മലപ്പുറം: സുന്നി യുവജന സംഘം ആമില കര്‍മ്മ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിക്കാന്‍ ആമില പ്ലാനിംഗ് സെല്‍ തീരുമാനിച്ചു. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറായിരം പ്രതിനിധകളുള്ള ആമില സംഘത്തിന്റെ കര്‍മ്മ പദ്ധതികള്‍ക്ക് യോഗം അന്തിമ തീരുമാനം നല്കി. 26 ന് മമ്പാടും 28ന് ചെമ്മാടും നടക്കുന്ന ജില്ലാ തല ട്രൈനിംഗ് ക്യാമ്പില്‍ പദ്ധതി സമര്‍പ്പിക്കും. മമ്പാട് മര്‍ഹൂം കെ.ടി ഉസ്താദ് നഗറില്‍ നടക്കുന്ന ട്രൈനിംഗ് ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 28 ന് ചെമ്മാട് നടക്കുന്ന ട്രൈനിംഗ് ക്യാമ്പ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഉദ്ഘാടനം ചെയ്യും. മണ്ഡലം ഭാരവാഹികള്‍, ആമില കോ-ഓഡിനേറ്റര്‍മാര്‍, റഈസുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്യാമ്പില്‍ സംബന്ധിക്കും.
ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന് ഫൈസി, കെ.ടി മൊയ്തീന് ഫൈസി, ടി.പി സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍ പി.കെ എ ലത്തീഫ് ഫൈസി സംബന്ധിച്ചു.