Pages

ത്വലബ സമ്മേളനം ഇന്ന്; അത്തിപ്പറ്റ ഉസ്താദ് സംബന്ധിക്കും

ചെര്‍ക്കള : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടക്കും . പരിപാടിയില്‍ പ്രശസ്ത സൂഫി വര്യനും വിദേശരാഷ്ട്രങ്ങളിലും സ്വദേശത്തും ദിഖ്ര്‍ ദുആ സദസ്സിലെ ആത്മീയസാനിധ്യവും കൂടിയായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ശൈഖുനാ യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റശീദ് ബെളിഞ്ചം എന്നിവര്‍ പങ്കെടുക്കും.
- Sidheeque Maniyoor

യതീംകുട്ടികള്‍: ദുരൂഹത പരത്തിയത് പ്രതിഷേധാര്‍ഹം : SKIMVB

ചേളാരി : വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസവും, ഭക്ഷണവും, ജീവിതവും നിഷേധിക്കപ്പെട്ട അനാഥകള്‍ക്ക് അഭയം നല്‍കാന്‍ മുന്നോട്ട് വന്ന കേരളത്തിലെ അനാഥാലയങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. മനുഷ്യക്കടത്ത് എന്ന വിധമാണ് ഇയിടെ പ്രചാരണം നടത്തിയത്. കുട്ടികളെ കൊണ്ടുവന്നു വിദ്യാഭ്യാസവും, ഭക്ഷണവും, പാര്‍പ്പിടവും, ആരോഗ്യ സുരക്ഷയും നല്‍കി ഉത്തമ പൗരന്മാരാക്കി വളര്‍ത്തുന്നത് എങ്ങനെയാണ് മനുഷ്യക്കടത്തും ദുഷ്ടലാക്കുമാകുന്നത്.
വടക്കെ ഇന്ത്യന്‍ ഗല്ലികളില്‍ ജന്മം ശപിച്ചു നരക തുല്യരായി കഴിയുന്ന അനേകായിരം അനാഥകളും, പാവപ്പെട്ടവരുമുണ്ട്. നിരക്ഷരരും, നിസ്സഹായരുമായ ഇത്തരം കുട്ടികളെ കേരളത്തില്‍ ചില അനാഥാലയങ്ങള്‍ സ്വീകരിക്കാന്‍ സന്മനസു കാണിച്ചു എന്നത് കാണാതെ പോവുകയും കൊണ്ടുവന്ന രീതിയും, കൊണ്ടുവന്നവരും, അപര്യാപ്തരേഖകളും പെരുപ്പിച്ച് കാണിച്ചു കുറ്റകൃത്യമായി അവതരിപ്പിക്കുകയും ചെയ്തത് ധാര്‍മ്മികമോ, മനുഷ്യാവകാശങ്ങള്‍ മാനിക്കലോ ആയില്ല.
പോരായ്മകള്‍ ചൂണ്ടികാണിക്കുന്നതിന് പകരം എന്തോ മഹാ അപരാധം ചെയ്തപോലെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഇങ്ങനെ കൊണ്ടുവന്ന കുട്ടികളെ അധികാരികള്‍ ഇടപെട്ടു കേരളത്തിലെ അനാഥാലയങ്ങളില്‍ തന്നെയാണ് പിന്നീട് പാര്‍പിച്ചതെന്നുകൂടി ചേര്‍ത്തുവായിക്കണം. ശിഷു ക്ഷേമ സമിതിയും (സി.ഡബ്ലിയു.സി) ഉത്തരവാദപ്പെടുന്ന ഉദ്യോഗസ്ഥനും നേരിട്ട് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് കൈമാറിയെന്നത് സ്ഥാപനങ്ങള്‍ നടത്തിവരുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമായിവേണം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- Samasthalayam Chelari

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് വിപുലമായ സ്വാഗതസംഘം

തിരൂരങ്ങാടി : വിശുദ്ധ റമദാന്‍; വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന സന്ദേശവുമായി ജൂലൈ 2 മുതല്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ കാമ്പസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ സംഘടിപ്പിക്കുന്ന  മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ദാറുല്‍ ഹുദാ വി.സി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.സി മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി, യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി, സി.എച്ച് ശരീഫ് ഹുദവി, ഇ.കെ റഫീഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍ : ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹാജി യു. മുഹമ്മദ് ശാഫി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ് (രക്ഷാധികാരികള്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ( ചെയര്‍മാന്‍), കെ.സി മുഹമ്മദ് ബാഖവി, സി യൂസുഫ് ഫൈസി, എം.കെ അലി മൗലവി ഇരിങ്ങല്ലൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, സയ്യിദ് മുഹമ്മദ് ഫൈസ്വല്‍ ഹുദവി (വൈ.ചെയര്‍മാന്‍), സി.എച്ച് ശരീഫ് ഹുദവി (ജനറല്‍ കണ്‍വീനര്‍), റഫീഖ് ഹുദവി കാട്ടുമുണ്ട (വര്‍.കണ്‍വീനര്‍), കെ.പി ജഅ്ഫര്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സയ്യിദ് സൈനുല്‍ ആബിദീന്‍ ഹുദവി (കണ്‍വീനര്‍മാര്‍), ഇസ്ഹാഖ് ബാഖവി ചെമ്മാട് ( പ്രോഗ്രാ കമ്മിറ്റി ചെയര്‍മാന്‍), ഡോ. ജാബിര്‍ ഹുദവി, കെ.ടി ജഅ്ഫര്‍ ഹുദവി ബി ( കണ്‍വീനേഴ്‌സ്), സിദ്ധീഖ് മാസ്റ്റര്‍ (ചെയര്‍മാന്‍, പബ്ലിസിറ്റി) ഹംസ ഹുദവി വേങ്ങര, മുനീര്‍ വി ഹുദവി( കണ്‍വീനേഴ്‌സ്), ഇബ്രാഹീം ഹാജി തയ്യിലക്കടവ് ( ചെയര്‍മാന്‍, ഫൈനാന്‍സ്), റഫീഖ് ഹുദവി വി.ടി, അന്‍വര്‍ സാദത്ത് ഹുദവി ( കണ്‍വീനേഴ്‌സ്), ഇബ്രാഹീം ഫൈസി ( ചെയര്‍മാന്‍, വളണ്ടിയേഴ്‌സ്), ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ (കണ്‍വീനര്‍), റവാസ് ആട്ടീരി ( ചെയര്‍മാന്‍, മീഡിയ), ശരീഫ് ഹുദവി ചെമ്മാട്, മുഹമ്മദലി ഹുദവി വേങ്ങര (കണ്‍വീനേഴ്‌സ്), റശീദ് ഹാജി ചെമ്മാട് ( ചെയര്‍മാന്‍, പന്തല്‍ & സ്റ്റേജ്), സുബൈര്‍ ഹുദവി ചേളാരി (കണ്‍വീനര്‍), പി.കെ നാസ്വിര്‍ ഹുദവി ( ചെയര്‍മാന്‍ (ലൈറ്റ് & സൗണ്ട്), സി.കെ മുഹമ്മദ് ഹാജി ( റിസപ്ഷന്‍).
- Darul Huda Islamic University

അനുഗ്രഹീത രാവുകള്‍ ഉപയോഗപ്പെടുത്തുക : കോട്ടുമല ബാപ്പു മുസ്ലിയാര്‍

സമസ്ത ബഹ്‌റൈന്‍ മിഅ്‌റാജ് ദിന സന്ദേശവും ദുആ സമ്മേളനവും നടന്നു
കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
മനാമ : ഈ മാസം മുതല്‍ വിശുദ്ധ റമസാന്‍ മാസം ഉള്‍പ്പെടെയുള്ള മൂന്നു മാസങ്ങളും ഏറെ പ്രാധാന്യമുള്ളതും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൂടുതലായി വര്‍ഷിക്കുന്നതുമാണെന്നും അവ പരമാവധി നേടിയെടുക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മിഅ്‌റാജ് ദിന സന്ദേശവും ദുആ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. റമസാനു മുമ്പെയുള്ള റജബ്, ശഅ്ബാന്‍ എന്നീ രണ്ട് മാസങ്ങളില്‍ അല്ലാഹു ഏറെ  അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കുമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. തിരുനബി(സ)തന്നെ അപ്രകാരം പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 'അല്ലാഹുവേ.. റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബര്‍ക്കത്ത് (അനുഗ്രഹം) ചെയ്യണേ.. വിശുദ്ധ റമസാനിലേക്ക് ഞങ്ങളെ എത്തിക്കുകയും നോമ്പും നമസ്‌കാരവും മറ്റു നന്മകളും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് തൗഫീഖ് (സൗഭാഗ്യം) നല്‍കുകയും ചെയ്യണേ' എന്നായിരുന്നു തിരുനബി(സ)യുടെ പ്രാര്‍ത്ഥനയെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.  സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- samasthanews.bh

ശഅ്ബാന്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട് : ഇന്ന് (വ്യാഴം) റജബ് 29 ന് ശഅ്ബാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0494 2464695), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്ക് വേണ്ടി നാഇബ് ഖാസി സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ (9446733844, 9447317112) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

SKSSF ഇബാദ് അബുദാബി ദഅവാ ശില്പ ശാല ഇന്ന്. ആസിഫ് ദാരിമി പങ്കെടുക്കും

അബുദാബി : SKSSF അബുദാബി സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഇബാദ് ദഅവാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 29/05/2014 വ്യാഴം  ഇഷ നിസ്കാരാനന്തരം (9.15pm) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍  ദഅവാ ശില്പശാല സംഘടിപ്പിക്കുന്നു. പ്രമുഖ പണ്ഡിതനും ദാഇയുഉം ഇബാദ് ചെയര്‍മാനുമായ ആസിഫ് ദാരിമി ക്ലാസ് നയിക്കും. ഏവര്‍ക്കും സ്വാഗതം.
- PM Shafi Vettikkattiri

എം.ഐ.സി ദഅ്‌വാ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

അബ്ദുല്‍ റഹ്മാന്‍ മൗലവി ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് മൂന്നാം ബാച്ചിന്റെ ക്ലാസ്സിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ഡോ. സലീം നദ്‌വി വെള്ളമ്പ്ര, സി.എച്ച് അബ്ദുല്ല കുഞ്ഞി ചെറുകോട്, ജലീല്‍ കടവത്ത്, മല്ലം സുലൈമാന്‍ ഹാജി, ഇബ്രാഹിം കുട്ടി, ശംസുദ്ദീന്‍ ഫൈസി, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

KIC മിഅ്‌റാജ് അനുസ്മരണവും ദുആ സമ്മേളനവും

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മെയ് 30ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് ഇസ്‌റാഅ് മിഅ്‌റാജ് അനുസ്മരണവും ദുആ സമ്മേളനവും സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കുണ്ടൂര്‍ മര്‍കസു സഖാഫത്തില്‍ ഇസ്‌ലാമിയ കോളേജ് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി മിഅ്‌റാജ് പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദു ഫൈസി അരിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
- kuwait kerala islamic council kic

