Pages

▼

SKSBV പാലക്കാട് ജില്ലാ തല മദ്‌റസ പ്രവേശനോത്സവം 26 ന്

മണ്ണാര്‍ക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ തല മദ്‌റസ പ്രവേശനോത്സവും ജൂലൈ 26 ന് രാവിലെ 8 ന് പാലക്കാട് പുതുപ്പള്ളിതെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടത്താന്‍ എസ്. കെ. എസ്. ബി. വി ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഷാഫി പറമ്പില്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. കാമ്പയിന്റെ ഭാഗമായി മുഴുവന്‍ റൈഞ്ച് തലങ്ങളിലും ശാഖാ തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. വിശദ വിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.sksbvstate.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. ഉബൈദ് അന്‍വരി കാരക്കാട്, എം. കെ സലാം അഷ്‌റഫി പള്ളിപ്പുറം, ബഷീര്‍ പള്ളിപ്പുറം, മുബശ്ശിര്‍ ഓങ്ങല്ലൂര്‍, മുനാഫര്‍ ഒറ്റപ്പാലം, അബ്ദുല്‍ മനാഫ് കോട്ടോപ്പാടം, അജ്മീറലി പാലക്കാട്, അനസ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
- ABDUL MANAF KOTTOPADAM