Pages

മദ്‌റസ പഠനം കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ചേളാരി: മദ്‌റസ പഠനം കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച നേതൃസംഗമവും മദ്‌റസാ ശാക്തീകരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വ്യവസ്ഥാപിതമായി മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതുമൂലം കേരളീയ സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോടുള്ള ഭ്രമം മദ്‌റസ പഠനത്തിന് ഹാനികരമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ജൂലായ് 1 മുതല്‍ 31 വരെ നടക്കുന്ന മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. എസ്.കെ.എം.എം.എ. സംസ്ഥാന പ്രസിഡന്റ് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. 
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.  സമസ്ത പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ഈവര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു. 
പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.എ. ജബ്ബാര്‍ ഹാജി എളമരം, എം.എ. ചേളാരി, സത്താര്‍ പന്തല്ലൂര്‍, എം.എ.ഖാദര്‍, കെ.എം.കുട്ടി എടക്കുളം, എ.പി.പി. തങ്ങള്‍, കെ.എച്ച്. കോട്ടപ്പുഴ, കെ.പി.പി. തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.കെ.എം.എം.എ. സംസ്ഥാന സെക്രട്ടറി കെ.പി. കോയ ക്രോഡീകരണം നടത്തി. ജനറല്‍സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും സെക്രട്ടറി പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari

സാമൂഹ്യ പ്രതിബദ്ധത വിശ്വാസിയുടെ കടമ: പൂക്കോട്ടൂര്‍

അല്‍ ഐന്‍: സമൂഹത്തില്‍ അനുദിനം അധികരിച്ചുവരുന്ന അനീതികളൊടും അധമ്മങ്ങളോടും നിരന്തരം കലഹിക്കേണ്ടത് വിശ്വാസിയുടെ കടമയാണന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞുതിന്മകളെ തിരുത്താനും, മുന്തിയ സാമൂഹൃന്തരീക്ഷം സൃഷ്ടിക്കാനുംശ്രമിക്കേണ്ടതുണ്ടന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ ഗവണ്മെന്‍റിന്‍റെ അതിഥിയായി എത്തിയ അബ്ദൂസമദ് പൂക്കോട്ടൂര്‍ അല്‍ ഐന്‍ യുനിവേഴ്സിറ്റി സോഷൃല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. സാമൂഹൃ പ്രതിബദ്ധത ദീനിന്‍റെ തേട്ടമാണന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. കേവലം ആരാധനകള്‍ മാത്രമല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. എല്ലാവരുടേയും നന്മയാവണം കാക്ഷിക്കേണ്ടത്. സഹജീവികളോട് കരുണയും സ്നേഹവും കാണിക്കണം.
സക്കാത്തിന്‍റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. ഇസ്ലാമിക സമ്പദ് വ്യവസ്ഥ ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. സക്കാത്ത് അതിന്‍റെ കരുത്താണ്. നിര്‍ധനന്‍റേയും ദുര്‍ബലന്‍റേയും അവകാശമാണത്. അതർഹതപ്പെട്ടവർക്കനുവദിച്ചു നല്‍കി സ്വന്തം ധനത്തെ ശുദ്ധീകരിക്കണം. ആര്‍ജ്ജിത സമ്പത്തിന്‍റെ ഉറവിടവും പ്രയോഗവും നാളെ വിചാരണ ചെയ്യപ്പെടുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പിന്‍റെ ആത്മാവും ചൈതന്യവും നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൗതികതയുടെ അതിപ്രസരം കൊണ്ടും പ്രലോഭനം കൊണ്ടും ആരാധനകളുടെ ആത്മാവ് നഷ്ടപ്പെട്ടുകൂടാ; പൂക്കോട്ടൂര്‍ പറഞ്ഞു.
സുന്നി യൂത്ത് സെന്‍റര്‍ ജന: സെക്രട്ടറി ഇകെ മൊയ്തീന്‍ ഹാജി ചടങ്ങില്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മുഹമ്മദ് ഉമ്മര്‍ (എംകെ ഗ്രൂപ്പ്) സി കുഞ്ഞിമരക്കാര്‍ ഹാജി, അഹമ്മദ് വല്ലപ്പുഴ, കെഎംസിസി പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ജനഃ സെക്രട്ടറി ഹാഷിം തങ്ങള്‍, ട്രഷറര്‍ തസ് വീര്‍ ശിവപുരം, കെപി ഷാഹി, ഇകെ ബക്കര്‍ , മജീദ് ഹുദവി, ഷാഹുല്‍ ഹമീദ്ഹാജി, ഫൈസല്‍ ഹംസ, പിസ്‌ കുട്ടി വളാഞ്ചേരി, സൈനു കുറുമ്പത്തൂർ, നിസാർ പുത്തലത്ത്, അഷ്‌റഫ്‌ വളാഞ്ചേരി, കുഞ്ഞു പകര, അലിമോൻ ആലത്തിയൂർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- sainu alain

SKSSF കാസര്‍കോട് റമദാന്‍ പ്രഭാഷണം; മജിലിസുന്നൂരും പ്രഭാഷണ സമാപനവും നാളെ

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ചു വരുന്ന നാലുദിവസത്തെ റമദാന്‍ പ്രഭാഷണത്തിന്റെ സമാപനവും മജിലിസുന്നൂരും നാളെ ടി. കെ. എം ബാവ മുസ്‌ലിയാര്‍ നഗരിയില്‍ നടക്കും. മജലിസുന്നൂര്‍ ആത്മീയ സദസ്സിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് എം. എസ് തങ്ങള്‍ മദനി നേതൃത്വം നല്‍കും.
- Secretary, SKSSF Kasaragod Distict Committee.

SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമ അവാര്‍ഡ് ചിര്‍ത്തട്ടി അബൂബക്കര്‍ ഹാജിക്ക്

കാസര്‍കോട്: എസ്. കെ. എസ്. എസ്. എഫ് ജില്ലാകമ്മറ്റി ഓരോവര്‍ഷവും നല്‍കി വരുന്ന മര്‍ഹും ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മാരക അവാര്‍ഡിന് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചിര്‍ത്തട്ടി അബൂബക്കര്‍ മുസ്്‌ലിയാരെ തിരഞ്ഞെടുത്തു. നിരവധി ശിഷ്യന്മാരുടെ ഗുരുവായ അദ്ദേഹം ദയൂബന്തില്‍ ഉപരിപഠനത്തിന് ശേഷം തളങ്കര, കോട്ടപ്പുറം, ആദൂര്‍, ചിര്‍ത്തട്ടി, കുമ്പോല്‍, പെരുമ്പ, തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പത് വര്‍ഷത്തിലധികം കാലം ദര്‍സ് നടത്തിയിരുന്നു. തലക്കടത്തൂര്‍ അവറാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ റഹഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ പ്രധാന ഗുരുനാഥന്മാരായിരുന്നു. ത്വരിഖത്തുകളുടെ മശായിഖുമാരോടും സമസ്തയുടെ നേതാക്കന്മാരോടും നല്ല ബന്ധം പുലര്‍ത്തിയ അദ്ദേഹം ശംസുല്‍ ഉലമയുമായി അഭേദ്യമായ ബന്ധമായിരുന്നു. ഇപ്പോള്‍ 75 വയസ്സു പ്രായമുള്ള ഉസ്താത് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ജില്ലക്കമ്മറ്റിയുടെ ശംസുല്‍ ഉലമ അവാര്‍ഡ് കാസര്‍കോട് നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് റമദാന്‍ പ്രഭാഷണ സമാപന ദിവസമായ നാളെ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബദിരേ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee.

SKSSF റമദാന്‍ പ്രഭാഷണം; ആത്മീയ നിര്‍വൃതിയടയാന്‍ പ്രഭാഷണ സദസിലേക്ക് ജനപ്രവാഹം

കാസര്‍കോട്: പരിശുദ്ധ റമദാനിലെ പകലുകളെ ആത്മീയ ജ്ഞാനീയങ്ങള്‍കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും നിരതമാക്കാന്‍ എസ്. കെ. എസ്. എസ്. എഫ് റമദാന്‍ പ്രഭാഷണ വേദിയിലേക്ക് ആയിരങ്ങളെത്തി. ആത്മീയ നിര്‍വൃതിയടയാന്‍ എത്തിയ ജനസാഗരം മഴയും വെയിലും അവഗണിച്ച് ഭക്തിസാന്ദ്രമായ ടി. കെ. എം ബാവ മുസ്ലിയാര്‍ നഗരില്‍ ഒത്തൊരുമിച്ചു. നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ട്രഷറര്‍ യു ബഷീര്‍ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. സ്ത്രീ നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. എസ്. കെ. എസ്. എസ്. എഫ് ജില്ല വര്‍ക്കിങ് സെക്രട്ടറി സുഹൈര്‍ അസ്്ഹരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ, സ്വാലിഹ് മുസ്്‌ലിയാര്‍ ചൗക്കി, അഹമ്മദ് മസ്്്‌ലിയാര്‍ ചെര്‍ക്കള, ഹംസത്തു സഅദി ബോവിക്കാനം, പി. എസ് ഇബ്രാഹിം ഫൈസി പള്ളംകോട്, എസ്. പി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ലത്തീഫ് ചെര്‍ക്കള, അബൂബക്കര്‍ തങ്ങള്‍, കെ. എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, എം. എ. എച്ച് മഹ്്മൂദ്, മൂസ ഹാജി ചേരൂര്‍, ഹമീദ് ഹാജി ചൂരി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ബശീര്‍ ദാരിമി തളങ്കര, ലത്തീഫ് കൊല്ലമ്പാടി, സുബേര്‍ ദാരിമി പൈക്ക, ശരിഫ് മുഗു, റഷീദ് മൗലവി ചാലക്കുന്ന്, ശഫിഖ് ആദൂര്‍, ഇര്‍ഷാദ് ഹുദവി ബദിരേ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നു രാവിലെ 9ന് ധന മോഹം വലച്ച ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. 
Photo: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരിപാടി സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്യുന്നു, ആത്മീയ നിര്‍വൃതിയടയാന്‍ ടി. കെ. എം ബാവ മുസ്്‌ലിയാര്‍ നഗരില്‍ റമദാന്‍ പ്രഭാഷണത്തിനായ് എത്തിയ ജനസാഗരം
- Secretary, SKSSF Kasaragod Distict Committee.