സമസ്ത നേതാക്കള്‍ക്ക് ഇന്ന് മുഹറഖില്‍ സ്വീകരണം

മനാമ : സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ കോഴിക്കോട് വലിയകാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ ബാപ്പു മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് മുന്‍ വര്‍ക്കിംഗ് സിക്രട്ടറി സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എിവര്‍ക്ക് ഇന്ന് രാത്രി പത്ത് മണിക്ക് മുഹറഖ് എൈനുല്‍ ഹുദാ മദ്‌റസാ ഹാളില്‍ സ്വീകരണം നല്‍കുമെു സമസ്ത മുഹറഖ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
- Samastha Bahrain

കാപ്പാട് ഇസ്‌ലാമിക് അക്കാദമി മുതവ്വല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കാപ്പാട് : മത രംഗത്ത് ഹസനി ബിരുദത്തോടൊപ്പം പി.ജി.യും നല്‍കുന്ന കോഴിക്കോട് ജില്ലയിലെ കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി 2013 14 വര്‍ഷത്തെ  പി.ജി. (മുതവ്വല്‍) പരീക്ഷാഫലം റെക്ടര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ശാഹുല്‍ ഹമീദ് പുളിയക്കോട് ഒന്നാം റാങ്കും അബ്ദുല്ല നടമ്മല്‍ പൊയില്‍,  അബ്ദുറഊഫ് പട്ടിണിക്കര എന്നിവര്‍ യഥാക്രമം ര്ണ്ട്, മൂന്ന് റാങ്കുകളും കരസ്ഥമാക്കി. അടുത്ത വര്‍ഷത്തെ ക്ലാസ്സുകള്‍ ജൂണ്‍ രണ്ടിന് ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നിന് വൈകിട്ട് സ്ഥാപനത്തിലെത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- ainul huda kappad

ആത്മീയതയുടെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധി : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കാതിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹ സംസ്‌കൃതിയും ധാര്‍മിക മുന്നേറ്റവും സാധ്യമാവണമെങ്കില്‍ ആത്മീയതയെ ജീവിത പാതയാക്കണമെന്നും ആത്മീയ രംഗത്തെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധിയെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച മഅ്‌റാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ആധുനിക സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും ഏറെ പുരോഗതിയില്‍ എത്തിയിട്ടുണ്ടെങ്കിലും വിശ്വാസവും ആത്മീയതവും സമന്വയിപ്പിച്ച ജീവതക്രമം നിര്‍ണയിക്കുന്നതില്‍ സമൂഹം വളരെ പിന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ദാറുല്‍ ഹുദാ വി.സി ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ദിക്‌റ് ദുആ മജ്‌ലിസിന് സമസ്ത പ്രസിഡന്റ് ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഫരീദ് റഹ്മാനി കാളികാവ് മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തി. അസര്‍ നമസ്‌കാരനാന്തരം നടന്ന ഖുര്‍ആന്‍ പാരായണ, സ്വാലാത്ത്, ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ സി. മുഹമ്മദ് കുഞ്ഞി രചിച്ച ന്യൂനപക്ഷ ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ സേവനങ്ങളും ഗ്രന്ഥം മുനവ്വറലി തങ്ങല്‍ വി.സി ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി കലോത്സവം സിബാഖിന്റെ സി.ഡി പ്രകാശനവും തങ്ങള്‍ നിര്‍വ്വഹിച്ചു. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഫള്ല്‍ തങ്ങല്‍ മേല്‍മുറി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.സി മുഹമ്മദ് ബാഖവി കീഴശ്ശേരി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു, ശാഫി ഹാജി ചെമ്മാട്, പി ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവര്‍ സംസാരിച്ചു.
- Darul Huda Islamic University

സമസ്ത ബഹ്റൈന്‍ മിഅ്‌റാജ് ദിന പ്രഭാഷണവും ദുആ മജ്‌ലിസും ഇന്ന് (തിങ്കള്‍) രാത്രി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍

മനാമ : മിഅറാജ് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നിജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മിഅ്‌റാജെ മുസ്ഥഫാ(സ)-മിഅ്‌റാജ് സന്ദേശവും ദുആ സമ്മേളനവും ഇന്ന് (തിങ്കള്‍) രാത്രി 8.30ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി ബഹ്‌റൈനിലുടനീളമുള്ള സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മിഅ്‌റാജ് ദിന സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും. മനാമ കേന്ദ്ര ആസ്ഥാനത്ത് രാത്രി 8.30 ന് നടക്കുന്ന ചടങ്ങില്‍ മാസാന്ത നാരിയത്തുസ്വലാത്തും ഖുതുബിയ്യത്തും നടക്കും. അര്‍ദ്ധരാത്രിയോടെ നടക്കുന്ന ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും വിവിധയിടങ്ങളിലായി സംബന്ധിക്കും.
- samasthanews.bh

വെങ്ങപ്പള്ളി അക്കാദമി റമളാന്‍ കാമ്പയിന് പ്രൗഡോജ്വല തുടക്കം

പാണക്കാട് സയ്യിദ് ശഹീറലി
ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം താഴെ അരപ്പറ്റയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എ കെ മുഹമ്മദ്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ അലി മാസ്റ്റര്‍, കാസിം ദാരിമി പന്തിപ്പൊയില്‍ പ്രസംഗിച്ചു. മുഹമ്മദ്കുട്ടി ഫൈസി, മാഹിന്‍ അബൂബക്കര്‍ ഫലാഹി, സൈനുദ്ദീന്‍ ലത്വീഫി, റഷീദ് ഫൈസി കമ്പളക്കാട്, സൈതലവി അരപ്പറ്റ, എ കെ സുലൈമാന്‍ മൗലവി, സൈനുദ്ദീന്‍ വടുവഞ്ചാല്‍, അബ്ദുല്‍ മജീദ് ദാരിമി, കുഞ്ഞിമുഹമ്മദ് ദാരിമി, സംബന്ധിച്ചു. ശംസുദ്ദീന്‍ റഹ് മാനി സ്വാഗതവും ഇബ്രാഹിം ദാരിമി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

പൗരബോധമുള്ള തലമുറ വളര്‍ന്നു വരണം: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം : രാജ്യത്തെ ജനങ്ങളോടും ജനായത്ത സമ്പ്രദായത്തോടും കൂറും കടപ്പാടുമുള്ള ഒരു തലമുറ വളര്‍ന്നു വരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത്യന്താക്ഷേപിതമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സംസ്ഥാന സമിതിയുടെ കീഴില്‍ നടക്കുന്ന ത്രിദിന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഷാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് റബീഹ് ഹാശ്മി, ഉമര്‍ അബ്ദുള്‍ സലാം, അലി.കെ.വയനാട്, ബഷീര്‍ പടിയത്ത്, ശംസുദ്ദീന്‍ നെല്ലറ, അബൂബക്കര്‍ സിദ്ദീഖ് വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
- SKSSFstep

എം.ഐ.സി സ്വലാത്ത്‌വാര്‍ഷികം നാളെ, സമസ്ത പ്രസിഡന്റ് സംബന്ധിക്കും

കാസര്‍കോട് : വടക്കന്‍ മലബാറിലെ മത ഭൗതിക വിദ്യഭ്യാസ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മത ഭൗതിക വിജ്ഞാന കലാലയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ആഴ്ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും നാളെ  ബുധനാഴ്ച  ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐ സി കാമ്പസില്‍ വെച്ച നടത്തപ്പെടുന്നു. ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ  അനുസ്മരണ സമ്മേളനം സമസ്ത ദക്ഷിണ കന്നട  പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും.എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. മഗ് രിബ് നിസ്‌കാരാനന്തരം ബഹു: സമസത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷന്‍ ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍  നേതൃത്വം നല്‍കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി ഉത്‌ബോധന  പ്രഭാഷണം നടത്തും. കീഴുര്‍ മംഗലാപരം  സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, സമസ്ത കേന്ദ്ര മുശാവറാംഗവും,  സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും  എം.ഐ.സി, ജനറല്‍ സെക്രട്ടറിയും കൂടിയായ  ശൈഖുനാ യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി എന്നിവര്‍ പങ്കെടുക്കും.
- MIC Chattanchal Kasaragod

അത്തിപ്പറ്റ ഉസ്താദ് 31 ന് ചെര്‍ക്കളയില്‍

ചെര്‍ക്കള : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രശസ്ത സൂഫി വര്യനും വിദേശരാഷ്ട്രങ്ങളിലും സ്വദേശത്തും ദിഖ്ര്‍ ദുആ സദസ്സിലെ ആത്മീയസാനിദ്യവും കൂടിയായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ശൈഖുനാ യുഎം അബ്ദുറഹ്മാന്‍ മുസ്ല്യാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, ഹനീഫ് ഹുദവി അല്‍ ഇര്‍ശാദി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന റശീദ് ബെളിഞ്ചം എന്നിവര്‍ പങ്കെടുക്കും.
- Sidheeque Maniyoor

സമസ്തയുടെ സാന്നിധ്യം മലയാളി മുസ്ലിംകളെ ശ്രദ്ധേയരാക്കി : സ്വലാഹുദ്ധീന്‍ ഫൈസി

സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ സംസാരിക്കുന്നു
മനാമ : കേരളത്തിലെ സമസ്തയുടെ സാന്നിധ്യം ലോകത്തെല്ലാ യിടത്തുമുള്ള മലയാളി മുസ്ലിംകളെ ശ്രദ്ധേയരും വേറിട്ടവരുമാക്കിയെന്ന് പ്രമുഖ വാഗ്മിയും SKSSF മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ പറഞ്ഞു. ഉമ്മുല്‍ഹസമില്‍ നടന്ന സമസ്ത ബഹ്‌റൈന്‍ ഏരിയാ തല സുപ്രഭാതം പ്രചരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ തന്നെ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ മത ഭൗതിക മേഖലയില്‍ മുന്നേറിയത് വിദ്യാഭ്യാസ രംഗത്തെ സമസ്തയുടെ വിപ്ലവം കൊണ്ടാണെന്നും അദ്ധേഹം വിശദീകരിച്ചു. സമസ്തയെയും അതിന്റെ നേതാക്കളെയും യാഥാസ്തികരും പിന്തിരിപ്പന്മാരെന്നും മുദ്രകുത്തിയിരുന്നവര്‍ക്ക് ഇന്നും അഫ്‌സലുല്‍ ഉലമ കോഴ്‌സിനു മുകളില്‍ ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശകര്‍ തന്നെ സമസ്ത നടത്തുന്ന എഞ്ചിനീയറിംഗ് കോളേജില്‍ ചേരാന്‍ രഹസ്യമായി സമസ്ത നേതാക്കളോട് സീറ്റ് ചോദിക്കേണ്ട അവസ്ഥയിലേക്കെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറിയും സുപ്രഭാതം ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കോ ഓര്‍ഡിനേള്‍ക്ത ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവരും സംസാരിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും സംബന്ധിച്ചു. സുപ്രഭാതം ഗവേണിംഗ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാഫി പാറക്കട്ടയെ ചടങ്ങില്‍ ആദരിച്ചു. ഇസ്മാഈല്‍ പയ്യന്നൂര്‍ സ്വാഗതവും ജഅ്ഫര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
- samasthanews.bh

ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം; മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടത്താറുള്ള പ്രാര്‍ത്ഥനാ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഫരീദ് റഹ്മാനി കാളികാവ് മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍തഥനക്ക് നേതൃത്വം നല്‍കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ-സ്വാലാത്ത് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ബാപ്പുതങ്ങള്‍ കുന്നുംപുറം, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍ സി.കെ മൊയ്തീന്‍ കുട്ടി ഫൈസി തലപ്പാറ, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഉസ്മാന്‍ ഭാഖവി തഹ്താനി തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University

എം.ഐ.സി ദഅ്‌വാ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

എം.ഐ.സി ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥി 
ദാവൂദ് ഇബ്രാഹിമിന് ഡി.വൈ.എസ്.
പി ടിപി രഞ്ജിത്ത് ഉപഹാരം നല്‍കുന്നു

ചട്ടഞ്ചാല്‍ : കേരളാ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥികളെ എം.ഐ.സി മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. അനുമോദന ചടങ്ങ് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഖാസിയാരകം അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി ടിപി രഞ്ജിത്ത് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ എം.ഐ.സി ദഅ്‌വാ കോളേജ് വിദ്യാര്‍ത്ഥി ദാവൂദ് ഇബ്രാഹിമിന് ഉപഹാരം നല്‍കി. ഡി.വൈ.എസ്.പി ടിപി രഞ്ജിത്ത്, എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, പാദൂര്‍ കൂഞ്ഞാമു ഹാജി, ടി.ഡി അബ്ദുല്ല ഹാജി ചട്ടഞ്ചാല്‍, ജലീല്‍ കടവത്ത്, പി.വി ചാക്കോ, ഡോ. സലീം നദ് വി, മുരളീധരന്‍, ടി.ഡി കബീര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

മഹല്ല് ശാക്തീകരണ പരിപാടി; പരിസ്ഥിതി രേഖ പ്രകാശനം ചെയ്തു

മലപ്പുറം : പരിസ്ഥിതി സംരക്ഷണ രംഗത്ത് മഹല്ല് ജമാഅത്തുകളുടെ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് പുറത്തിറക്കിയ പരിസ്ഥിതി രേഖ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ആഗോള താപനവും കാലവസ്ഥ വ്യതിയാനവും വലിയ വെല്ലുവിളികളുയര്‍ത്തുന്ന സാഹചര്യത്തില്‍ ഹരിത വാതകങ്ങളെ കുറച്ച് കൊണ്ടുവരാനും പ്രകൃതി ചൂഷണങ്ങളെ ചെറുക്കാനുമുള്ള ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പരമ്പരാഗത സ്രോതസ്സുകളെ സംരക്ഷിക്കണമെന്നും വിശുദ്ധ വാക്യങ്ങളുടെ പിന്‍ബലത്തോടെ പരിസ്ഥിതി രേഖ ആവശ്യപ്പെടുന്നു.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഖാസിയായ മലപ്പുറം ജില്ലയിലെ മഹല്ല് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലാണ് പരിസ്ഥിതി രേഖ പ്രകാശനം ചെയ്തത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പരിസ്ഥിതി രേഖ ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, പി.കെ.എ ലത്തീഫ് ഫൈസി, കെ.ടി കുഞ്ഞാന്‍, സലീം എടക്കര, കെ.സി അബ്ദുല്ല ഹാജി, സംസാരിച്ചു. റഷീദ് ഫൈസി നാട്ടുകല്‍ സ്വാഗതവും ഉമര്‍ ഫാറുഖ് മണിമൂളി നന്ദിയും പറഞ്ഞു. റഹീം മാസ്റ്റര്‍ ചുഴലി, മുതീഉല്‍ ഹഖ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി. 
- Secretary Jamia Nooriya

ദാറുല്‍ ഹുദാ മിഅ്‌റാജ് സമ്മേളനം നാളെ ( 26/05/2014 തിങ്കള്‍)

തിരൂരങ്ങാടി : മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടത്താറുള്ള  പ്രാര്‍ത്ഥനാ സമ്മേളനം നാളെ ( 26/05/2014 തിങ്കള്‍) ഹിദായ നഗറില്‍ നടക്കും. അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ പാരായണ-സ്വാലാത്ത് ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും. വൈകീട്ട് ഏഴിന് നടക്കുന്ന മിഅറാജ് സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഫരീദ് റഹ്മാനി കാളികാവ് മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തിന് സമസ്ത സെക്രട്ടറി ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, ബാപ്പുതങ്ങള്‍ കുന്നുംപുറം, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Darul Huda Islamic University

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിന്‍; പ്രാര്‍ത്ഥനാ സദസ്സും മിഅ്‌റാജ് പ്രഭാഷണവും ഇന്ന്

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനിന്റെ ഭാഗമായുള്ള മിഅ്‌റാജ് പ്രഭാഷണം ഇന്ന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. സു. ബത്തേരി താലൂക്കില്‍ ചുള്ളിയോട് നടക്കുന്ന പരിപാടിയില്‍ സുഹൈല്‍ വാഫി പ്രഭാഷണം നടത്തും. മുഹമ്മദ് മുസ് ലിയാര്‍ പെരിന്തല്‍മണ്ണ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വടുവഞ്ചാലില്‍ നടക്കുന്ന പപരിപാടിയില്‍ അബ്ദുല്ലത്തീഫ് വാഫി പ്രഭാഷണം നടത്തും. മൂസ ബാഖവി മമ്പാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഈസ്റ്റ് പാലമുക്കില്‍ നടക്കുന്ന പരിപാടിയില്‍ ജഅ്ഫര്‍ ഹൈത്തമി പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി കാവനൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സ്ഥാപന ഭാരവാഹികളും സമസ്ത നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.
- Nasid K

സമസ്ത മിഅ്‌റാജ് ദിന സന്ദേശവും പ്രാര്‍ത്ഥനാ മജ്‌ലിസുകളും ഇന്ന് (ഞായര്‍) ഏരിയാ കേന്ദ്രങ്ങളില്‍

മനാമ : മിഅറാജ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി ബഹ്‌റൈനിലുടനീളമുള്ള സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മിഅ്‌റാജ് ദിന സന്ദേശ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും. മനാമ കേന്ദ്ര ആസ്ഥാനത്ത് രാത്രി 8.30 ന് നടക്കുന്ന ചടങ്ങില്‍ മാസാന്ത നാരിയത്തുസ്വലാത്തും ഖുതുബിയ്യത്തും നടക്കും. സുപ്രഭാതം പ്രചരണത്തിന്റെ ഭാഗമായി ബഹ്‌റൈനിലെത്തിയ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവരും ബഹ്‌റൈന്‍ സമസ്ത പ്രസി. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അടക്കമുള്ള സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും വിവിധയിടങ്ങളിലായി സംബന്ധിക്കും.
- samasthanews.bh

സുപ്രഭാതം; സമസ്ത ബഹ്‌റൈന്‍ പ്രചരണ സംഗമങ്ങള്‍ക്ക് ഗുദൈബിയയില്‍ തുടക്കമായി

മനാമ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണാര്‍ത്ഥം സമസ്ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈനിലുടനീളം നടത്തുന്ന പ്രചരണ സംഗമങ്ങള്‍ക്ക് ഗുദൈബിയയില്‍ തുടക്കമായി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കൂ കീഴില്‍ ബഹ്‌റൈനിലുടനീളം 15 ഓളം ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന ഏരിയാ കമ്മറ്റികള്‍ മുഖേനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപുലമായ പ്രചരണ സംഗമങ്ങള്‍ നടക്കും. ഇതിന്റെ ഭാഗമായി ഏരിയാ തലങ്ങളില്‍ പ്രത്യേക യോഗങ്ങളും നടക്കുന്നുണ്ട്. ഗുദൈബിയക്കു പുറമെ മനാമ, ഹമദ് ടൗണ്‍ ഏരിയകളിലും കഴിഞ്ഞ ദിവസം പ്രചരണ സംഗമങ്ങള്‍ നടന്നു. മിഅ്‌റാജ് ദിന പരിപാടികള്‍ക്കു ശേഷം മുഹര്‍റഖ്, റഫ എന്നിവിടങ്ങളില്‍ യഥാക്രമം ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പ്രചരണ സംഗമങ്ങള്‍ നടക്കും. വിവിധ ഏരിയകള്‍ക്കു പുറമെ സമസ്ത വിഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,  എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സമസ്ത ബഹ്‌റൈന്‍ പോഷക സംഘടനകളുടെ പ്രത്യേക സംഗമങ്ങളും നടക്കും. 
ഗുദൈബിയ സൗത്ത് പാര്‍ക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണ സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സുപ്രഭാതം ദിന പത്രത്തിന്റെ ചെയര്‍മാനും സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂര്‍,  അശ്‌റഫ് കാട്ടില്‍പീടിക, ശഹീര്‍കാട്ടാമ്പള്ളി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ഹമീദ്(സംസം), അസൈനാര്‍ കളത്തിങ്ങല്‍, ശാഫി പാറക്കട്ട എന്നിവരും സംബന്ധിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.വി.അബ്ദുല്‍ ജലീല്‍ സാഹിബ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.
- samasthanews.bh

സമസ്ത നേതാക്കള്‍ ഇന്ന് ബഹ്റൈന്‍ ഉമ്മുല്‍ഹസമില്‍

ബഹ്റൈന്‍ : സുപ്രഭാതം ദിന പത്ര പ്രചരണാര്‍ത്ഥം ബഹറിനില്‍ എത്തിയ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാരും കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദു കൊയതങ്ങള്‍ ജമലുല്ലൈലി, സലഹുദ്ദിന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് ഇന്ന് രാത്രി 8.30 നു ഉമ്മുല്‍ഹസ്സം സമസ്ത ഓഫീസില്‍ (ഷാദ്ഓഡിറ്റോറിയം, അപ്പാച്ചി റെസ്റ്റോറന്റിനു മുന്‍വശം) സ്വീകരണം നല്കുന്നു.
- Samastha Bahrain

പ്രവാചക പ്രകീര്‍ത്തനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും : ശൈഖുനാ കോട്ടുമല

