Pages

▼

SYS വയനാട് ജില്ലാ ക്യാമ്പിന് അന്തിമ രൂപം നല്‍കി

കല്‍പ്പറ്റ : ഒക്‌ടോബര്‍ 22 നു ബുധനാഴ്ച കാക്കവയലില്‍ നടക്കുന്ന സുന്നി യുവജന സംഘം ജില്ലാ ലീഡേഴ്‌സ് ക്യാമ്പിന് (ജ്വലനം 2014) കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന യോഗം അന്തിമ രൂപം നല്‍കി. ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ ഖാദിര്‍ മടക്കിമല, ശംസുദ്ദീന്‍ റഹ് മാനി, കെ എ നാസര്‍ മൗലവി, കുഞ്ഞമ്മദ് കൈതക്കല്‍, മൂസ മാസ്റ്റര്‍ തരുവണ, അബ്ദുറഹ്മാന്‍ ദാരിമി, എ കെ സുലൈമാന്‍ മൗലവി സംസാരിച്ചു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും ഇ പി മുഹമ്മദലി നന്ദിയും പറഞ്ഞു.
22 നു രാവിലെ 10.30 ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ് മുഹമ്മദ് ദാരിമി, ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ബഷീര്‍ ഫൈസി പ്രസംഗിക്കും.
തുടര്‍ന്ന് നടക്കുന്ന ആത്മീയ സെഷനില്‍ അബ്ദുറഹ്മാന്‍ തലപ്പുഴ അദ്ധ്യക്ഷത വഹിക്കും. നേതൃഗുണം എന്ന വിഷയം മുഹമ്മദ്കുട്ടി ഹസനി അവതരിപ്പിക്കും. പ്രാസ്ഥാനികം സെഷനില്‍ മുഹമ്മദ് ദാരിമി വാകേരി കര്‍മ്മ പദ്ധതിയും മജ്‌ലിസുന്നൂര്‍ എന്ന വിഷയം ഹാരിസ് ബാഖവി കമ്പളക്കാടും അവതരിപ്പിക്കും.
പ്രായോഗികം സെഷനില്‍ എ പി മമ്മു ഹാജി അദ്ധ്യക്ഷത വഹിക്കും. പൊതു സേവനത്തിന്റെ മതകീയ മാനം എന്ന വിഷയം അബ്ദുല്ല Sഫൈസി വേളം അവരിപ്പിക്കും. ജില്ലയിലെ പതിനാലു മേഖലാ പ്രസിഡണ്ട് സെക്രട്ടറിമാരും ജില്ലാ കൗണ്‍സില്‍ അംഗങ്ങളുള്‍പ്പെടെ നൂറ്റമ്പതോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
- Shamsul Ulama Islamic Academy VEngappally