സൗജന്യ നഴ്‌സിംഗ് പഠനം

കോഴിക്കോട്: നിര്‍ദ്ധനരായ മുസലീം പെണ്‍കുട്ടികള്‍ക്ക് ജനറല്‍ നഴ്‌സിംഗിന് ബാഗ്‌ളൂരുവില്‍ സൗജന്യ പഠനത്തിന് അവസരം നല്‍കന്നു. പ്ലസ്ടു സയന്‍സില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ ശാഖ എസ് കെ എസ് എസ് എഫി ന്റെ ശുപാര്‍ശ കത്തോട് കൂടി ജൂലൈ 3 ന് മുമ്പായി താഴെ വിലാസത്തില്‍ അറിയിക്കേണ്ടതാണ്. ജന.സെക്രട്ടറി, എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി, റയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-2
- SKSSF STATE COMMITTEE

ഹാദിയ റമദാന്‍ പ്രഭാഷണം സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ത്വഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പര ജൂണ്‍ 1 ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍  സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
രണ്ടിന് വ്യാഴാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും.  സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും.
നാലിന് ശനിയാഴ്ച റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.
അഞ്ചിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University

SKSSF കാസര്‍കോട് ജില്ലാ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢ തുടക്കം

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് പുതിയ ബസ്റ്റാന്റ് ടി.കെ.എം ബാവ മുസ്ലീയാര്‍ നഗരില്‍  പ്രൗഢതുടക്കം. പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തി. ആദൂര്‍ ഉമ്പു തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ്  ചെമ്പിരിക്ക മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഭക്ഷണം ആരോഗ്യത്തിന്, രോഗത്തിനല്ല എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി തളങ്കര പ്രഭാഷണം നടത്തി. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മഹ് മൂദ് സ്വഫ് വാന്‍ തങ്ങള്‍ നേതൃത്വം നല്‍കി.സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, അബൂബക്കര്‍ സ്വാലൂദ് നിസാമി, യു ബശീര്‍ ഹാജി ഉളിയത്തടുക്ക, സുഹൈര്‍ അസ്ഹരി പള്ളങ്കോട്,  കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അബ്ബാസ് ഫൈസി ചേരൂര്‍, ഹമീദ് കേളോട്ട്, മുഹമ്മദ് കുഞ്ഞി തുരുത്തി, എം എ എച്ച് മഹ്മൂദ് ഹാജി ചെങ്കള, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, ബഷീര്‍  ദാരിമി തളങ്കര, ദൃശ്യ മുഹമ്മദ് കുഞ്ഞി, ഹനീഫ് തങ്ങള്‍ ചേരൂര്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ലത്തീഫ്  കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.
ഇന്നു രാവിലെ സ്ത്രീ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. നാളെ 'ധനമോഹം വലച്ച ജീവിതങ്ങള്‍' എന്ന വിഷയത്തില്‍ ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- Secretary, SKSSF Kasaragod Distict Committee.

SKSSF കാസര്‍കോട് ജില്ലാ റമളാന്‍ പ്രഭാഷണം ഇന്ന് കാസര്‍കോട് ആരംഭിക്കും

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റ് സുഗന്ധം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന്റ് ഭാഗമായി എസ് കെ എസ് എസ് എഫ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ പ്രഭാഷണം ഇന്ന് മുതല്‍ നാല് ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരിത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി കെ എം ബാവ മുസലിയാര്‍ നഗറില്‍ നടക്കും. പ്രഭാഷണം ശ്രവിക്കാന്‍ വിഷാലമായ സൗകര്യമാണ് ഒരിക്കിട്ടുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥ സൗകര്യവും സ്‌ക്രീന്‍ സൗകര്യവും വാഹന പാര്‍ക്കിം സൗകര്യവും ഒരിക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രമുഖ പണ്ഡിതന്‍മാരുടെയും സൂഫി വര്യന്മാരുടെയും നേതൃതത്തില്‍ സമാപന കൂട്ട് പ്രാര്‍ത്ഥനയും ഉണ്ടാവും. പരിപാടി എല്ലാ ദിവസവും രാവിലെ 9മണിക്ക് ആരംഭിക്കും. പരിപാടി നാളെ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. 28, 29ന് ഭക്ഷണത്തിന് ആരോഗ്യത്തിന്ന് രോഗത്തിനല്ല, സ്ത്രീ ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ പ്രഭാഷകന്‍ അബദുല്‍ മജീദ് ബാഖവിയും, 30 ന് ധനമോഹം വലച്ച ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ശൗക്കത്തിലി മൗലവി വെള്ളമുണ്ടയും പ്രഭാഷണം നടത്തും. ജൂലൈ 1 ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുലൈലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും ഖുര്‍ആന്‍ വിശ്വാസുയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, എം എ ഖാസിം മുസ്‌ലിയാര്‍, ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, പി ബി അബ്ദുറസ്സാഖ് എം എല്‍ എ, അബൂബക്കര്‍, സാലൂദ് നിസമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ഡോ : ഖത്തര്‍ ഇബ്രാഹീം ഹാജി, വര്‍ക്കിം ചെയര്‍മാന്‍ അബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee.

സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃസംഗമം നാളെ

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 2015 ജൂലായ് 1 മുതല്‍ 31 വരെ ആചരിക്കുന്ന മദ്‌റസ ശാക്തീകരണ ക്യാമ്പയിന്റെയും നേതൃസംഗമത്തിന്റെയും ഉദ്ഘാടനവും നാളെ രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സംസ്ഥാന പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി. കോയ, ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari

ശൈഖുനാ ആലിക്കുട്ടി മുസ്‌ലിയാര്‍ ബഹ്‌റൈനില്‍

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പട്ടിക്കാട്ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായ പ്രൊഫ: ആലിക്കുട്ടി മുസ്‌ലിയാര്‍ ഹൃസ്വ സന്ദശനാര്‍ത്ഥം  ബഹ്‌റൈനില്‍ എത്തി. രാവിലെ 8 മണിക്ക് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ടില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത്  ബഹ്‌റൈന്‍ ദിവസവും നടത്തിവരുന്ന ഇഫ്താര്‍മീറ്റിലും, വിവിധ ഏരിയകള്‍സംഘടിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം സംബന്ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- Samastha Bahrain

അബ്ദുസ്സമദ് പുക്കോട്ടൂര്‍ ഇന്ന് അല്‍ഐനില്‍

അല്‍ഐന്‍: യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ അഥിതിയായി ഇവിടെ എത്തിയ പ്രമുഖ പണ്ഡിതനും സുപ്രസിദ്ധ വാഗ്മിയുമായ അബ്ദുസമദ് പുക്കോട്ടൂര്‍ (28.06.2015 ഞായറാഴ്ച്ച) തറാവീഹ് നിസ്കാരാനന്തരം അല്‍ഐന്‍ ടൌണ്‍ സെന്‍ററില്‍ കോ-ഓപ്പറേറ്റീവിന് സമീപമുള്ള സറൂനി ജൂമാമസ്ജിദില്‍ സംബന്ധിച്ച് സംസാരിക്കും. പ്രദേശത്തെ എല്ലാ മലയാളി സഹോദരങ്ങളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ഐന്‍ സുന്നി സെന്ററുമായി 037655733 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- sainu alain

എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ റമളാന്‍ പ്രഭാഷണം നാളെ (ഞായര്‍) കാസര്‍കോട് ആരംഭിക്കും

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റ് സുഗന്ധം  എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ കാമ്പയിന്റ് ഭാഗമായി എസ് കെ എസ് എസ് എഫ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ പ്രഭാഷണം നാളെ മുതല്‍ നാല് ദിവസങ്ങളിലായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരിത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി കെ എം ബാവ  മുസലിയാര്‍ നഗറില്‍്  നടക്കും.  പ്രഭാഷണം ശ്രവിക്കാന്‍ വിഷാലമായ സൗകര്യമാണ് ഒരിക്കിട്ടുള്ളത്. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥ സൗകര്യവും സ്‌ക്രീന്‍ സൗകര്യവും വാഹന പാര്‍ക്കിം സൗകര്യവും ഒരിക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രമുഖ പണ്ഡിതന്‍മാരുടെയും സൂഫി വര്യന്മാരുടെയും നേതൃതത്തില്‍ സമാപന കൂട്ട് പ്രാര്‍ത്ഥനയും ഉണ്ടാവും. പരിപാടി  എല്ലാ ദിവസവും രാവിലെ 9 മണിക്ക് ആരംഭിക്കും. പരിപാടി നാളെ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ  അഹ്മ്മദ് മൗലവി ഉല്‍ഘാടനം ചെയ്യും. 28, 29ന് ഭക്ഷണത്തിന് ആരോഗ്യത്തിന്ന് രോഗത്തിനല്ല, സ്ത്രീ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ പ്രഭാഷകന്‍ അബദുല്‍ മജീദ് ബാഖവിയും, 30 ന് ധനമോഹം വലച്ച ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ശൗക്കത്തിലി മൗലവി വെള്ളമുണ്ടയും പ്രഭാഷണം നടത്തും. ജൂലൈ 1 ന്  കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുലൈലിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും ഖുര്‍ആന്‍ വിശ്വാസുയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സയ്യിദ് ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, എം എ ഖാസിം മുസ്‌ലിയാര്‍, ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല,മെട്രോ മുഹമ്മദ് ഹാജി,  അബ്ബാസ് ഫൈസി പുത്തിഗെ, പി ബി അബ്ദുറസ്സാഖ് എം എല്‍ എ, അബൂബക്കര്‍, സാലൂദ് നിസമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ ഡോ : ഖത്തര്‍ ഇബ്രാഹീം ഹാജി, വര്‍ക്കിം ചെയര്‍മാന്‍ അബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി  പടന്ന, ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി ഫണ്ടിലേക് മഹല്ലുകളില്‍ നിന്നുംമറ്റും സ്വരൂപിച്ച സംഭാവന ഏല്‍പിക്കാനുള്ള കൗണ്ടര്‍ പ്രഭാഷണ നഗരിയില്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ടവര്‍ സംഭാവന ഏല്‍പിച്ച് റസിപ്റ്റ് കൈപറ്റണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി  പടന്ന, ജന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

സമസ്ത: ബഹ്‌റൈന്‍ റമളാൻ കൈപുസ്തകം പുറത്തിറക്കി

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ ഹയർ സെക്കണ്ടറി മദ്രസ 20 വാർഷികം തസ്ബീത് 2015 കാംപയിനോടനുബന്ധിച്ചു പുറത്തിറക്കിയ "റമളാൻ മുബാറക്" കൈപുസ്തകം സമസ്ത ബഹ്‌റൈൻ പ്രസിസന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ബുആലി ഗ്രൂപ്പ് മാനേജിംഗ് ഡായരക്ടർ റിയാസ് അബ്ദു റഹ്മാന് നല്കി പ്രകാശനം ചെയ്തു. പരിപാടിയിൽ എസ്.എം അബ്ദുൽ വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ്‌ ഹാജി, മൂസ മൗലവി വണ്ടൂർ, അൽ ഹാഫിള് ശരഫുദ്ധീൻ മൗലവി, ഷഹീർ കാട്ടാമ്പള്ളി, അബ്ദുൽ കരീം തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു.
- Samastha Bahrain

ഫ്രന്‍സ് ക്രിയേഷന്‍ അവാര്‍ഡ് റിയാദ് SKIC ഏറ്റുവാങ്ങി

റിയാദ്: മത സാമൂഹിക രംഗത്തും, സാംസ്‌കാരിക മേഖലയിലും സജ്ജീവമായ പ്രവര്‍ത്തനത്തിന്നുള്ള ഫ്രന്‍സ് ക്രിയേഷന്റെ അവാര്‍ഡ് എസ്.കെ.ഐ.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഏറ്റുവാങ്ങുന്നു.
- A. K. RIYADH

സമസ്ത: മദ്‌റസ ശാക്തീകരണ ക്യാമ്പയിന്‍ ജൂലൈ 01 മുതല്‍ 31 വരെ. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 2015 ജൂലായ് 1 മുതല്‍ 31 വരെ ആചരിക്കുന്ന മദ്‌റസ ശാക്തീകരണ ക്യാമ്പയിനും നേതൃസംഗമവും 29ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. എം. എം. എ. സംസ്ഥാന പ്രസിഡന്റ് എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. കെ. ഐ. എം. വി. ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കും. എസ്. കെ. എം. എ. ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും. എസ്. വി. മുഹമ്മദലി മാസ്റ്റര്‍ ക്ലാസെടുക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ പദ്ധതി അവതരിപ്പിക്കും. ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്. കെ. എം. എം. എ. സെക്രട്ടറി കെ. പി. കോയ ക്രോഡീകരണം നടത്തും. 
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക. 
- SKIMVBoardSamasthalayam Chelari

തംജീദ് 2015; മാരാമുറ്റം മഹല്ലില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

പുറങ്ങ് മാരാമുറ്റം: എസ് കെ എസ് എസ് എഫ് റമളാന്‍ കാംപയിന്റെ ഭാഗമായി പുറങ്ങ് മാരാമുറ്റം യൂണിറ്റ് തംജീദ് 2015 റംസാന്‍ കാംപയിന്‍ സ്വാഗത സംഘം രൂപീകരിച്ചു. ബദ്‌റുല്‍ ഹുദാ മദ്രസയില്‍ വെച്ച് നടന്ന യോഗത്തില്‍ സ്ദര്‍ മുഅല്ലിം ഹസ്സന്‍ അന്‍വരി, മഹല്ല ജമാഅത്ത് കമ്മറ്റി മെമ്പര്‍ നൗഷാദ്, ആസിഫ് പുറങ്ങ് തുടങ്ങി ശാഖാ പ്രവര്‍ത്തകരും പങ്കെടുത്തു. ക്യാംപയിന്‍ വിജയമാക്കുവാനും മഹല്ല് നിവാസികള്‍ക്ക് ഉപകാരപ്രദമാവുന്ന നിലയില്‍ മതപഠനക്ലാസുകളും വനിതാ പഠന വേദിയും, മജ്‌ലിസുന്നൂറും, ബദര്‍ സ്മൃതിയും, ഖത്ത്മുല്‍ ഖുര്‍ആനും, സമൂഹ സിയാറത്തും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനമായി. ക്യാപയിന്റെ വിജയത്തിനായി വിപുലമായ സ്വാഗസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി മഹല്ല് ഖത്തീബ് കെ വി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, ജമാഅത്ത് സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, സദര്‍ മുഅല്ലിം ഹസ്സന്‍ അന്‍വരി, പഞ്ചായത്ത് മെമ്പര്‍ എന്‍ അബൂബക്കര്‍ സാഹിബ് എന്നിവരും ചെയര്‍മാനായി മഹല്ല് ജമാഅത്ത് കമ്മറ്റി അംഗം നൗഷാദ് മാരാമുറ്റം വര്‍ക്കിംഗ് ചെയര്‍മാനായി ആസിഫ് വി കണ്‍വീനറായി ഷഹീം ജോയിന്റ് കണ്‍വീണര്‍മാരായി റാഷിദ്, ശമീര്‍ ഹുദവി, ബിലാല്‍, സല്‍മാനുല്‍ ഫാരിസ്, ഫസീഹ് അംഗങ്ങളായി റിയാസ്, നിയാസ് ഹുദവി, ഹന്നാന്‍, നുസൈബലി, നസീം, നിയാസ് ഒ, മൂനീര്‍ അഷ്‌റഫ് തുടങ്ങിയവരെയും ട്രഷററായി വാഹിദ് നെയും തെരെഞെടുത്തു.

മാരാമുറ്റം യൂണിറ്റ് പെരുന്നാള്‍ ദിനത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കും
പുറങ്ങ് മാരാമുറ്റം: വിശുദ്ധിയുടെ വസന്തോത്സവമായ റമാളാന്‍ വിടപറയുന്നതോടെ പെരുന്നാള്‍ ദിനത്തിന് സ്വാഗതമോതി പെരുന്നാള്‍ ദിനത്തില്‍ രാത്രി മഗരിബ് നമസ്‌കാരാനന്തരം മാരാമുറ്റം മസ്ജിദ് അങ്കണത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കാന്‍ ശാഖാ എസ് കെ എസ് എസ് എഫ് തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ പ്രഭാഷകനും പ്ണ്ഡിതനുമായ മുനീര്‍ ഹുദവി ഈദ് സന്ദേശ മുഖ്യപ്രഭാഷണവും ഉത്തേരേന്ത്യന്‍ ഖവ്വാലിയും ബുര്‍ദ്ദ മജ്‌ലിസും, ദഫ് പ്രദര്‍ശനവും സംഘടിപ്പിക്കും. ഒരു മാസക്കാലത്തോളം മുസ്ലിം സമൂഹം സൃഷ്ടിച്ചെടുക്കുന്ന മത ചൈതന്യത്തെ ഇല്ലായ്മചെയ്യാന്‍ പെരുന്നാള് ദിനത്തില്‍ യുവ സമൂഹം മുന്നിട്ടിറങ്ങുമ്പോള്‍ ഇത്തരം ഈദ് സന്ദേശ സദസ്സുകളും പ്രവാച പ്രകീര്‍ത്തന സംരംഭങ്ങളും ജീവിത വിജയത്തിന് വഴിയൊരുക്കുമെന്ന് ശാഖാ ഭാരാവാഹികള്‍ അഭിപ്രായപ്പെട്ടു. ഈദ് നൈറ്റിന്റെ വിജയത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കൂടുതല്‍ യൂവാക്കളുടെ പങ്കാളിത്വം ഉറപ്പാക്കണമെന്നും യോഗം ആവിശ്യപ്പെട്ടു.

മാരാമുറ്റം ജുമാമസ്ജിദ് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം ജൂലായ് 2ന്
മാരാമുറ്റം ജുമാമസ്ജിദ്: ജിദതംജീദ് 2015 ക്യാമ്പയിന്റെ ഭാഗമായി നോമ്പ് 15ന് ജൂലായ് 2ന് രാവിലെ 9മണിക്ക് മാരാമുറ്റം ജുമാമസ്ജിദില്‍ വിപൂലമായി മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കും. പുറങ്ങ് മാരാമുറ്റം മഹല്ല് ഖത്തീബ് കെവി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ സദസ്സിന് നേതൃത്വം നല്‍കും. ദൈനം ദിനം സമൂഹം നേരിടുന്ന നീറുന്ന നൂറ് കണക്കിന് പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരം നല്‍കാന്‍ ഇത്തരം മജ്‌ലിസുകള്‍ക്ക് സാധിക്കും.

മാരാമുറ്റം ജുമാമസ്ജിദ് സമൂഹ സിയാറത്ത് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും
മാരാമുറ്റം ജുമാമസ്ജിദ്: പാപ മോചനത്തിന്റെ പത്തില്‍ ഖത്ത്മുല്‍ ഖുര്‍ആനും സമൂഹ സിയാറത്തും സംഘടിപ്പിക്കും. സമൂഹ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തറാവീഹ് നമസ്‌കാരത്തിന് ശേഷമായിരിക്കും സിയാറത്ത് നടത്തപ്പെടുക. എല്ലാ ഒറ്റയിട്ട രാവുകളില്‍ പ്രാര്‍ത്ഥനയും ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും സംഘടിപ്പിക്കും. ഇത്തരം സല്‍കര്‍മ്മങ്ങള്‍ക്കായി എല്ലാ ആളുകളും മുന്നോട്ട് വരണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ വന്‍ മാറ്റമുണ്ടാക്കുമെന്നും തീര്‍ച്ചയാണെന്ന് തംജീദ് 2015 ഭാരവാഹികള്‍ റമസാന്‍ സന്ദേശത്തില്‍ അറിയിച്ചു.

റംസാന്‍ മതപഠന ക്ലാസുകളും വനിതാ സംഗമവും മഹല്ലിന്റെ ദീനീ ചെതന്യം വര്‍ദ്ധിപ്പിക്കും
മാരാമുറ്റം ജുമാമസ്ജിദ്: റമളാനിന്റെ മഹാത്മ്യവും കര്‍മ്മങ്ങളുടെ മതകീയ രീതിശാസ്ത്രവും വിവരിക്കുന്ന മതപഠനക്ലാസുകളും വനിതാ സംഗമവും മഹല്ലിന്റെ കെട്ടുറപ്പും എക്യവും വളര്‍ത്താനും ദീനി ചൈതന്യം നിലനില്‍ക്കാനും കാരണമാവുമെന്ന് മഹല്ല് ജമാഅത്ത സെക്രട്ടറി ജനാബ് മുഹമ്മദലി മാസ്റ്റര്‍ തംജീദ് 2015 സംഘാടകരോട് അഭിപ്രായപ്പെട്ടു. ഇത്തരെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോയ ദീനീ തനിമയും ആത്മ വിശ്യാസവും വീണ്ടെടുക്കുവാനും കഴിയുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ദിനങ്ങളില്‍ ജുമഅക്ക് ശേഷം പള്ളിയിലും ഈ വരുന്ന ജൂണ്‍ 25ന് മദ്രസിയിലുമായാണ് ആദ്യ ഘട്ട ക്ലാസുകള്‍ നട്ടാന്‍ തൂരുമാനമായത്. മത പഠനക്ലാസുകളില്‍ ശരീഫ് ഫൈസി ആനക്കര, റഫീഖ് ഫൈസി തെങ്ങില്‍, അസ്ലം ഐലക്കാട്, ശഹീര്‍ അന്‍വരി, കാദര്‍ ഫൈസി തലക്കശ്ശേരി തൂടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

വനിതാ സംഗമം വിജയിപ്പിക്കുക.
മാരാമുറ്റം ജുമാ മസ്ജിദ്: തംജീദ് 2015 ക്യാമ്പയിന്‍ പരിപാടികളുടെ ഭാഗമായി ഈ വരുന്ന ജൂണ്‍ 25ന് മാരാമുറ്റം രാവിലെ 9 മണിക്ക് മാരാമുറ്റം മദ്രസയില്‍ നടത്തപ്പെടുന്ന വനിതാ സംഗമ മത പഠന വേദി വന്‍ വിജയമാക്കണമെന്ന് ക്യാമ്പയിന്‍ ഭാരവാഹികള്‍ മഹല്ല് നിവാസികളോട് ആവിശ്യപ്പെട്ടു. മഹല്ലിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ലാസുകള്‍ വ്യാപിപ്പിക്കുവാനുള്ള ചര്‍ച്ചകള്‍ക്കും വേദി വഴിയൊരുങ്ങുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മോളനത്തില്‍ അറിയിച്ചു.
- ali BinMuhammed

ഹാദിയ റമദാന്‍ പ്രഭാഷണം; പന്തലിന് കാല്‍നാട്ടി

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ വേദിയുടെ പന്തലിന് കാല്‍ നാട്ടി. ദാറുല്‍ ഹുദാ മാനേജിംങ് കമ്മിറ്റി ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ പന്തല്‍ കാല്‍ നാട്ടലിന്  നേതൃത്വം നല്‍കി. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ വേദിയാണ് ഹിദായ നഗരിയില്‍ ഒരുങ്ങുന്നത്. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, ഹംസ ഹുദവി ഊരകം, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഉമര്‍ ഹുദവി ടി.എന്‍ പുരം, ജുനൈദ് ഹുദവി പുതുപ്പമ്പ് സംബന്ധിച്ചു. ജൂലൈ 1 ന് തുടങ്ങുന്ന പ്രഭാഷണ പരമ്പര 5 ന് ഞായറാഴ്ച സമാപിക്കും.
- Darul Huda Islamic University

SKSSF കാസര്‍കോട് ജില്ലാ റമസാന്‍ പ്രഭാഷണം ഞായറാഴ്ച മുതൽ

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് റമസാന്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിസംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ ഞായറാഴ്ച മുതൽ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും. ജൂണ്‍ 28, 29, 30 ജൂലൈ 1 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് അബ്ദുൽ മജീദ്‌ ബഖവി കൊടുവള്ളി, ഷൌക്കത്തലി മൗലവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിൽ പ്രഭാഷണ നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ എന്നിവർ അറയിച്ചു.
- Secretary, SKSSF Kasaragod Distict Committee

ജിദ്ദാ ഇസ്ലാമിക് സെന്റർ കമ്മിറ്റി പുതിയ സാരഥികളെ തെരഞ്ഞെടുത്തു

ജിദ്ദ: ജിദ്ദയിലെ സമസ്ത പോഷക ഘടകങ്ങളുടെ കൂട്ടായ്മക്ക് പുതിയ സംഘടനാ രൂപം നൽകി ജിദ്ദാ ഇസ്ലാമിക് സെന്റർ പുന:സംഘടിപ്പിക്കപ്പെട്ടു. ഒന്നര പതിറ്റാണ്ടിലധികമായി ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ ക്രിയാത്മക സമീപനങ്ങളുമായി പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ച ജിദ്ദാ ഇസ്ലാമിക് സെന്ററിന് കീഴിലായി ജിദ്ദയിലെ "എസ്.കെ.ഐ.സി, എസ്.വൈ.എസ് സെൻട്രൽ കമ്മിറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സംയുക്ത ജനറൽ ബോഡി കൈക്കൊണ്ട തീരുമാനം പ്രവർത്തകരിൽ വലിയ ആവേശമുണർത്തുന്നതായി.

വ്യവസ്ഥാപിത ഏജൻസികളുടെ കീഴിൽ ഹജ് തീർഥാടകർക്കും അപകടങ്ങളിൽ പെടുന്നവർക്കും കൃത്യ സമയത്ത് മെച്ചപ്പെട്ട സേവനം നൽകാനും, രോഗികൾക്കും ദുരിത ബാധിതർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും പ്രയോജനപ്പെടും വിധം സദാ സേവനസന്നദ്ധരായ "വിഖായ" വളണ്ടിയർ വിംഗ് ഉൾപ്പെടെ സാമൂഹ്യ പ്രതിബദ്ധതയോടെ കര്മ്മ രംഗത്ത് സജീവ ഇടപെടലുകൾക്കായി വ്യത്യസ്ഥ വിംഗുകൾക്ക് കമ്മിറ്റി രൂപം നൽകി.

ജിദ്ദാ ഇസ്ലാമിക് സെന്റർ - സെൻട്രൽ എക്സിക്യുട്ടീവ് ഭാരവാഹികൾ: സയ്യിദ് സഹൽ തങ്ങൾ (ചെയർമാൻ), സയ്യിദ് ഉബൈദുല്ലാ തങ്ങൾ (വർക്കിംഗ് ചെയർമാൻ), സലാം ഫൈസി ഒളവട്ടൂർ, ഇബ്രാഹിം ഫൈസി തിരൂർക്കാട് (വൈസ് ചെയർമാർ). അബ്ദുൽ ജബ്ബാര് മണ്ണാർക്കാട് (ജനറൽ കണ്‍വീനർ), അബ്ദുൽ അസീസ്‌ പറപ്പൂർ, അബ്ദുള്ള ഫൈസി കൊളപ്പറമ്പ് (കണ്‍വീനർമാർ), അബ്ദുൽ കരീം ഫൈസി, അലി മൗലവി (കോ ഓർഡിനേറ്റർമാർ), അബ്ദുള്ള കുപ്പം (ഫൈനാൻസ്).

എസ്.കെ .ഐ.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: മുസ്തഫ ബാഖവി ഊരകം (പ്രസിഡണ്ട്‌), അബൂബക്കർ ദാരിമി, ആലംപാടി, അലി ഫൈസി മാനന്തേരി, എൻ.പി അബൂബക്കർ (വൈസ് പ്രസിഡണ്ട്‌), ഹാഫിസ് ജഅഫർ വാഫി (ജനറൽ സെക്രട്ടറി ), സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, അശ്റഫ് ഫൈസി, അൻവർ ഹുദവി, ദിൽഷാദ് കാടാമ്പുഴ (സെക്രട്ടറിമാർ), സുബൈർ ഹുദവി പട്ടാമ്പി (ട്രഷറർ).

എസ്.വൈ.എസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ: അബ്ദുൽ ബാരി ഹുദവി (പ്രസിഡണ്ട്‌), അബൂബക്കർ ദാരിമി താമരശ്ശേരി, നജ് മുദ്ദീൻ ഹുദവി, സലിം വാഫി (വൈസ് പ്രസിഡണ്ട്‌), സവാദ് പേരാമ്പ്ര (ജനറൽ സെക്രട്ടറി), അബ്ദുൽ ഹകീം വാഫി, ലത്തീഫ് ചാപ്പനങ്ങാടി, അബ്ദുൽ ജലീൽ എടപ്പറ്റ, റഷീദ് മണിമൂളി (സെക്രട്ടറിമാർ) , മുസ്തഫ ഹുദവി കൊടക്കാട് (ട്രഷറർ).

സയ്യിദ് സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ലാ തങ്ങൾ ഉത്ഘാടനം ചെയ്തു. സി.എം.കുട്ടി സഖാഫി സംഘടന സംഘാടനം എന്ന വിഷയം അവതരിപ്പിച്ചു. അബ്ദുല്ല ഫൈസി, അലി മൌലവി, അലി ഫൈസി മാനന്തേരി, ഉസ്മാന്‍ ഇരിങ്ങാട്ടിരി, അബ്ദുല്‍ ബാരി ഹുദവി, മുസ്തഫ ബാഖവി, ഉസ്മാന്‍ എടത്തില്‍, മുജീബ് റഹ്മാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.
- muhsink koranath

ഹാദിയ റമദാന്‍ പ്രഭാഷണം ജൂലായ് 1 ന് തുടങ്ങും

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രഭാഷണത്തിന് ജൂലായ് 1 ന് ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ തുടക്കമാവും.
ഹാദിയയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലായ് 1 ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. 
2 ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. 4 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബദ്‌റ് മൗലിദ് ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലലുല്ലൈല്‍ നേതൃത്വം നല്‍കും. 5 ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University

SKSSFകാസര്‍കോട് ജില്ലാ റമസാന്‍ പ്രഭാഷണത്തിന് പടുകൂറ്റന്‍ വേദി ഒരുങ്ങുന്നു

കാസര്‍കോട്: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് റമസാന്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂണ്‍ 27, 28, 29, 30 ജൂലൈ 1 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണത്തിന് പടുകൂറ്റന്‍ വേദി ഒരുങ്ങുന്നു. വേദിയുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം സ്വാഗതസംഘം ചെയര്‍മാന്‍ ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. പി സ്വലാഹുദ്ദീന്‍, ബഷീര്‍ ദാരിമി തളങ്കര, സ്വാഗത സംഘം ട്രഷറര്‍ യു ബഷീര്‍ ഉളിയത്തടുക്ക, എസ്. എം. എഫ് മണ്ഡലം സെക്രട്ടറി എം. എ. എച്ച് മഹമൂദ് ഹാജി ചെങ്കള, മുഹമ്മദ് കുഞ്ഞി തുരുത്തി, ലത്തീഫ് കൊല്ലംബാടി, ഇര്‍ഷാദ് ഹുദവി ബെദിര, ബഷാല്‍ തളങ്കര, റഫീഖ് കളനാട്, ഫാറൂഖ് കടവത്ത്, ജംഷീര്‍ കടവത്ത് സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

SKSSF ചേര്‍പ്പ് യൂണിറ്റ് സഹചാരി റിലീഫ് വിതരണം നടത്തി

ചേര്‍പ്പ്: എസ് കെ എസ് എസ് എഫ് ചേര്‍പ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഹചാരി റിലീഫ് വിതരണം നടത്തി. 40 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകളും 7 വിധവകള്‍ക്ക് പെന്‍ഷന്‍ വിതരണവും നടത്തി. ഊരകം ഖത്തീബ് സലീം അന്‍വരി മുഖ്യപ്രഭാഷണം നടത്തി. മുനവ്വര്‍ ഹുദവി സ്വാഗതവും ആസിം പാറാപറമ്പ് നന്ദിയും പറഞ്ഞു. നാസര്‍ മുസ്ലിയാര്‍, കമാലുദ്ദീന്‍, നൌഷാദ് മാങ്ങാട്, അബ്ദുല്‍ ഖാദര്‍ സഅദി, ആശിഫ് എന്നിവര്‍ നേതൃത്വം നല്‍കി.
- Munavar Fairoos

സമസ്ത ബഹ്‌റൈന്‍ നോമ്പ് തുറ ശ്രദ്ധേയം

മനാമ: സഹജീവികളോടുള്ള കാരുണ്യബോധത്തെ തൊട്ടുണര്‍ത്താന്‍ ഏറെ പ്രചോദനം നല്‍കുന്ന വിശുദ്ധ റമളാന്‍ മാസം മുഴുവനും സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ മനാമയിലും ഏരിയ കമ്മിറ്റികളുടെ കീഴില്‍ അതതു ഏരിയകളിലും പ്രത്യേക നോമ്പുതുറ സംഘടിപ്പിച്ചുവരുന്നു. ദിവസവും 400ല്‍പരം വിശ്വാസികളാണ് നോമ്പുതുറക്കാന്‍ എത്തുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സഹകരണത്തോടെ നടത്തി വരുന്ന ഈ സംരംഭത്തിലേക്ക് ജനങ്ങളുടെ നിസ്സീമമായ സഹകരണവും സഹായവുമാണുള്ളത്. നോമ്പ് തുറയോടനുബന്ധിച്ചു പ്രത്യേകം നസ്വീഹത്തും പ്രാര്‍ത്ഥനാ മജ്‌ലിസും സമസ്ത കോഡിനേറ്റര്‍ മൂസ മൗലവിയുടെ നേതൃത്വത്തിലും രാത്രി 10:30ന് നടക്കുന്ന താറാവീഹ് നമസ്‌കാരം അല്‍ഹാഫിള് ശറഫുദ്ധീന്‍ മൗലവിയുടെ നേതൃത്വത്തിലും നടന്നു വരുന്നു. തറാവീഹിന് ശേഷമുള്ള സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങളുടെ പ്രഭാഷണം ശ്രദ്ധേയമാണ്. പരിപാടിയുടെ വിജയത്തിന്നായി കമ്മിറ്റി ഭാരവാഹികളും വിഖായ ടീമും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരുന്നു.
- Samastha Bahrain

ഖുര്‍ആന്‍ സ്രഷ്ടാവിന്റെ സന്ദേശം, സന്മാര്‍ഗിയുടെ സന്തോഷം SKSBV മലപ്പുറം ജില്ലാതല ഖുര്‍ആന്‍-ഹിഫ്‌ള് മത്സരം ജൂലൈ 5ന്

മലപ്പുറം: 'ഖുര്‍ആന്‍ സ്രഷ്ടാവിന്റെ സന്ദേശം, സന്മാര്‍ഗിയുടെ സന്തോഷം' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി അഖില ജില്ലാതല ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ജൂലൈ 5ന് മലപ്പുറത്ത് നടക്കും. 17 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 25ന് മുമ്പായി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9946768837, 9645910288 എന്ന നമ്പറില് ബന്ധപ്പെടേണ്ടതാണ്.
- Samastha Kerala Jam-iyyathul Muallimeen

സ്‌കൂള്‍ സമയ മാറ്റം കര്‍ശന നടപടി സ്വീകരിക്കണം: മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍

ചേളാരി: കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കു വിരുദ്ധമായി സ്‌കൂള്‍ സമയം മാറ്റുന്ന വിദ്യാലയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 
മദ്‌റസാ പഠനത്തെ ബാധിക്കുംവിധം ചില സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നടന്ന പ്രക്ഷോഭം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.
ഈ അധ്യായന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച ടൈംടേബിളിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയ അധികൃതര്‍ക്കെതിരെ നടപടി കൈകൊള്ളാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും സ്‌കൂള്‍ യൂണിഫോമിന്റെ പേരില്‍ മതം അനുശാസിക്കുന്ന വസ്ത്രധാരണ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
2015 ജൂലായ് 1 മുതല്‍ 31 വരെ മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മദ്‌റസാ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം നേടുന്ന മദ്‌റസകള്‍ക്കും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, കാളമ്പാടി എ.മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ഡോ: എന്‍.എ.എം. അബ്ദുല്‍ഖാദര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി.കോയ, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, കെ.എച്ച്.കോട്ടപ്പുഴ, എം.എ.ഖാദര്‍, സി.എ.എം.ബഷീര്‍ ഹാജി, കെ.സെയ്തുട്ടി ഹാജി, ടി.എ.അബൂബക്കര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, സെക്രട്ടറി പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari

SKSSF കാസര്‍കോട് ജില്ല റമളാന്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു

ബന്തടുക്ക: കുവൈത്ത് കേരള ഇസ്ലാമിക് സെന്‍ട്രല്‍ കമ്മിറ്റിയുടെ എസ് കെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ കിറ്റ് വിതരണ പരിപാടി ബന്തടുക്ക വ്യപാര ഭവനില്‍ സമസ്ത ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അശ്‌റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഇബ്രാഹീം ഹാജി കുറ്റിക്കോല്‍, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, റഷീദ് മൗലവി, റഫീഖ് ഫൈസി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി എം ലത്തീഫ് പടുപ്പ്, അബ്ദുല്‍ ഖാദര്‍ ഹാജി മാണിമൂല, അബ്ദുല്ല കുഞ്ഞി പട്ടര്‍മൂല കലന്തര്‍ ശാഫി, ദാവൂദ് ചിത്താരി, ഹമീദ് കുണിയ എന്നിവര്‍ പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee

യു. എ. ഇ. എസ്. കെ. എസ്. എസ്. എഫിന് പുതിയ ഭാരവാഹികള്‍

എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. കൗണ്‍സില്‍ കാമ്പ് റാസല്‍ഖൈമ ജംഇയ്യത്തുല്‍ ബുഖാരിയില്‍ സഅദ് ഫൈസിയുടെ അധ്യക്ഷതയില്‍ ബീരാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. 6 മാസം നീണ്ടുനിന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സമാപനം കുറിച്ച് നടന്ന കൗണ്‍സിലില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകളും ചര്‍ച്ചകളും നടന്നു. 'സല്‍സരണി' സല്‍മാന്‍ അസ്ഹരിയും 'ദഅ്‌വത്ത് സാധ്യതകള്‍' വാജിദ് റഹ്മാനിയും 'സത്യധാര' മിദ്‌ലാജ് റഹ്മാനിയും 'നമ്മുടെ സംഘടന' കരീം കാലടിയും അതവരിപ്പിച്ചു. ഏറ്റവും നല്ല ഖുതുബ പരിഭാഷകനുള്ള അവാര്‍ഡ് നേടിയ ഹനീഫ് റഹ്മാനിക്ക് സഅദ് ഫൈസി ഉപഹാരം നല്‍കി. 

2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശൗക്കത്ത് മൗലവി, റസാഖ് വളാഞ്ചേരി, സഅദ് ഫൈസി, അബ്ദുല്ല ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. 

ഭാരവാഹികളായി സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ്), ഹുസൈന്‍ ദാരിമി (ജന. സെക്രട്ടറി), സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (ട്രഷറര്‍), എം. മന്‍സൂര്‍ മൂപ്പന്‍ (വര്‍ക്കിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ ഹക്കീം ഫൈസി, ഹദരലി ഹുദവി, ഖലീലു റഹ്മാന്‍ കാശിഫി, അഡ്വ. ശറഫുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുറസാഖ് തുരുത്തി, മുഹമ്മദ് മദനി, അബ്ദുറശീദ് അന്‍വരി, അശ്‌റഫ് ഹാജി വാരം, റശീദ് ടി. എച്ച്. എന്നിവരെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി സബ്രത് റഹ്മാനി, റഫീഖ് ഫൈസി, അഫ്‌സല്‍ എന്നിവരെയും തെരഞ്ഞെടുത്തു. 

സമാപന കൗണ്‍സിലില്‍ ഹുസൈന്‍ ദാരിമി അധ്യക്ഷത വഹിച്ചു. അഡ്വ. ശറഫുദ്ദീന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശറഫുദ്ദീന്‍ ഹുദവി, എസ്. വി. മുഹമ്മദ് സുലൈമാന്‍ ഹാജി, അബ്ദുറസാഖ് തുരുത്തി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും ശാകിര്‍ ഹുദവി നന്ദിയും പറഞ്ഞു.

റമളാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (ബുധന്‍) ശഅ്ബാന്‍ 29 ന്  മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

റമളാന്‍ മാസപ്പിറവി ഹെല്‍പ്പ് ഡെസ്‌ക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്റിറില്‍

ഫോണ്‍ നമ്പര്‍ 0495 2700177, 2700751
- SKSSF STATE COMMITTEE

SKSSF അംഗത്വപ്രചരണ ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെ

കോഴിക്കോട്: അണി ചേരുക; നീതികാക്കാന്‍ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലത്തിന് തുടക്കം കുറിച്ചു. സ്ഥാപക പ്രസിഡന്റ് അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങിയാണ് തുടക്കം കുറിച്ചത്. ജൂണ്‍ 14 മുതല്‍ ജൂലൈ 13 വരെയാണ് അംഗത്വ പ്രചരണ കാലം. റിട്ടേനിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍മാര്‍, ജില്ലാ ഇലക്ഷന്‍ കമ്മീഷണമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. ഇവര്‍ക്കുള്ള ശില്‍പശാല പനങ്ങാങ്ങര, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, നീലഗിരി എന്നിവിടങ്ങളില്‍ നടന്നു. ആഗസ്ത് 31 നകം പുതിയ ശാഖ കമ്മറ്റികളും, സെപ്തമ്പര്‍ 30 നകം ക്ലസ്റ്റര്‍ കമ്മറ്റികളും ഒക്ടോബര്‍ 15 നകം മേഖല കമ്മറ്റികളും നിലവില്‍ വരും .നവമ്പര്‍ 14,15 തിയ്യതികളില്‍ സംസ്ഥാന കൗണ്‍സിലും നടക്കും. കാമ്പയിന്‍ ചെയര്‍മാന്‍ അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ജി എം സ്വാലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ,ഹബീബ് ഫൈസി കോട്ടോപാടം എന്നിവര്‍ സംബന്ധിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും, റശിദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
തമിഴ്‌നാട് സംസ്ഥാന തല ഉല്‍ഘാടം നീലഗിരി ജില്ലയില്‍ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദ് അലിബാഖവി മുജീബ് റഹ്മാന്‍ നെല്ലാകൊട്ടയെ അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു. ഹാരിസ് ഫൈസി വിളങ്ങൂര്‍,ഹനീഫ ഫൈസി കൊഴിപ്പാലം,ബഷീര്‍ റബ്ബാനി, സുഹൈബ് നിസാമി, മുര്‍ഷിദ് പെരിയഷൊല എന്നിവര്‍ അംബന്ധിച്ചു
കര്‍ണ്ണാടക സംസ്ഥാന തല ഉല്‍ഘാടം മംഗലാപുരത്ത് സമസ്ത ജില്ലാ അധ്യക്ഷന്‍ ത്വാഖ അഹമ്മദ് മൗലവി കാമ്പസ് വിംഗ് കണ്‍വീനര്‍ ബദറുദ്ദീനെ ചേര്‍ത്ത് അംഗത്വം ചേര്‍ത്ത് നിര്‍വ്വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചരണ കാലം സംസ്ഥാന തല ഉല്‍ഘാടനം അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങളില്‍ നിന്ന് ആദ്യ അപേക്ഷവാങ്ങി നിര്‍വ്വഹിക്കന്നു.
- SKSSF STATE COMMITTEE