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സംസാരിക്കുന്നു
മനാമ : പ്രവാചക പ്രകീര്‍ത്തനങ്ങള്‍ (സ്വലാത്ത്) വിശ്വാസികളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോ.സെക്രട്ടറിയും ഹജ്ജ്കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതം ദിന പത്രത്തിന്റെ പ്രചരണാര്‍ത്ഥം കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ അദ്ധേഹം മനാമയിലെ സമസ്ത സ്വലാത്ത് മജ്‌ലിസില്‍ കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്ക് നസ്വീഹത്ത് നല്‍കുകയായിരുന്നു അദ്ധേഹം. സ്വലാത്ത് മജ്‌ലിസുകള്‍ ഇഹലോകത്തും പരലോകത്തും നമുക്ക് ഗുണം നല്‍കുന്നവയാണ്. ഇരു ലോകത്തെയും പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതോടൊപ്പം എണ്ണമറ്റ പ്രതിഫലം ലഭിക്കാനും സ്വലാത്തിലൂടെ സാധിക്കും. അദ്ധേഹം പറഞ്ഞു. സ്വലാത്തിലൂടെ വിശ്വാസികള്‍ക്ക് റഹ് മത്തും ബര്‍ക്കത്തും ലഭ്യമാകുമെന്നും തന്മൂലം ജീവിതം ഐശ്വര്യപൂര്‍ണ്ണമാകുമെന്നും അദ്ധേഹം അതിനായി സ്വലാത്ത് മജ്‌ലിസുകള്‍ നാം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എസ്.കെഎസ്.എസ്.എഫ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്താദ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരും സമസ്ത ബഹ്‌റൈന്‍ നേതാക്കളും സംബന്ധിച്ചു.
- samasthanews.bh

പ്രബോധകര്‍ മാറ്റത്തെ അറിയണം : ആലിക്കുട്ടി മുസ്‌ലിയാര്‍

കുമ്പള : പ്രബോധനം കാലോചിതവും പ്രബോധകര്‍ അതിനനുസരിച്ച് വാര്‍ത്തെടുക്കപ്പെട്ടവരാവണമെന്നും തലമുറകളുടെ മാറ്റം മനസ്സിലാക്കി മുന്നേറണമെന്നും അതിനുതകുന്ന പദ്ധതിയാണ് മത-ഭൗതിക സ്ഥാപനങ്ങള്‍ കാലത്തിന്റെ ആവശ്യമാണെന്നും കാസര്‍കോട് സംയക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇമാം ശാഫി അക്കാദമിയില്‍ ജല്‍സ-2014 ആണ്ടു നേര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ എം. എ ഖാസിം മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ സ്വലാത്തിന് നേതൃത്വം നല്‍കി. അബ്ദുസ്സലാം ഫൈസി എടപ്പലത്തിന്റെ മതപ്രഭാഷണവും നടന്നു. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ശാഫി ഹാജി മീപ്പിരി, ടി.കെ ഇസ്മായില്‍ ഹാജി കണ്ണൂര്‍, അബ്ദുല്ല ഹാജി താജ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഉമറുല്‍ ഖാസിമി, എസ്. പി സ്വലാഹുദ്ദീന്‍, പറപ്പാടി ഹമീദ് ഹാജി, മൂസ ഹാജി ബന്ദിയോട്, മുഹമ്മദ് മുസ്‌ലിയാര്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്ന് ഖത്മുല്‍ ഖുര്‍ആന്‍ സദസിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ നേതൃത്വം നല്‍കും. യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് ശമ്മീസ് ഖാന്‍ അല്‍ നാഫി ഇടുക്കി പ്രഭാഷണം നടത്തും.
- Imam Shafi

SKSSF ത്വലബാ വിംഗ് കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF ത്വലബാ വിംഗ് കോഴിക്കോട് ജ്ല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദര്‍സ്-അറബിക് കോളേജുകള്‍ക്കിടയില്‍ കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍ ചാര്‍ട്ട് പേപ്പറിലാണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 2 ന് മുമ്പായി SKSSF ത്വലബാ കോഴിക്കോട് ജില്ലാ കമ്മിറ്റി, ഇസ്ലാമിക് സെന്റര്‍, ലിംഗ് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തില്‍ ലഭിക്കണം.
- SKSSF STATE COMMITTEE

STEP സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് മെയ് 26 മുതല്‍

പെരിന്തല്‍മണ്ണ : SKSSF ട്രെന്റ് സംസ്ഥാന സമിതിക്കു കീഴില്‍ നടക്കുന്ന STEP സിവില്‍ സര്‍വീസ് പരിശീലന് പദ്ധതിയുടെ ഭാഗമായി ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 26 മുതല്‍ 28 വരെ പെരിന്തല്‍മണ്ണ എം.ഇ.എ.എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. ട്രെന്റ് സംസ്ഥാന സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാം കുഴി അലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ്., സി.വി.എം. വാണിമേല്‍, നാസര്‍ ഫൈസി കൂടത്തായ്, പി.എച്ച് .അബ്ദുല്ല മാസ്റ്റര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിവിധ സെഷനുകളില്‍ ഡോ.റബി ഹാഷ്മി, അഹ് മദ് വാഫി കക്കാട്, ജിതേഷ് കണ്ണൂര്‍, ഉമര്‍ അബ്ദുസ്സലാം, മുഹമ്മദ് നിഹാസ്, നിംഷിദ് പി.കെ, മുഹമ്മദ് ഷഫീഖ്, ക്‌ളാസെടുക്കും. സംഘാടക സമിതി യോഗത്തില്‍ സറ്റെപ് കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ അദ്ധ്യക്ഷത വഹിച്ചു. ജംഷീര്‍ നിലമ്പൂര്‍ സ്വാഗതവും റാഷിദ് വേങ്ങര നന്ദിയും പറഞ്ഞു.
- step kerala

ദുബൈ SKSSF കണ്ണൂര്‍ ജില്ലാ ക്യാമ്പ് മെയ് 30ന്

ദുബൈ : ദുബൈ SKSSF കണ്ണൂര്‍ ജില്ല സംഘടിപ്പിക്കുന്ന ഇല്‍തിസാം-2014 ഏകദിന പ്രവര്‍ത്തക ക്യാമ്പ് മെയ് 30 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. രാവിലെ നടക്കുന്ന ഒന്നാം സെഷന്‍ SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അള്ളാഹുവിലേക്ക് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇബാദ് കേരള സ്റ്റേറ്റ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തും. ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹക്കീം ഫൈസി, അബ്ദുല്ല ദാരിമി കൊട്ടില, കെ.ടി. ഹാശിം ഹാജി പ്രസംഗിക്കും.
ഉച്ചക്ക് നടക്കുന്ന സംഘടനാ സെഷനില്‍ സംഘാടകന്റെ വഴി എന്ന വിഷയത്തില്‍ ട്രെന്റ് കേരള സ്റ്റേറ്റ് ഡയറക്ടര്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ പ്രഭാഷണം നടത്തും. ശൌക്കത്തലി ഹുദവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വാദീനൂറില്‍ നിന്നും സമര്‍ഖന്തിലേക്ക് സെഷനില്‍ കാമ്പ് അംഗങ്ങളുമായുള്ള ഗ്രൂപ്പ് ചര്‍ച്ചക്ക് സയ്യിദ് ശുഹൈബ് തങ്ങള്‍, ഖലീലുറഹ്‍മാന്‍ കാശിഫി, ശറഫുദ്ദീന്‍ ഹുദവി നേതൃത്വം നല്‍കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീലുറഹ്‍മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ശുഹൈബ് തങ്ങള്‍, പി.കെ. അന്‍വര്‍ നഹ, ജലീല്‍ പട്ടാമ്പി, സൈനുദ്ദീന്‍ ചേലേരി, മിദ്ലാജ് റഹ്‍മാനി മാട്ടൂല്‍, കമാലുദ്ദീന്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി, മുസ്തഫ മൌലവി, ഇബ്റാഹീം ഫൈസി പ്രസംഗിക്കും.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 28 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 055-6565893, 050-4169610, 055-3201905.
- Sharafudheen Perumalabad

ഹാദിയ റമദാന്‍ പ്രഭാഷണം ജൂലൈ 2 മുതല്‍

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയുടെ കീഴില്‍ പ്രമുഖ യുവ പ്രഭാഷകന്‍ മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണം ജൂലൈ 2 മുതല്‍ ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജൂലൈ  2,3,5,6 തിയ്യതികളില്‍ രാവിലെ ഒമ്പത് മൂതല്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ മത രാഷട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാപടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കാനും തീരുമാനമായി. പ്രസിഡന്റ് സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University

ശംസുല്‍ ഉലമാ അക്കാദമി റമദാന്‍ ക്യാമ്പ് വിജയിപ്പിക്കും : SKSSF വയനാട്

കല്‍പ്പറ്റ : ദീനിന്റെ നിലനില്‍പ്പിന് ഒരു കൈതാങ്ങ് എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ SKSSF വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ മേഖലകളിലും കണ്‍വെന്‍ഷന്‍ വിളിക്കുകയും ശാഖാതല പ്രചാരണം ശക്തമാക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഖാസിം ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. അലിയമാനി, സാജിദ് മൌലവി, സലാം ഫൈസി വള്ളിത്തോട്, റഹ്‍മാന്‍ വെങ്ങപ്പള്ളി സംസാരിച്ചു. നൌഫല്‍ വാകേരി സ്വാഗതവും അയ്യൂബ് മൂട്ടില്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

ഉമറലി ശിഹാബ് തങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് ഉത്തമ മാതൃക : UMCS

കോഴിക്കോട് : പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് സകല രംഗത്തും ഉദാത്ത മാതൃകയായിരുന്നുവെന്ന് കോഴിക്കോട് സംഘടിപ്പിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ജീവിത വിശുദ്ധിയും അര്‍പ്പണ ബോധവും ആജ്ഞാശക്തിയും ഒപ്പം സ്നേഹവും വാത്സല്യവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഉമ്മര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലി മുസ്ലിയാര്‍, കെ. ഇബ്റാഹീം ഹാജി തിരൂര്‍, പാലത്തായി മൊയ്തു ഹാജി, സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, പൊയ്ലൂര്‍ അബൂബക്കര്‍ ഹാജി, സുലൈമാന്‍ ദാരിമി ഏലംകുളം, കൊയപ്പതൊടി മുഹമ്മദലി ഹാജി, എഞ്ചിനീര്‍ മാമുക്കോയ ഹാജി, എവറസ്റ്റ് കോയ, മൊയ്തീന്‍ കോയ കൊട്ടേടത്ത്, സി.പി. ഇഖ്ബാല്‍, സി.വി.എ. കബീര്‍ എന്നിവര്‍ സംബന്ധിച്ചു. കെ. മൊയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് സ്ഥാപിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഐ.എം.ഇ യായി ചാര്‍ജ്ജെടുത്ത കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
- QUAZI OF CALICUT

വ്യാജകേശം ഒറിജിനിലാക്കാന്‍ പ്രമാണങ്ങളില്ല(?);ഒളവട്ടൂര്‍ സംവാദ വ്യവസ്ഥ ചര്‍ച്ചയില്‍യില്‍ നിന്നും വിഘടിതര്‍ ദയനീയമായി പിന്മാറി


പുളിക്കലില്‍ നടന്ന ഒളവട്ടൂര്‍ സംവാദ വ്യവസ്ഥാ ചര്‍ച്ചയുടെ പൂര്‍ണ്ണ റെക്കോര്‍ഡ്‌ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യ്‌²ുക.

