Pages

SMF ലീഡേഴ്‌സ് മീറ്റ് 8 ന് ദാറുല്‍ ഹുദായില്‍

മലപ്പുറം : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് മീറ്റ് 8 ന് ശനിയാഴ്ച ഒമ്പത് മണിക്ക് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. എസ് എം എഫ് ജില്ലാ കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന മഹല്ല് സര്‍വ്വെ, സ്വദേശി ദര്‍സ്, സ്വുന്‍ദൂഖ് പലിശരഹിത വായ്പാനിധി, അവധിക്കാല സഹവാസ ക്യാമ്പ് തുടങ്ങിയ പദ്ധതികള്‍ മഹല്ല് തലങ്ങളില്‍ വ്യാപിപ്പിക്കുക, സര്‍ക്കാറില്‍ നിന്നു ലഭ്യമാകുന്ന വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ ലീഡേഴ്‌സ് മീറ്റില്‍ ചര്‍ച്ച ചെയ്യും. കൂടാതെ എസ് എം എഫ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച 'ധൂര്‍ത്തിനെതിരെ' കാമ്പയിന്‍ പ്രഭാഷണം, സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ വിവരിക്കുന്ന 'ജനക്ഷേമം മഹല്ലുകളിലൂടെ' കൈപുസ്തക വിതരണം, പ്രീമാരിറ്റല്‍ കോഴ്‌സ് അടക്കമുള്ള പുതിയ പദ്ധതികളുടെ അവതരണം, ലീഡേഴ്‌സ് ട്രൈനിംഗ്, പ്രവര്‍ത്തന അവലോകനം, ചര്‍ച്ച എന്നിവയും മീറ്റിന്റെ ഭാഗമായി നടത്തപ്പെടും.

പരിപാടിയില്‍ ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി വിഷയമവതരിപ്പിക്കും. ഹാജി യു മുഹമ്മദ് ശാഫി കര്‍മ്മപദ്ധതി അവതരണം നടത്തും. പ്രഗത്ഭ പരിശീലകന്‍ എ പി നിസാം പാവറട്ടി ലീഡേഴ്‌സ് ട്രെയ്‌നിംഗിന് നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പി കുഞ്ഞാണി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ എം സൈതലവി ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും. 

യോഗത്തില്‍ മുഴുവന്‍ എസ് എം എഫ് പഞ്ചായത്ത് ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
- smf Malappuram