SKSSF ബെദിര യൂണിറ്റ് റമളാന്‍ പ്രഭാഷണത്തിന് പ്രൗഢതുടക്കം

ബെദിര: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് ബെദിരയില്‍ പ്രൗഢതുടക്കം. ബെദിര മഹല്ല ഖത്തീബ് അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹമീദ് സി.ഐ.എ ചുടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സലാഹുദ്ദീന്‍ വലിയവളപ്പില്‍, റസാഖ് ഹാജി ബെദിര, സാലിം ബെദിര, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹമീദ് ബെദിര, ശരീഫ് കരിപ്പൊടി, ശാക്കിര്‍ ഇര്‍ഷാദി, ഫൈസല്‍ ഇര്‍ഷാദി ബെദിര, മുഫീദ് ഹുദവി ചാല, അബ്ദുല്‍ സലാം മൗലവി ചുടുവളപ്പില്‍, ഇബ്രാഹിം ബിഎംസി, സൈനുദ്ദീന്‍ പട്ടിലവളപ്പില്‍, ഹമീദ് പട്ടില വളപ്പില്‍, അബൂബക്കര്‍ ബെദിര, മുഹമ്മ് ബെദിര, റഷീദ് ബെദിര, ഖാദര്‍ ബിഎംസി, റാസിഖ് ബിഎംസി സംബന്ധിച്ചു.
ഇന്ന് നടക്കുന്ന കുടുംബ സദസ്സ് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി പ്രഭാഷണം നടത്തും. നാളെ നടക്കുന്ന മതപ്രഭാഷണം എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി ഉബ്രങ്കള മുഖ്യപ്രഭാഷണം നടത്തും. 
- irshad irshadba

സമസ്ത ബഹ്‌റൈന്‍ റമളാന്‍ ഡയറി പുറത്തിറക്കി

സമസ്ത കേരള സുന്നി ജമാഅത്ത് റമളാനോടനുബന്ധിച്ച് പുറത്തിറക്കിയ "റമളാന്‍ ഡയറി" കടമേരി രഹ്മാനിയ അറബിക് കോളേജ് പ്രൊഫസര്‍ ബഷീര്‍ ഫൈസി ചീക്കോന്ന് ആലിയ ഹമീദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
- Samastha Bahrain

ജാമിഅഃ സമ്മേളനം ജനുവരിയില്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനം 2016 ജനുവരി 6 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പാണക്കാട് വെച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, കെ.സി അബ്ദുല്ല ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കെ.വി അവറാന്‍ കുട്ടി ഹാജി, തോളൂര്‍ ഹസന്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ. മമ്മദ് ഫൈസി സ്വാഗതവും എ.ടി മുഹമ്മദലി നന്ദിയും പറഞ്ഞു.
- Secretary Jamia Nooriya

സമസ്ത: പൊതു പരീക്ഷ; കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്കുള്ള മൂല്യനിര്‍ണയ ക്യാമ്പ് ചേളാരി സമസ്താലയത്തില്‍ ആരംഭിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ. ചേളാരി, കെ.സി. അഹമ്മദ് കുട്ടി മൗലവി. എ.ടി.എം. കുട്ടി ഉള്ളണം, കെ.പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ടി.അലിബാവ നന്ദിയും പറഞ്ഞു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ കേരളത്തിനകത്തും പുറത്തുമായി 6703 സെന്ററുകളില്‍ രണ്ട് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. 860 അധ്യാപകരെ മൂല്യനിര്‍ണയത്തിനായി നിയമിച്ചിട്ടുണ്ട്.
Photo: സമസ്ത: പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ചേളാരിയില്‍ എസ്.കെ.ഐ.എം.വി.ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKIMVBoardSamasthalayam Chelari

കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറുമായി ഡോ.ബഹാഉദ്ദീന്‍ നദ്‌വി കൂടിക്കാഴ്ച നടത്തി

ഫര്‍വാനിയ: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കുവൈത്തിലെ ഫര്‍വാനിയ പ്രവിശ്യയുടെ ഗവര്‍ണര്‍ ഫൈസല്‍ ഹമൂദ് അല്‍ സബഹുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ദാറുല്‍ ഹുദാ കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ഒരാഴ്ചത്തെ പര്യടനത്തിനായി കുവൈത്തിലെത്തിയതാണ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി. ഇസ്‌ലാമിക ലോകത്തെ വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ദാറുല്‍ ഹുദാ സര്‍വകലാശാലയുടെ അടുത്ത ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നദ്‌വി ഗവര്‍ണറെ ഇന്ത്യയിലേക്കു ക്ഷണിച്ചു. കൂവൈത്തിലെ ഇന്ത്യന്‍ സമൂഹം മറ്റു സമൂഹത്തക്കേളാല്‍ ഏറ്റവും മികച്ചവരാണെന്ന് കൂടിക്കാഴ്ചക്കിടിയില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഖാലിദ് മശ്ഹൂര്‍ തങ്ങള്‍, സിദ്ധീഖ് വലയികത്ത്, സുന്നി സെന്റര്‍ ഭാരവാഹികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
- Darul Huda Islamic University

കാമ്പസ് ടോക്ക് ജൂണ്‍ 14ന്

കോഴിക്കോട്: ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരും കേരളത്തിന് അകത്തും പുറത്തുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ എന്‍ജിനീയറിങ്ങ് കോളേജുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തിലെയും പുറത്തുമുള്ള ഉന്നത മെഡി്ക്കല്‍, എന്‍ജിനീയറിങ്ങ് കോളേജുകളില്‍ ഇപ്പോള്‍ പഠിച്ചുകോണ്ടിരിക്കുന്നവര്‍ തങ്ങളുടെ കാമ്പസിന്റെ അക്കാഡമിക്ക്, പ്ലെയ്‌സ്‌മെന്റ്, റിസേര്‍ച്ച് & ലൈബ്രററി, ഡിപ്പാര്‍ട്ട്‌മെന്റ് മികവ്, മറ്റു തങ്ങളുടെ കാമ്പസുകളിലെ വൈവിദ്ധങ്ങളായ മികവുറ്റ പ്രവര്‍ത്തനങ്ങളേക്കുറിച്ച് ജൂണ്‍ 14ന് ഞായറാഴ്ച 1 മണി മുതല്‍ 5 മണി വരെ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സംവദിക്കുന്നു. കൂടാതെ കോളേജ് ഓപ്ഷന്‍ സെലക്ഷന്‍ സംവിദാനങ്ങളെക്കുറിച്ച് മികച്ച കരിയര്‍ വിദഗ്ദര്‍ മാര്‍ഗ നിര്‍ദേശം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്ധ്യാര്‍ത്ഥികളും രക്ഷിതാക്കളും ബന്ധപ്പെടുക. 9995519565, 9447522442.
- SKSSF STATE COMMITTEE

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍

സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികളായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്), ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട് (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഅല്ലിം ക്ഷേമനിധി ചെയര്‍മാനായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരെയും ഡെപ്യൂട്ടി ചെയര്‍മാനായി എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവയെയും സെക്രട്ടറിയായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെയും തെരഞ്ഞെടുത്തു.

ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.പി.അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, എ.ആര്‍. ശറഫുദ്ദീന്‍ ബാഖവി തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, എസ്.എം. ഹംസ മുസ്‌ലിയാര്‍ ചിക്മഗുളുരു, അബ്ദുല്‍ ഖാദര്‍ ദാരിമി ആലപ്പുഴ, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ്, കെ.എഛ്. അബ്ദുസ്സ്വമദ് ദാരിമി എറണാകുളം, എം.എസ്. ഹാശിം ബാഖവി ഇടുക്കി, സൈഫുദ്ദീന്‍ സ്വലാഹി കന്യാകുമാരി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, കെ.എല്‍.ഉമര്‍ ദാരിമി ദക്ഷിണ കന്നഡ, കെ.എ.സലാം ഫൈസി മുക്കം, എസ്. ശരീഫ് കാശിഫി കൊല്ലം എന്നിവര്‍ സംസാരിച്ചു. എം.എ. ചേളാരി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി പുന:സംഘടിപ്പിച്ചു

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജിദ്ദ കമ്മിറ്റിയുടെ 2015 – 2016 വര്‍ഷത്തേക്കുള്ള ഭാരവാഹികളെതെരെഞ്ഞെടുത്തു. ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
ഭാരവാഹികള്‍: ചെയര്‍മാന്‍: സയ്യിദ് ഉബൈദുല്ല തങ്ങള്‍, പ്രസിഡണ്ട്: അബ്ദുല്ല ഫൈസി കുളപ്പറമ്പ്, വര്‍ക്കിംഗ്പ്രസിഡണ്ട്: എന്‍.പി അബൂബക്കര്‍ ഹാജികൊണ്ടോട്ടി, ജനറല്‍സെക്രട്ടറി: എം.എ കോയ മൂന്നിയൂര്‍, ഓര്‍ഗ.സെക്രട്ടറി: അബ്ദുല്‍ ബാരി ഹുദവി, ട്രഷറര്‍: സി.ടി.എ റസാഖ് ചെമ്മാട്. ദാറുല്‍ ഹുദാ മാനേജിംഗ്കമ്മിറ്റി സെക്രട്ടറി യു. ഷാഫി ഹാജി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് ചാന്‍സ്ലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്.വി, ജിദ്ദാ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കുട്ടി മൗലവി, വൈസ് ചെയര്‍മാന്‍ സയ്യിദ് സഹ്ല്‍തങ്ങള്‍തുടങ്ങിയവര്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. അബ്ദുല്ല ഫൈസി കുളപ്പറമ്പ് അദ്ധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി എം.എ. കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ബാരി ഹുദവി സ്വാഗതവും ഹസ്സന്‍ഹുദവി നന്ദിയും പറഞ്ഞു.
- HADIA JEDDAH

മദ്‌റസാ ഡയറി ലോഞ്ചിംഗ് ചെയ്തു

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമസ്തയുടെ മദ്‌റസകളിലേക്ക് തയ്യാറാക്കിയ മദ്‌റസാ ഡയറിയുടെ ലോഞ്ചിംഗ് സി. കെ. എം. സാദിഖ് മുസ്‌ല്യാര്‍ നിര്‍വഹിക്കുന്നു.

ഹാദിയ റമദാന്‍ പ്രഭാഷണം ജൂലൈ ഒന്ന് മുതല്‍

തിരൂരങ്ങാടി: 'വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം' എന്ന പേരില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പര ജൂലൈ ഒന്ന് മുതല്‍ ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
ജൂലൈ 1, 2, 4, 5 തിയ്യതികളില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടക്കുന്ന ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരയുടെ നടത്തിപ്പിനും വിജയത്തിനുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികള്‍: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (മുഖ്യരക്ഷാധികാരി), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, യു. ശാഫി ഹാജി, ശംസുദ്ദീന്‍ ഹാജി കെ.പി, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി (രക്ഷാധികാരികള്‍), ഇസ്ഹാഖ് ബാഖവി ചെമ്മാട് (ചെയര്‍മാന്‍), സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്, സി.എച്ച് ശരീഫ് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട, ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ (വൈ.ചെയര്‍മാന്‍), പി.കെ നാസ്വീര്‍ ഹദുവി കൈപ്പുറം (ജന: കണ്‍വീനര്‍), ഉമര്‍ ഹുദവി ടി.എന്‍ പുരം (വര്‍ക്കിംഗ് കണ്‍വീനര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
- Darul Huda Islamic University

വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

പുതുപൊന്നാനി: എസ്. കെ. എസ്. എസ്. എഫ്. പൊന്നാനി ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച സെല്‍ഫി-2015 എംപവര്‍മെന്റ് മീറ്റില്‍ തിന്‍മകളുടെ മാതാവായ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. കെ. വി. ഹനീഫ് (ബഹറൈന്‍) ഉദ്ഘാടനം ചെയ്തു. നൗഫല്‍ ഹുദവി അധ്യക്ഷനായി. പി. കെ. ലുഖ്മാനുല്‍ ഹകീം ഫൈസി, സി. എം. അശ്‌റഫ് ക്ലാസെടുത്തു. ശഫീഖ് റഹ്മാന്‍ ഹുദവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവാര്‍ഡ് ദാനം, ഉപഹാര സമര്‍പണം, ടാലന്റ് ഷോ എന്നിവയും നടന്നു. ടി. എ. റശീദ് ഫൈസി, എ. കെ. കെ. മരക്കാര്‍, എ. യു. ശറഫുദ്ദീന്‍, വി. എ. ഗഫൂര്‍, അന്‍വര്‍ ശഫീഉല്ല, ആര്‍. ജംശീര്‍, റിഫാദ്, ഇ. കെ. ജുനൈദ് നേതൃത്വം നല്‍കി. 
- abdul razaq ck razaq puthuponnani

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം: ഉബൈദുള്ള MLA

ബാലരാമപുരം: സംസ്‌കാരിക ബോധവും മാനവിക മൂല്യങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളുമാവണമെന്ന് ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ പുതുതായി ആരംഭിച്ച ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്ത് കാലോചിതമായ വിദ്യ കരസ്തമാക്കല്‍ മനുഷ്യന്റെ ബാധ്യതയാണെന്നും എല്ലാ മതങ്ങളിലും വിദ്യാഭ്യാസം പ്രേത്സാഹകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എം. രവീന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി എം. വിന്‍സെന്റ്, എം. ശാനവാസ്, എ.എം സുധീര്‍, എം. ബാബുജാന്‍, എം.എച്ച് ഹുമയൂണ്‍ കബീര്‍, വിന്‍സെന്റ് ഡി പോള്‍, ശ്രീമതി ആര്‍. റാണി, ശിവകുമാര്‍, സലീം മൗലവി പാച്ചല്ലൂര്‍, ഹാറൂന്‍ റഷീദ് പെരിങ്ങമല, അബ്ദുറഹ്മാന്‍ ഹുദവി, ശക്കീര്‍ വാണിമേല്‍, സ്വാലിഹ് ഹുദവി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- alamanedu complex

ഐകൃത്തെക്കുറിച്ച് വേവലാതി പറയുന്നതിന് മുമ്പ് സ്വയം തെറ്റു തിരുത്തുക: SKSSF

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ഐകൃത്തെക്കുറിച്ചും നേതാക്കളുടെവേദി പങ്കിടലിനെക്കുറിച്ചും വേവലതി പറയുന്നതിന് മുമ്പ് കാന്തപുരം അബുബകര്‍ മുസ്‌ലിയാര്‍ സ്വയം തെറ്റുതിരുത്താന്‍ തയ്യാറാവണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒണംപള്ളി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. രഞ്ജിപ്പിന്റെയും സൗഹൃദത്തിന്റെയും വാക്താക്കളാണ് പാണക്കാട് തങ്ങന്മാര്‍. സമൂഹത്തില്‍ ചിദ്രതക്കെതിരെയാണ് അവര്‍ എക്കാലത്തും നിലകൊണ്ടത്. ശരീഅത്ത് സംരക്ഷണകാര്യത്തില്‍ പോലും സമുദായ ഐക്യത്തെ എതിര്‍ക്കുകയാണ് കാന്തപുരം ചെയ്ത്. പാണക്കാട് തങ്ങള്‍മാര്‍ ഖാസിസ്ഥാനം വഹിക്കുന്ന മഹല്ലുകളില്‍ പോലും കാന്തപുരം തന്നെ സമാന്തര ഖാസിയായി ചാമയുന്നത് അദ്ദേഹത്തിന്റെ ചിദ്രതാപ്രവണതയാണ് വ്യക്തമാക്കുന്നത്. നിലനില്പിന് വേണ്ടി പാണക്കാട് തങ്ങള്‍മാരോടുള്ള ആദരവ് അഭിനയിക്കാറുള്ള കാന്തപുരത്തിന്റെ തനിനിറം പുതിയ പരാമര്‍ശത്തിലൂടെ വ്യക്മായിരിക്കുകയാണ്. 
- SKSSF STATE COMMITTEE

മമ്പുറം ജിഫ്രി തങ്ങള്‍ ആണ്ട് നേര്‍ച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി: തെന്നിന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളവര്‍കളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ ആണ്ടു നേര്‍ച്ച നാളെ സമാപിക്കും. കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന കൂട്ടസിയാറത്തന് അഹമ്മദ് കോയ ജമുലുല്ലൈലി തങ്ങളും കൊടികയറ്റത്തിന് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങളും നേതൃത്വം നല്‍കി. ഇന്നലെ മഖാം മജ്‌ലിസില്‍ പ്രത്യേക മൗലിദ് പരായണം നടന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഖതം ദുആ, മൗലിദ് തുടങ്ങിയ പരിപാടികളോടെ നേര്‍ച്ച പരിപാടികള്‍ സമാപിക്കും.മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, യു ശാഫി ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ. സി മുഹമ്മദ് ബാഖവി, അലി മൗലവി, അബ്ദുല്‍ ഖാദര്‍ കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
- Darul Huda Islamic University

ഇസ്‌ലാമിക് വനിതാ കോഴ്‌സ്; പ്രവേശന പരീക്ഷ നാളെ

ബാലരാമപുരം: അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിനു കീഴില്‍ ജൂണില്‍ ആരംഭിക്കുന്ന ഹാഫിളത്ത്, ആലിമത്ത് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. എറണാകുളം, പത്തനംത്തിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ബാലരാമപുരം അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ വെച്ചും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ത്യശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ചെമ്മാട് ഫാത്തിമത്തു സ്സഹ്‌റാ വനിതാ കോളേജില്‍ വെച്ചുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8157098094.
- alamanedu complex