Pages

SKSSF യുദ്ധ വിരുദ്ധ റാലി ആഗസ്റ്റ് 9 ന് 4 മണിക്ക്

കോഴിക്കോട് : ആഗോള തലത്തിലുള്ള മനുഷ്യ സ്‌നേഹികളുടെ പ്രതിഷേധ ത്തെ ധിക്കരിച്ച് കൊണ്ട് ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന്‍ ജനതക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ അക്രമത്തിനെതിരെ SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിന മായ ആഗസ്റ്റ് 9 ന് കോഴിക്കോട് യുദ്ധ വിരുദ്ധ റാലി നടത്തുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന .സെക്ര.ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. യു,എന്നി ന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന മാനിക്കാതെ നിരപരാധികളായ സ്ത്രീകളേയും കൂട്ടികളേയും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യാന്‍ വേണ്ടി വീണ്ടും വലിയ സന്നാഹങ്ങള്‍ ഒരുക്കപ്പെടുകയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും വരെ അക്രമിക്കപ്പെടുന്ന സാമാന്യമാന്യതക്ക് പോലും നിരക്കാത്ത അക്രമങ്ങള്‍ തുടരുമ്പോള്‍ എല്ലാ സമാധാന പ്രേമികളും മനുഷ്യ സ്‌നേഹികളും യുദ്ധ വിരുദ്ധ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE