്ഹരി ആദൂർ, സുഹൈൽ ഫൈസി കമ്പാർ, റൗഫ് ബാവിക്കര, മൊയ്തീൻ കുഞ്ഞി ചെർക്കള, മുഹമ്മദ് ജൗഹർ ഉദുമ, റൗഫ് ഉദുമ, ശിഹാബ് അണങ്കൂർ, ജഅഫർ ബുസാത്താനി, ഖാസിം ഫൈസി, റംശീദ് കല്ലു രാവി, മുഹമ്മദ് ഉനൈസ് ആലംപാടി, മുഹമ്മദ് ഹനീഫ് മൗലവി, ഫൈസൽ ഇർഷാദി ബാറഡുക്ക, അബൂബക്കർ സിദ്ധീഖ് കമ്പാർ, ഫാറൂഖ് കടവത്ത്, സാലിം ബെദിര, ജംഷീർ കടവത്ത്, റൗഫ് അറന്തോട്, അഹ്മ്മദ് കബീർ ടി. ഇ, ബഷീർ മുട്ടത്തോടി, സലിം ദേളി, മുസ്തഫ പള്ളം, തൻവീർ, അഷ്റഫ്, ഷംസീർ, മുഹമ്മദ് ജംഷീർ, ഹബീബ് റഹ്മാൻ പി. കെ, റംഷീദ് സി. കെ, മുഹമ്മദ് ഹാരിസ്, മുബഷിർ, ഇബ്രാഹിം ബാതിഷ, ഇബ്രാഹിം ഫാ ഹിസ്, അഹ്മദ് നിസാമുദ്ധീൻ, അബ്ദുനാസിർ, തുടങ്ങിയ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു, അഷ്റഫ് റഹ്മാനി ചൗക്കി പ്രതിജ്ഞ ചെല്ലി കൊടുത്തു.
- irshad irshadba