സുപ്രഭാതം; ഗൾഫ്‌ തല പ്രചരണങ്ങൾ ഊർജ്ജ്വിതം; നേതാക്കള്‍ ബഹ്‌റൈനില്‍

ബഹ്‌റൈന്‍ തല പ്രചരണ സംഗമം ഇന്ന് (വെള്ളി)ഗുദൈബിയയില്‍
ബഹ്‌റൈനിലെ സമസ്‌ത കേന്ദ്ര ആസ്ഥാനത്ത്‌ നടന്ന 
പത്ര സമ്മേളനത്തില്‍ ശൈഖുനാ കോട്ടുമല ബാപ്പു 
മുസ്ലിയാര്‍ സംസാരിക്കുന്നു.

മനാമ: കേരളത്തിനു പുറമെ ഗൾഫ്‌ നാടുകളിലും സുപ്രഭാതം ദിനപത്രത്തിന്റെ പ്രചരണങ്ങൾ ഊർജ്ജ്വിതമായി മുന്നേറുന്നു.കഴിഞ്ഞ ദിവസങ്ങളിലെ  സൗദി അറേബ്യയിലെ പര്യടനത്തിനു ശേഷം ഇപ്പോൾ ബഹ്രൈനിലാണ് ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രചരണ പ്രവർത്തനങ്ങളുമായി നേതാക്കൾ എത്തിയിരിക്കുന്നത്.
കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം ദിന പത്രത്തിന്റെ ചെയര്‍മാനും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, എസ്‌.കെഎസ്‌.എസ്‌.എഫ്‌ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്‌താദ്‌ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്‌.
ഈ വര്‍ഷം ജൂലൈ 31ന്‌ കോഴിക്കോട്‌ പ്രകാശനം ചെയ്‌ത്‌ ആഗസ്റ്റ്‌ ഒന്നു മുതല്‍ അഞ്ച്‌ എഡിഷനുകളോടെ മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായി ഉദ്ധേശം അഞ്ചുലക്ഷം വരിക്കാരുമായി പുറത്തിറങ്ങുന്ന സുപ്രഭാതം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു പത്രമായാണ്‌ പ്രവര്‍ത്തിക്കുകയെന്ന്‌ പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മനാമയിലെ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ആസ്ഥാനത്ത്‌ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജാമിഅ: മഹല്ല് ശാക്തീകരണ പദ്ധതി: പരിസ്ഥിതി രേഖാ പ്രകാശനവും മഹല്ല് സംഗമവും നാളെ (ശനി)

പെരിന്തല്‍മണ്ണ: ജാമിഅ:സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന തലത്തില്‍ നടത്തി കൊണ്ടിരിക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കുന്ന പരിസ്ഥിതി രേഖയുടെ പ്രകാശനം നാളെ (ശനി) നടക്കും. കാലത്ത് 9.30ന് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രേഖ പ്രകാശനം ചെയ്യും. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വരുത്തിവെച്ചേക്കാവുന്ന ദുരന്തങ്ങളെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മഹല്ല് ജമാഅത്തുകളുടെ സജീവ പങ്കാളിത്തം ലക്ഷ്യമാക്കിയാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ പരിസ്ഥിതി രേഖ പുറത്തിറക്കുന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഖാളിയായി ബൈഅത്ത് ചെയ്ത മഹല്ല് പ്രതിനിധികള്‍ക്കുള്ള പരിശീലന പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ കെ.ബിജു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹീം മാസ്റ്റര്‍ ചുഴലി, മുതീഉല്‍ ഹഖ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, ശില്‍പശാലക്ക് നേതൃത്വം നല്‍കും. പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. ഉബൈദുല്ല എം.എല്‍.എ, എന്‍. സൂപ്പി, പി.അബ്ദുല്‍ ഹമീദ് പ്രസംഗിക്കും.

സുപ്രഭാതം; സമസ്‌ത നേതാക്കൾക്ക് ബഹ്റൈനിൽ ഉജ്ജ്വല സ്വീകരണം

സമസ്‌ത മുഖപത്രമായ സുപ്രഭാതം ബഹ്‌റൈന്‍ തല പ്രചരണത്തിനായി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനും സമസ്‌ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക്‌ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..

ദീനിന്റെ നിലനില്‍പിന് ഒരു കൈതാങ്ങ്; ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനം നാളെ (വെള്ളി)

വെങ്ങപ്പള്ളി : ദീനിന്റെ നിലനില്‍പ്പിന് ഒരു കൈതാങ്ങ് എന്ന പ്രമേയവുമായി മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആചരിക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ഈ വര്‍ഷത്തെ റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനവും ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നാളെ (വെള്ളി) താഴെ അരപ്പറ്റ മദ്‌റസയില്‍ വെച്ച് നടക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാസിം ദാരിമി പന്തിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തും. സി ടി അബൂബക്കര്‍ മൗലവി, മാഹിന്‍ അബൂബക്കര്‍ ഫലാഹി, എ കെ മുഹമ്മദ്കുട്ടി ഹാജി, എ ടി ഇബ്രാഹിം ദാരിമി, മുഹമ്മദ്കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
- Shamsul Ulama Islamic Academy VEngappally

ശംസുല്‍ ഉലമാ അക്കാദമി അധ്യാപക കൂടിക്കാഴ്ച തിങ്കളാഴ്ച

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂളിലേക്ക് മാത്‌സ് വിഷയത്തില്‍ യോഗ്യരായ അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9562277097, 9605238037.
- Shamsul Ulama Islamic Academy VEngappally

ദിശ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍ : ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക വാസനകള്‍ പരിപോഷിപ്പിച്ചെടുക്കുന്നതിന്ന് വേണ്ടി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) അല്‍ മുര്‍ശിദ് ലൈബ്രറി ബോര്‍ഡിന്റെ കീഴില്‍ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു. ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രന്‍സിപ്പള്‍ നൗഫല്‍ ഹുദവി കൊടുവള്ളി അദ്യക്ഷത വഹിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി സീനിയര്‍ ലക്ചറര്‍ പ്രഫസര്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ ഭാഷാ സാഹിത്യവും അതിന്റെ നിയമങ്ങളും എന്ന വിഷയത്തെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിച്ചു. പ്രഫസര്‍ ഇബ്രാഹിം കുട്ടി ദാരിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ദക്ഷിണ കന്നട മുശാവറ മെമ്പര്‍ അബ്ദുല്ല അല്‍ അര്‍ശദി, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, പ്രഫസര്‍ ഹമീദലി നദ്വ്‌വി, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ഫഹദ് ഹംസ ഹുദവി എറണാകുളം, അസ്മതുള്ളാഹ് അല്‍ ഹുദവി കടബ, ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ദിശ) പ്രസിഡന്റ് സിദ്ദീഖ് മണിയൂര്‍, ജനറല്‍ സെക്രട്ടറി ഇര്‍ശാദ് നടുവുല്‍, ബാഷിദ് ബംബ്രാണി, അല്‍ മുര്‍ശിദ് ലൈബ്രറി ബോര്‍ഡ് ചെയര്‍മാന്‍ ജുബൈര്‍ അഫ്മാജ് ആലംപാടി, സുലൈമാന്‍ പെരുമളാബാദ്, സുഹൈര്‍ തൊട്ടി, ഫൈറൂസ് തൊട്ടി, സുഹൈല്‍ മുക്കൂട് എന്നിവര്‍ പ്രസംഗിച്ചു.
- Ibrahim Jabir

എം. ഐ. സി സ്വലാത്ത്‌വാര്‍ഷികവും അനുസ്മരണ സമ്മേളനവും 28ന്

കാസര്‍ഗോഡ് : വടക്കന്‍ മലബാറിലെ മത ഭൗതിക വിദ്യഭ്യാസ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മത ഭൗതിക വിജ്ഞാന കലാലയമായ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ആഴ്ച തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും 2014 മെയ് 28 ബുധനാഴ്ച ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐ സി കാമ്പസില്‍ വെച്ച നടത്തപ്പെടുന്നു. ഉച്ചക്ക് 2. 00 മണിക്ക് നടക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം സമസ്ത ദക്ഷിണ കന്നട പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബൂഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. മഗ് രിബ് നിസ്‌കാരാനന്തരം ബഹു: സമസത കേരള ജംഇയ്യത്തുല്‍ ഉലമാ അദ്ധ്യക്ഷന്‍ ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി ഉത്‌ബോധന പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ മുശാവറാംഗവും കീഴുര്‍ മംഗലാപരം സംയുക്ത ജമാഅത്ത് ഖാസിയും കൂടിയായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, എം. ഐ. സി, ജനറല്‍ സെക്രട്ടറി യു. എം അബ്ദുര്‍റഹ്മാന്‍ മൗലവി എന്നിവര്‍ പങ്കെടുക്കും.
- MIC Chattanchal Kasaragod

ത്വലബ ജില്ലാ റാപ്പിട് മീറ്റ് ഇന്ന്

കാസര്‍ഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയേ് 31ന് ചെര്‍ക്കളയില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ത്വലബ ജില്ലാ റാപ്പിട് മീറ്റ് ഇന്ന് 10 മണിക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ഇസ്ലാം മദ്രസയില്‍ വെച്ച് നടക്കും. യോഗത്തില്‍ SKSSF ത്വലബാ വിംഗ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ പടന്ന അദ്ധ്യക്ഷത വഹിക്കും. SKSSF ചെര്‍ക്കള മേഖല കമ്മിറ്റിയംഗങ്ങള്‍, ത്വലബ വിംഗ് സംസ്ഥാന നേതാക്കള്‍, ജന. സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം, സുഹൈല്‍ മാലിക്ദീനാര്‍, ശാക്കിര്‍ കൊക്കച്ചാല്‍, മൂസ കന്തല്‍, അഷ്‌റഫ് ചിത്താരി, സയ്യിദ് മൊഗ്രാല്‍, മുശാക്കിര്‍ മൂഡബദ്ര എന്നിവര്‍ സംബന്ധിക്കും.
- Sidheeque Maniyoor

ജാമിഅ മില്ലിയ സര്‍വ്വകലാശാലക്ക് കാസര്‍ഗോഡ് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു

കാസര്‍ഗോഡ് : ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വ്വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയക്ക് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സി (എം.ഐ.സി) ലാണ് ജാമിഅ മില്ലിയ പഠനകേന്ദ്രം (സെന്റര്‍ ഓഫ് ഡിഷ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേണിങ്) അനുവദിച്ചത്. എം ഐ സി ക്യാമ്പസില്‍ തന്നെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാലയുടെ പരീക്ഷ കേന്ദ്രവും ഉണ്ടായിരിക്കും.
എം.എ ഇംഗ്ലീഷ്, എം.എ സോഷ്യോളജി, ബാച്‌ലര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പഠനകേന്ദ്രത്തിന് അനുവദിച്ചത്.
കേരളത്തില്‍ നിന്ന് ലഭിച്ച 50 ല്‍ പരം അപേക്ഷകളില്‍ നിന്ന് മൂന്നിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ അനുവദിച്ചത്. ഇസ്ലാമിക് കോളേജ് തളിക്കുളം തൃശ്ശൂര്‍, സി.ഐ.സി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ വളാഞ്ചേരി മലപ്പുറം എന്നിവിടങ്ങളാണ് സംസ്ഥാനത്തെ മറ്റു പഠനകേന്ദ്രങ്ങള്‍. പ്രവേശന നടപടികള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളിലും www.jmi.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
ന്യൂ ഡല്‍ഹി ജാമിഅ മില്ലിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എസ്.എ.എം പാഷ, ജാമിഅ മില്ലിയ ഡിഷ്റ്റന്‍സ് എജ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ ചട്ടഞ്ചാലിലെ എം.ഐ.സി ക്യാമ്പസ് സന്ദര്‍ശിച്ച് അക്കാദമിക് കരാറിലേര്‍പ്പെട്ടു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അഡ്വ. സി.എന്‍ ഇബ്രാഹിം, ഡോ. സലീം നദ്‌വി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod

ത്വലബ ജില്ലാ സമ്മേളനം വിജയിപ്പിക്കണം : ജെഡിയാര്‍

കാസര്‍ഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കണമെന്ന് SKSSF സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ പറഞ്ഞു. വിദ്യാനഗര്‍ SYS ഓഫീസില്‍ വെച്ച് നടത്തപ്പെട്ട ത്വലബ സൗഹ്രദ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് ത്വലബ വിംഗ് ജില്ലാ സമ്മേളന പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ദര്‍സ് വളര്‍ച്ചയെകുറിച്ച് ചര്‍ച്ചചെയ്യപ്പെട്ട വേദിയില്‍ SKSSF കാസര്‍കോട് ജില്ലാ ത്വലബ പ്രസിഡന്റ അഫ്‌സല്‍ പടന്ന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം, ശക്കീല്‍ കൊക്കച്ചാല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണെന്ന് SKSSF കാസര്‍കോട് ജില്ലാ ത്വലബ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ അറിയിച്ചു. 
- Sidheeque Maniyoor

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉസ്താദ് ഹസന്‍ സഖാഫി പൂക്കോട്ടൂരും 23 ന് അബൂദാബിയില്‍

അബൂദാബി : SKSSF സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും പ്രമുഖ പണ്ഡിതനും വാഗ്മിയും മജ്ലിസുന്നൂര്‍ അമീറുമായ ഉസ്താദ് ഹസന്‍ സഖാഫി പൂക്കോട്ടൂരും 23-5-2014 വെള്ളി രാത്രി 7.30 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ SKSSF അബൂദാബി കമ്മിറ്റിയുടെ മജ്ലിസുന്നൂര്‍ ആത്മീയ മഹാസംഗമത്തില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്റെ അബൂദാബി തല ഔദ്യോഗിക ഉദ്ഘാടനം അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കും. ഉസ്താദ് ഹസന്‍ സഖാഫിയുടെ നേതൃത്വത്തില്‍ സാദാത്തുക്കളും ഉലമാക്കളും ദിക്റ് ദുആ സദസ്സ് നിയന്ത്രിക്കും. അന്നേ ദിവസം രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്യാമ്പും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0567990086 എന്ന നമ്പറിലോ enlightening2014@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. രജിസ്ടേഷന്‍ ഫോറം www.trendinfo.org, www.skssfnews.com എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
- PM Shafi Vettikkattiri

അറിവു നേടി വെല്ലുവിളികളെ ചെറുക്കുക : SKSBV

കാളികാവ് : അറിവിന്റെ വിശാല ലോകം കീഴടക്കി സമകാലിക വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവണമെന്ന് വണ്ടൂര്‍ മേഖല SKSBV ആവശ്യപ്പെട്ടു. കാളികാവ് മസ്ജിദ് യഅ്ഖൂബിയില്‍ ചേര്‍ന്ന ലീഡേഴ്‌സ് മീറ്റ് SKSBV മലപ്പുറം ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്മാനി വിഷയാവതരണം നടത്തി. SKSBV ജില്ലാ ട്രഷറര്‍ ജുനൈദ് മേലാറ്റൂര്‍, മുജീബ് റഹ്മാന്‍ അസ്‌ലമി, ശരീഫ് മുസ്‌ല്യാര്‍, SKSBV മേഖലാ ചെയര്‍മാന്‍ സലീം റഹ്മാനി എന്നിവര്‍ സംസാരിച്ചു. 10 റൈഞ്ചുകളില്‍ നിന്നുള്ള എഴുപത് പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. പ്രസിഡന്റ് അലി ഇഖ്ബാല്‍ എടപ്പറ്റ, ജന.സെക്രട്ടറി റഈസുദ്ധീന്‍ കാളികാവ്, ട്രഷറര്‍ മിന്‍ഹാജ് കരുവാരകുണ്ട്.
- Saleem Ck

സമസ്ത ബഹ്റൈന്‍ റിഫാ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ദുആ മജ്‌ലിസ് ഇന്ന് (ഞായര്‍)

ബഹ്റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത്‌ റിഫാ ഏരിയ കമ്മിറ്റിയുടെ കീഴില്‍ മാസംതോറും നടന്നുവരുന്ന നാരിയത്ത്‌ സ്വലാത്തും ദുആ മജ്‌ലിസും ഇന്ന് (18/5/14) രാത്രി 8:30ന് മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച് നടത്തപ്പെടുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
- Samastha Bahrain

റാത്തീബ് വാര്‍ഷികവും തസ്‌കിയത്ത് സംഗമവും സംഘടിപ്പിച്ചു

പൊന്നാനി : ഇബാദ് സഹചാരി മാസാന്ത റാത്തീബ് സദസ്സിന്റെ വാര്‍ഷികവും തസ്‌കിയത്ത് സംഗമവും പുതുപൊന്നാനി ഒ ഒ മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ സംഘടിപ്പിച്ചു.  SYS തവനൂര്‍ മണ്ഡലം സെക്രട്ടറി ടി എ റഷീദ് ഫൈസി പൂക്കരത്തറ ഉദ്ഘാടനം ചെയ്തു. സത്യവാന്മാരൊപ്പം, പിശാതിന്റെ കെണിവലകള്‍ എന്നീ വിഷയങ്ങള്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സാലിം ഫൈസി കൊളത്തൂര്‍ അവതരിപ്പിച്ചു. ഒ ഒ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍, ഹാഫിള് അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുറസാഖ് പുതുപൊന്നാനി, ഒ ഒ അബ്ദുന്നാസര്‍, സി എം അശ്‌റഫ് മൗലവി, നൗഫല്‍ ഹുദവി, പി പി എം റഫീഖ്, വി എ ഗഫൂര്‍ സംസാരിച്ചു.  വിദ്യാര്‍ത്ഥി ക്യാമ്പില്‍ ഷമീര്‍ ഹുദവി ക്ലാസ്സെടുത്തു.  മീലാദ് കാമ്പയിന്റെ ഭാഗമായി സത്യധാര റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് പ്രൈസും  എസ് എസ് എല്‍ സി വിജയികള്‍ക്ക് അവാര്‍ഡും സമ്മാനിച്ചു.
- Taj Ponnani

ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി സആദ കോളേജ്; സെലക്ഷന്‍ പരീക്ഷ നാളെ (തിങ്കള്‍)

വാരാമ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സആദ ഇസ്‌ലാമിക് & ആര്‍ട്‌സ് കോളേജിലേക്കുള്ള സെലക്ഷന്‍ പരീക്ഷ നാളെ (തിങ്കള്‍) 10 മണിക്ക് വാരാമ്പറ്റ സആദ കോളേജില്‍ നടക്കും. മദ്‌റസ 5 ഉം സ്‌കൂള്‍ 7 ഉം പാസ്സായ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നിവക്കൊപ്പം മതപരമായി മുഖ്തസര്‍ ബിരുദവും നല്‍കുന്നതാണ് കോഴ്‌സ് ഘടന. പട്ടിക്കാട് ജാമിഅഃ ജൂനിയര്‍ സ്ഥാപനമായ കോളേജില്‍ 8 വര്‍ഷമാണ് കോഴ്‌സ് കാലാവധി.
- Shamsul Ulama Islamic Academy VEngappally

SKIC ഹോത്ത ബനീതമീം സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

റിയാദ് : SKIC ഹോത്ത ബനീതമീം സെന്‍ട്രല്‍ കമ്മിററി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശറഫുദ്ദീന്‍ ചേളാരി (ചെയര്‍മാന്‍), മുഹമ്മദ് മുസ്‌ലിയാരങ്ങാടി (പ്രസിഡണ്ട്), അബ്ദുളള വെളളമുണ്ട, അഹമ്മദ് നിസാര്‍, സി കെ അബ്ദുറഹ്മാന്‍ പുത്തനത്താണി (വൈസ് പ്ര:), എന്‍ കെ മൊയ്തീന്‍ കുട്ടി ചേളാരി (ജനറല്‍ സെക്രട്ടറി), കെ സാജിദ് ഉളളിയില്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുറഹ്മാന്‍ പുത്തനത്താണി, സിറാജുദ്ദീന്‍ മുക്കും, ഇസ്മാഊള്‍ കാളികാവ് (സെക്രട്ടറി), അശറഫ് പന്നിയുര്‍ (ട്രഷറര്‍). അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, എന്‍ സി മുഹമ്മദ് കണ്ണൂര്‍ അശറഫ് മൗലവി കൂട്ടിലങ്ങാടി, അബ്ദുറസാഖ് വളകൈ, മസ്ഊദ് കൊയ്യോട്, മുഖ്ത്താര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Aboobacker Faizy

മദ്‌റസാ ഗ്രാന്റ്; ശില്പശാല 19 ന് കോഴിക്കോട്

കല്‍പ്പറ്റ : മദ്‌റസ മോഡേണൈസേഷന്‍ ഗ്രാന്റിന്റെ  രണ്ടാം ഘഡു കൈപ്പറ്റുന്നതിനാവശ്യമായ രേഖകളെക്കുറിച്ച് വിശദീകരിക്കുന്നതിന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റിയുടെ ശില്‍പശാല 19-05-2014 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്.
മഹല്ലിലെ യത്തീംകുട്ടികള്‍ക്കുള്ള റെഡ്ക്രസന്റ് ധനസഹായം, ബൈത്തുസഖാത്ത് സഹായം, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ഗ്രാന്റ്  സഹായം, ഇസ്‌ലാമിക് ഡവലപ്പ്‌മെന്റ് ഗ്രാന്റ്, സ്ഥാപനങ്ങള്‍ക്കുള്ള ന്യൂനപക്ഷ പദവി, മദ്‌റസകള്‍ക്കുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ഐ ബി എം ഐ ഗ്രാന്റ് തുടങ്ങി സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ശില്‍പശാലയില്‍ മഹല്ല് പ്രതിനിധികളും സ്ഥാപന ഭാരവാഹികളഉം സംബന്ധിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ പ്രസിഡണ്ട് സി പി ഹാരിസ് ബാഖവിയും സെക്രട്ടറി എം കെ റശീദ് മാസ്റ്ററും അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally

