Pages

ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9472 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ഒമ്പത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9472 ആയി ഉയര്‍ന്നു.

നൂറുല്‍ ഇസ്‌ലാം ഉറുദു മദ്‌റസ - ഡി.എച്ച്.ഹല്ലി (ബാംഗ്ലൂര്‍), നൂറുല്‍ഹുദാ - ചാളക്കോട്, ഫാത്വിമ ഇംഗ്ലീഷ് മീഡിയം മദ്‌റസ - പാവൂര്‍(കാസര്‍ഗോഡ്), നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ - അതിരകം, റബ്ബാനിയ്യ മദ്‌റസ - അമ്പലപ്പുറം, സുബുലുസ്സലാം മദ്‌റസ - ഇടപഴശ്ശി (കണ്ണൂര്‍), മദ്‌റസത്തുല്‍ ഈമാന്‍ - മങ്കടപ്പള്ളിപ്പുറം, മന്‍ശഉല്‍ ഉലൂം മദ്‌റസ - വള്ളിക്കോട്ടുചാലില്‍ (മലപ്പുറം), അല്‍ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - കൈപ്പുറം (പാലക്കാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ:എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹിയദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari