Pages

അമ്പലക്കടവിന്റെ റമളാന്‍ പ്രഭാഷണം :101 അംഗ വളണ്ടിയര്‍ വിംഗ് രൂപീകരിച്ചു

ദുബൈ : ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12നു ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ റമളാന്‍ പ്രഭാഷണ വിജയത്തിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 101 അംഗ വളണ്ടിയര്‍ വിംഗ് രൂപീകരിച്ചു. ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ നടന്ന പരിപാടി ഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കുട്ടി ഹസ്സന്‍ ദാരിമി ഉത്ഘാടനം ചെയ്തു.സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ്‌ കുട്ടി ഫൈസി, ഷൌക്കത്ത് അലി ഹുദവി, കെ.ടി .അബ്ദുല്‍ ഖാദര്‍ മൗലവി, ശറഫുദ്ധീന്‍ ഹുദവി പ്രസംഗിച്ചു.
- Dubai SKSSF