
മസ്ജിദുന്നബവിയിലെ അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയം മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലത്തൈന്‍, ഉഹദ് ശുഹദാക്കളുടെ ഖബര്‍, ഉഹദ്, ഹന്ദഖ് യുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജിമാര്‍ സന്ദര്‍ശനം നടത്തി. മദീനയില്‍ ചൂട് കാലാവസ്ഥയായതിനാല്‍ പലരും സുബ്ഹി നിസ്‌കാരത്തിനുശേഷമാണ് ചെറു വണ്ടികളിലായി സന്ദര്‍ശനം നടത്തുന്നത്. ഇത്തവണ ഭക്ഷണ കാര്യത്തില്‍ ഹജ്ജ് മിഷന്‍ സൗകര്യമേര്‍പ്പെടുത്തിയതുകൊണ്ട് ഇബാദത്തുകള്‍ക്കും സിയാറത്തിനും കൂടുതല്‍ സമയം കിട്ടുമെന്നുള്ളത് ഹാജിമാര്‍ക്ക് വളരെ അനുഗ്രഹമാണ്.