Pages

SKSSF മനുഷ്യ ജാലിക; മലപ്പുറം ജില്ല കോര്‍ഡിനേഷന്‍ മീറ്റ് സംഘടിപ്പിച്ചു

യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം : എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 26 ന് കേരളത്തിനകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി വണ്ടൂരില്‍ നടക്കുന്ന ജില്ലാ ജാലികയുടെ കോര്‍ഡിനേഷന്‍ മീറ്റ് നിലമ്പൂര്‍ മര്‍ക്കസില്‍ എസ്.വൈ.എസ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ മേഖലാ കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്ത ജാലികാ മീറ്റില്‍ യൂണിറ്റ് തല കണ്‍വെന്‍ഷന്‍, ക്ലസ്റ്റര്‍ തല ജാലിക യാത്ര, മേഖലാ തല ജാലിക ജാലകം, ഏരിയാ തല സൗഹൃദ സെമിനാര്‍, ജില്ലാ തല സന്ദേശ യാത്ര തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. എസ് വൈ എസ് ജില്ലാ സെക്രട്ടറി സലീം എടക്കര, ആറ്റക്കോയ തങ്ങള്‍ വണ്ടൂര്‍ അക്ബര്‍ മമ്പാട്, മജീദ് വാണിയമ്പലം, അമാനുല്ല ദാരിമി എടക്കര, മര്‍ക്കസ് മാനേജര്‍ ഹംസ ഫൈസി, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, അസ്‌കര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen