Pages

ഇസ്ലാമിക് സെന്റര്‍ ഉംറ സംഘം പുറപ്പെട്ടു

ഇസ്ലാമിക് സെന്റര്‍ ഉംറസര്‍വ്വീസിന്റെ ഈ വര്‍ഷത്തെ ആദ്യ ബാച്ചിന്റെ യാത്രയപ്പ് ചടങ്ങില്‍ ഗ്രൂപ്പ് അമീര്‍ ഇബ്രാഹിം ഫൈസി പേരാലിന് യാത്രാ രേഖകള്‍ കൈമാറുന്നു
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആസ്ഥാന മന്ദിരമായ കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍ ഉംറ സര്‍വ്വീസിന്റെ ഈ വര്‍ഷത്തെ ആദ്യ ബാച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന യാത്രയപ്പ് ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മ്ദ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഗ്രൂപ്പ് അമീര്‍ ഇബ്രാഹിം ഫൈസി പേരാല്‍, ഫൈസല്‍ ഫൈസി മടവൂര്‍, മുനീര്‍ ദാരിമി കണ്ണൂര്‍, ശംസീര്‍ കാപ്പാട് സംബന്ധിച്ചു. എല്ലാ മാസവും രണ്ടു ബാച്ചുകളിലായി പുറപ്പെടുന്ന ഉംറ സര്‍വ്വീസിന്റെ ബൂക്കിംഗ് തുടരുകയാണെന്ന് ഇസ്ലാമിക് സെന്ററില്‍ നിന്നും അറിയിച്ചു. 
- SKSSF STATE COMMITTEE