Pages

SYS സംസ്ഥാന സംഗമം കണ്ണൂരില്‍

കോഴിക്കോട് : എസ് വൈ എസ് സംസ്ഥാന കൌണ്‍സില്‍ സംഗമം വ്യാഴാഴ്ച കണ്ണൂരില്‍ നടക്കും. രാവിലെ 9 മണിക്ക് നടക്കക്കുന്ന ചടങ്ങില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷനാവും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, യു എം അബ്ദുറഹ്‍മാന്‍ മുസ്ലിയാര്‍, പി പി ഉമര്‍ മുസ്ലിയാര്‍, എം എ ഖാസിം മൌലവി, മാണിയൂര്‍ അഹ്‍മദ് മൌലവി, അബ്ദുറഹ്‍മാന്‍ കല്ലായി പങ്കെടുക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും. കെ മോയിന്‍ കുട്ടി മുസ്ലിയാര്‍, കെ എ അബ്ദുറഹ്‍മാന്‍ ഫൈസി, എം എ പരീത് എറണാകുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിവിധ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിക്കും.
- Ameen Korattikkara