Pages

സദാചാര വിരുദ്ധവും ആഭാസകരവുമായ പ്രതിഷേധങ്ങള്‍ നാടിനെ അരാജകത്വത്തിലേക്ക് നയിക്കും : SKSSF

കോഴിക്കോട്: സദാചാര വിരുദ്ധവും ആഭാസകരവുമായ പ്രതിഷേധങ്ങള്‍ നാടിനെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഒരു ഹോട്ടലില്‍ അനാശ്വാസം ആരോപിച്ച് ഒരു സംഘം നിയമം കയ്യിലെടുക്കുന്നതും അതിനെതിരെയുള്ള പ്രതിഷേധമെന്നോണം ചുംബന മഹോത്സവം നടത്തുന്നതും സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. ധര്‍മ നിഷ്ഠയും മാനവികതയും നിലനില്‍ക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാറും സമൂഹവും ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി വെണ്‍മണല്‍,അബ്ദുറഹീം ചുഴലി, അബ്ദുള്ള കുണ്ടറ, നവാസ് പാനൂര്‍, കെ എം ഉമര്‍ ദാരിമി, ഇബ്രീഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അഷ്‌റഫ് കക്കുപ്പടി, റശീദ് ഫൈസി വെള്ളായിക്കോട്, പി എം റഫീഖ് അഹ് മദ്, കെ മമ്മുട്ടി മാസ്റ്റര്‍ യോഗത്തില്‍ സംബന്ധിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE