Pages

SKSSF സില്‍വര്‍ ജൂബിലി ചരിത്ര സംഭവമാക്കും : SKSSF തൃശൂര്‍ ജില്ലാ കൌണ്‍സില്‍

തൃശൂര്‍ : SKSSF ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും ചരിത്ര സംഭവമാക്കി മാറ്റുമെന്ന് SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. SKSSF ജില്ലാ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. മെയ് മാസം മുതല്‍ 2015 ഫെബ്രുവരി വരെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തുവാനും ജില്ലയുടെ മുഴുവന്‍ പ്രദേശങ്ങളിലും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജൂബിലി കര്‍മ്മ രേഖ നടപ്പിലാക്കുവാനും കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി അദ്ധ്യക്ഷത വഹിച്ചു. ദാറുത്തഖ്വ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഹിദ് കോയ തങ്ങള്‍ കര്‍മ്മ രേഖ അവതരിപ്പിച്ചു. ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഇല്‍യാസ് ഫൈസി, അഷ്റഫ് അന്‍വരി, ഷിഹാബുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- SKSSF THRISSUR