SKSSF കണ്ണൂർ ജില്ല സമ്മേളനം നവംബർ 30 ന്

കണ്ണൂര്‍ : SKSSF കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 30ന് കണ്ണുർ ബുഖാറയിൽ വെച്ച്‌ നടക്കുമെന്ന് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ പ്രഖ്യാപിച്ചു. കടവത്തൂരിൽ നടന്ന പ്രഖ്യപന സമ്മേളനത്തിൽ മലയമ്മ അബുബക്കർ ബാഖവി അധ്യക്ഷത വഹിചു. സിദ്ദീഖ്‌ ഫൈസി വെണ്മണൽ, അബ്ദുസലാം ദാരിമി കിണവക്കൽ അബ്ദുലത്തീഫ്‌ പന്നിയൂർ, ശഹീർ പാപ്പിനിശ്ശേരി, ഫൈസൽ ദാരിമി, നിയാസ്‌ അസ്‌ അദി, ജു നൈദ്‌ ചാലാട്‌, എ.കെ അബ്ദുൽബാഖി, മൊയ്തു ഹാജി പാലത്തായ്‌, സവാദ്‌ പാനൂർ സംസാരിച്ചു.
- latheef panniyoor

SKSSF ഹസനാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഖാരിഅ് ഉസ്താദ് അനുസ്മരണം നടത്തി

ഹസനാത്ത് നഗര്‍ : SKSSF ഹസനാത്ത് യൂണിറ്റിന്റെ കീഴില്‍ സമസ്ത ചീഫ് ഖാരിആയിരുന്ന അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അനുസ്മരണം സംഘടിപ്പിച്ചു. റഫീഖ് ഹുദവിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് ബാഖവി ഉദ്ഘാടനം ചെയ്തു. ജഅ്ഫര്‍ ഹുദവി അനുസ്മരണപ്രഭാഷണം നടത്തി. അലി ഹസന്‍ ഹുദവി, സ്വഫ്‌വാന്‍ ഹുദവി, യൂസുഫ് ഹുദവി, മുഹമ്മദലി ഹുദവി, ബിന്‍യാമിന്‍ ഹുദവി, അനസ് മാസ്റ്റര്‍ പ്രസംഗിച്ചു. ശഹീര്‍ വേശാല നന്ദി പറഞ്ഞു.
- Darul Hasanath Islamic Complex

സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതും തകര്‍ക്കുന്നതും വാര്‍ത്ത മാധ്യമങ്ങള്‍ : പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍

സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
റിയാദ് : സംസ്‌ക്കാരങ്ങളെ വളര്‍ത്തുന്നതിലും, തകര്‍ക്കുന്നതിലും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ഹരിചന്ദ്രന്മാരെ സാത്താന്മാരും,  സാത്താനെ ഹരിചന്ദ്രനുമാക്കാന്‍ കഴിയുന്ന മാധ്യമങ്ങളാണ് മിക്ക മീഡിയകളെന്നും, ഉല്‍കൃഷ്ട സംസ്‌ക്കാരങ്ങള്‍ പോലും മാധ്യമ ഇടപെടലുകളിലൂടെ വൈകൃതങ്ങളായി ചിത്രീകരിക്കപ്പെടുമ്പോള്‍ നേരിനൊപ്പം നിന്ന് കൈപ്പുളളതാണെങ്കിലും സത്യം വിളിച്ചു പറയുന്ന മാധ്യമ സംസ്‌ക്കാരം സുപ്രഭാതത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും  പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുന്ന സുപ്രഭാതം ദിനപത്രത്തിന്റെ സൗദീതല പ്രചരണാര്‍ത്ഥം, റിയാദില്‍ എത്തിയ പാണക്കാട്  സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്കും, അഡ്വ: ഓണംമ്പിളളി മുഹമ്മദ് ഫൈസിക്കും റിയാദ് എസ് കെ ഐ സിയും, എസ് വൈ എസ്സും നല്‍കിയ സ്വീകരണത്തില്‍ ഉല്‍ഘാടനപ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍. അഡ്വ: ഓണംപിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അദ്യക്ഷത വഹിച്ചു. ടി പി മുഹമ്മദ് അല്‍-മുനാ ഗ്രൂപ്‌സ് ഓഫ് സ്‌കൂള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കുന്നുമ്മല്‍ കോയ, മുസ്തഫ ബാഖവി പെരുമുഖം, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കോയ പെരുമുഖം സംസാരിച്ചു. സമദ് പെരുമുഖം, മുഹമ്മദ് കളപ്പാറ, എന്‍ സി മുഹമ്മദ് കണ്ണൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില, ഷാജി ആലപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, അബൂബക്കര്‍ ബാഖവി മാരായമംഗലം, സുബൈര്‍ ഹുദവി, അക്ബര്‍ വേങ്ങാട്, അബ്ദുറഹ്മാന്‍ ഏ ആര്‍ സി കെ പി, മുസ്തഫ ചീക്കോട്, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ജബ്ബാര്‍ വല്ലപ്പുഴ,റസാഖ് വളക്കൈ, എം ടി പി മുനീര്‍ അസ്അദി, മജീദ് പത്തപ്പിരിയം, അബ്ദുല്‍ ഹമീദ് എടരിക്കോട് സംബന്ധിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ശാഫി ദാരിമി പാങ്ങ് നന്ദിയും പറഞ്ഞു.
- Alavikutty Olavattoor Al-Ghazali - Riyadh

ഊര്‍ക്കടവ് ഖാസിം മുസ്ലിയാര്‍ മെമ്മോറിയല്‍ കോളേജ്; അഡ്മിഷന്‍ ആരംഭിച്ചു

മലപ്പുറം : ഊര്‍ക്കടവ് ഖാസിം മുസ്ലിയാര്‍ മെമ്മോറിയല്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പന്ത്രണ്ട് വയസ്സില്‍ കവിയാത്ത നാലാം ക്ലാസ് സ്കൂള്‍ പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9446730820, 9895741174.
- Saadali Maliyekkal

ഹയര്‍സെക്കണ്ടറി ഫലം ആര്‍.എ.സി ബോര്‍ഡിംഗിന് നൂറ് മേനി

കടമേരി : ഹയര്‍സെക്കണ്ടറി പൊതു പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച് റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്‌റസയിലെ പ്ലസ്ടു കോച്ചിംഗ് സെന്റര്‍ തങ്ങളുടെ കാലങ്ങളായിട്ടുള്ള ആധിപത്യം നിലനിര്‍ത്തി. വിജയികളെ മാനേജ്‌മെന്റ് ആന്റ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. സദര്‍ മുഅല്ലിം കെ. മൊയ്തു ഫൈസി നിട്ടൂര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ നദ്‌വി ശിവപുരം, അബ്ദുന്നാസര്‍ ബാഖവി, സുഹൈല്‍ റഹ്മാനി, സിദ്ധീഖ് റഹ്മാനി, ബദറുദ്ധീന്‍ റഹ്മാനി, അബൂബക്കര്‍ ദാരിമി, കുഞ്ഞമ്മദ് മൗലവി, ശുഐബ് ദാരിമി, മുജീബ് മാസ്റ്റര്‍, റഊഫ് മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍, സലീം മാസ്റ്റര്‍, മുത്തലിബ് മാസ്റ്റര്‍, ശുഐബ് മാസ്റ്റര്‍, നവാസ് മാസ്റ്റര്‍, മുഹമ്മദലി, നിയാസ് പ്രസംഗിച്ചു.
- Rahmaniya Katameri

SKSSF സില്‍വര്‍ ജൂബിലി അരൂര്‍ മേഖല പ്രചരണോദ്ഘാടനവും ആദര്‍ശ സമ്മേളനവും സംഘടിപ്പിച്ചു

വടുതല : സമസ്ത: കേരള ജംഇയ്യത്തുല്‍ ഉലമാ വൈജ്ഞ്ജാനിക നവോദ്ധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സമുദായത്തെ നേരിന്‍റെ വഴിയില്‍ നടത്തിയ മഹദ് പ്രസ്ഥാനമാണെന്ന് മുഹമ്മദ് രാമന്തളി അഭിപ്രായപ്പെട്ടു. SKSSF അരൂര്‍ മേഖല വടുതല ജംഗ്ഷനില്‍ നടത്തിയ ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 25 വര്‍ഷം കാന്തപുരം വിഭാഗത്തിന്‍റെ വക്താവായി പ്രവര്‍ത്തിച്ചിരുന്ന തനിക്ക് ആ വിഭാഗം നടത്തുന്ന ആത്മീയ തട്ടിപ്പുകളും ചൂഷണങ്ങളും ബോധ്യപ്പെട്ടതിനാല്‍ അത് സമൂഹ മധ്യേ തുറന്നു പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി. എ മൂസല്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിഷ് ഫരീദുദ്ദീന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. SKSSF സില്‍വര്‍ ജൂബിലി മേഖലാ പ്രചരണ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡെന്‍റ് നവാസ് അഷ്റഫി പാനൂര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകാരണ വിതരണം മക്കാര്‍ ഹാജി സില്‍വര്‍ സ്റ്റാര്‍ നിര്‍വഹിച്ചു. ജുനൈദ് സഅദി കണ്ണൂര്‍, എന്‍. കെ അഹമ്മദ് കുട്ടി സാഹിബ്, ബഷീര്‍ മൌലവി, യു അന്‍സാര്‍ പാണാവള്ളി, അന്‍വര്‍, അബ്ദുള്‍ ജബ്ബാര്‍ പനച്ചുവട്, സക്കരിയ്യ ബാഖവി, തുടങ്ങിയവര്‍ സംസാരിച്ചു. സുലൈമാന്‍ ദാരിമി സ്വാഗതവും SKSSF വടുതല മഹല്ല് യൂണിറ്റ് പ്രസിഡെന്‍റ് അബ്ദുല്‍ റഹീം ഫൈസി നന്ദിയും പറഞ്ഞു.
- Abdul Kareem Salih

എം.ഐ.സി ദഅ്‌വാ കോളേജ്; അഡ്മിഷന്‍ ആരംഭിച്ചു

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജിലേക്ക് പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. SSLC പഠനത്തിന് ശേഷം മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന കോഴ്‌സിലേക്ക് SSLC പാസായ സമസ്ത മദ്രസ ഏഴാം തരം പാസായ 17 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സമസ്ത അംഗീകൃത മുഖ്തസര്‍, മുത്വവ്വല്‍ പഠനവും കേരള സര്‍ക്കാര്‍ അംഗീകൃത പ്ലസ് ടു, ഡിഗ്രി, പിജി പഠനവും കമ്പ്യൂട്ടര്‍, പ്രസംഗം, എഴുത്ത്, ഭാഷാ പ്രാവീണ്യം തുടങ്ങിയ മേഖലകളിലെ പരിശീലനവും ഇസ്ലാമിക ജീവിത പ്രായോഗിക പരിശീലനവും നിരന്തര തര്‍ബ്ബിയത്തും കോഴ്‌സിന്റെ പ്രത്യേകതകളാണ്. യോഗ്യതാ പരീക്ഷയിലൂടെ പ്രവേശനം നല്‍കപ്പെടുന്നവര്‍ക്ക് ഭക്ഷണം, താമസം, പഠനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9447650843, 9746700482, 7736821261.
- mansoor d m

സമസ്ത ബഹ്റൈന്‍ ജിദാലി ഏരിയാ ക്യാമ്പ് ഇന്ന് (14)

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തന്‍വീര്‍ മീറ്റ്‌ ഇന്നു രാത്രി (14/5/14  ബുധന്‍) 10.30 നു ജിദാലി ദാറുല്‍ ഖുര്‍ആന്‍  മദ്രസയില്‍ വെച്ച് നടക്കുന്നതാണ്. ഉമറുല്‍ ഫാറൂഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ എടവണ്ണപാറ, അബ്ദുല്‍ സലാം ബാഖവി കൊല്ലം സംബന്ധിക്കും.
- Beeta ashraf Abubacker

പാണക്കാട് സയ്യിദ് അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങളും അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 15ന് യാമ്പുവില്‍

യാമ്പു : SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും 15.5.2014 വ്യാഴം രാത്രി 9 മണിക്ക്‌ യാമ്പു ജിനാക്ക് ഹോട്ടലില്‍ സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ യാമ്പു സംഘടിപ്പിക്കുന്ന സ്വീകരണയോഗത്തിലും തുടന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും സംബധിക്കുമെന്ന് SKIC യാമ്പു ഭാരവാഹികളായ സഅദ് നദവി കണ്ണൂര്‍, അബ്‌ദുല്‍റഹീം മുസ്ലിയാര്‍ കരുവന്തിൂരുത്തി, അബ്ദുന്നൂര്‍ ദാരിമി നിലമ്പൂര്‍, അമീര്‍സി, കെ, എം.ഫൈസി കരിപ്പൂര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി കുഞ്ഞാപ്പുഹാജി ക്ലാരി കണ്‍വീനറായും അബ്ദുറഹീം കരുവന്‍തിരുത്തി, കെ.പി.എ. കരീം താമരശ്ശേരി, അബ്ദുല്‍ മജീദ്‌ ഫറോക്ക്‌, അബ്ദുല്‍ കരീം പുഴക്കാട്ടിരി, അയ്യൂബ് എടരിക്കോട്‌, അബ്ദുല്‍മജീദ്‌ നെച്ചിക്കാട്ടില്‍, മാമുക്കോയ, ഹുസൈന്‍ പുത്തൂര്‍, ഹസ്സന്‍ കുറ്റിപ്പുറം, അഹമദ്കബീര്‍ കുന്നുംപുറം, മുബീന്‍, അസീസ്‌ ദോസരി, ഹാരിസ്‌ പൂക്കോട്ടൂര്‍, സഹീര്‍ വണ്ടൂര്‍, മൂസാന്‍ കണ്ണൂര്‍, സൈനുദ്ദീന്‍ തലക്കടത്തൂര്‍, ഷംസു പി, ഡി.എം അഹമദ് കണ്ണൂര്‍ എന്നിവര്‍ അടങ്ങുന്ന സബ്‌ കമ്മിറ്റിക്ക് രൂപം നല്കികി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0509988418, 0591956659, 0545516671.
- Alavikutty Olavattoor Al-Ghazali - Riyadh

അഖില കേരള മൗലിദ് രചനാ മത്സര ഫലം

കാപ്പാട് : ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അഖില കേരള മൗലിദ് രചനാ മത്സരത്തിന്റെ ഫലം പുറത്തുവിട്ടു. ഒന്നാം സ്ഥാനം അരീഹു സ്സ്വബാ ഫീ മദ്ഹി സയ്യിദിനല്‍ മുസ്ഥഫാ (റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി) രണ്ടാം സ്ഥാനം മൗലിദുന്നബിയില്‍ മുഖ്താര്‍ (സബീലുല്‍ ഹിദായ പറപ്പൂര്‍) മൂന്നാം സ്ഥാനം മൗലിദു തുഹ്ഫത്തുല്‍ ആശിഖീന്‍ (മജ്മഅ് കാവനൂര്‍).
- al ihsan Kappad

എന്‍ട്രന്‍സ് പരീക്ഷ; ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥി പ്രവാഹം

ബാംഗ്ലൂര്‍ : കര്‍ണാടകയിലെ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ബാംഗ്ലൂര്‍ SKSSF ഹെല്‍പ്പ് ഡസ്‌ക്ക് ഒരു ആശ്വാസമായി. കേരളത്തില്‍ നിന്നും നിരവധി പേരാണ് ബാംഗ്ലൂരിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നത്. പുതുതായി ബാംഗ്ലൂരിലെത്തിയ പരീക്ഷാര്‍ഥികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും യാത്ര താമസ സൗകര്യങ്ങള്‍ക്കും SKSSF ഹെല്‍പ്പ് ഡസ്‌ക്ക് നേതൃത്വം നല്‍കി. ഉപരി പഠനാര്‍ഥം ബാംഗ്ലൂരില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബദ്ദശ്രദ്ധരാകണമെന്നും ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി skssfblrhelpdesk@gmail. com ബന്ധപ്പെടാമെന്നും ശഹഫാദ് വില്ലനൂര്‍, സയ്യിദ് ഖാസിം തങ്ങള്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 08123401706.
- Muhammed vanimel, kodiyura

സമസ്ത പ്രസിഡന്റ് ഒമാനില്‍; ദുആ സമ്മേളനം 15 വ്യാഴാഴ്ച

ഒമാന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ആനക്കര കോയക്കുട്ടി മുസ്ല്യാര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം മസ്കത്തിലെത്തി. മസ്കത്ത് സുന്നീ സെന്റര്‍ പ്രവര്‍ത്തകര്‍ മസ്കത്ത് ഇന്റ്‌ര്‍ നാഷ്‌ണല്‍ എയര്‍ പോര്‍ട്ടില്‍ സമസ്ത അധ്യക്ഷന് ഊഷമളമായ സ്വീകരണം നല്‍കി. 2012-ല്‍ മര്‍ഹും കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് സമസ്ത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കോയക്കുട്ടി മുസ്ലിയാരുടെ പ്രഥമ ഒമാന്‍ സന്ദര്‍ശനമാണിത്. SKSSF സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുസ്സത്താര്‍ പന്തല്ലൂരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
മത്ര മഹ്ദി മസ്ജിദില്‍ നടന്ന സ്വീകരണ യോഗം സെന്റര്‍ പ്രസിഡിന്റ് ഇസ്മായീല്‍ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു. മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റഹമാന്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുന്നീ സെന്റര്‍ ചെയര്‍മാന്‍ പുറങ്ങ അബ്ദുല്ല മൌലവി, മഹ്ദി മസ്ജിദ് ഇമാം യൂസുഫ് അസ്‌ഹരി പ്രസംഗിച്ചു.
മത്ര കമ്മിറ്റി ഉപദേശക സമിതി അംഗം സൈഫു ഹാജി, മത്ര ഇഖ്റ മദ്രസ കണ്‍വീനര്‍ നവാസ് കാസര്‍ഗോഡ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുബൈര്‍ മത്ര, അസീസ് ഹാജി കുഞ്ഞിപ്പള്ളി എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. പതിനഞ്ചിനു വ്യാഴാഴ്ച റൂവി അല്‍ മാസ ഹാളില്‍ നടക്കുന്ന ദുആ സമ്മേളനത്തിനു കോയക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കും. അബ്ദുസ്സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന ഫാമിലി സംഗമത്തിലും ശനിയാഴ്ച റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കും. കൂടാതെ സലാല, സീബ്, മുസന്ന തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികളിലും സ്മസ്ത പ്രസിഡ്ന്റ് സംബന്ധിക്കും.
- Sunni Centre Muscat

SKSSF ത്വലബ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രബന്ധ മത്സരം

കാസര്‍ഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന SKSSF ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ, പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്. നിങ്ങള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും.
- Sidheeque Maniyoor

അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹല്ല് ശാക്തീകരണ പദ്ധതി; ഉദ്ഘാടനം മെയ് 15ന്

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ നടപ്പിലാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം 15-5-2014 വ്യാഴം രാത്രി 8. 30 നു സെന്റര്‍ മെയിന്‍ ഓഡിറ്റോരിത്തില്‍ നടക്കും.  പ്രമുഘ കൌണ്‍സിലറും ലീഡര്‍ഷിപ് ട്രെയിനറുമായ എസ് വി മുഹമ്മദലി മാസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് നേത്രത്വം നല്കും.  മുന്‍കൂടി രജിസ്റ്റര്‍ ചെയ്യുന്ന മഹല്ല് പ്രധിനിധികള്‍ക്കാണ് പ്രവേശനം. യു എ ഇ യിലെ പരമാവധി മഹല്ല് ഭാരവാഹികളെ ഈ പരിപാടിയില് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക.  തീര്‍ച്ചയായും ഇതൊരു വ്യത്യസ്ത ഫലം ഉണ്ടാക്കും എന്നതില്‍ സംശയമില്ല.  മഹല്ലുകളുടെ വിഷയത്തില്‍ സാമ്പത്തിക സഹായത്തിനു പുറമേ മറ്റു പലതും നമുക്ക് ചെയ്യാനുണ്ടെന്ന് വ്യക്തമാക്കിത്തരുന്ന ഈ പരിപാടിയിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ഇസ്ലാമിക്‌ സെന്ററുമായി ബന്ധപ്പെടുക 02-6424488.
- PM Shafi Vettikkattiri

അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്കും സ്വീകരണം നല്‍കി

റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
SKIC-SYS നേതാക്കള്‍ സ്വീകരിക്കുന്നു
റിയാദ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൌദിയിലെത്തിയ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ SKIC-SYS നേതാക്കള്‍ സ്വീകരിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി, അലവിക്കുട്ടി ഒളവട്ടൂര്‍, എം. മൊയ്തീന്‍കോയ, സമദ് പെരുമുഖം, സൈതലവി ഫൈസി, ശാഫി ദാരിമി, ഹംസക്കോയ പെരുമുഖം, മജീദ് പത്തപ്പിരിയം, എന്‍.സി മുഹമ്മദ്, സുബൈര്‍ ഹുദവി, അബ്ദുറസാഖ് വളക്കൈ, അബ്ദുറഹ്മാന്‍ ഫറോക്ക്, മുസ്തഫ ചീക്കോട്, ഹബീബുല്ല പട്ടാമ്പി, ഹനീഫ മൂര്‍ക്കനാട് എന്നിവര്‍ സംബന്ധിച്ചു.
- Alavikutty Olavattoor Al-Ghazali - Riyadh

കേരള യൂണിവേഴ്‌സിറ്റി പി.ജി അറബിക്; അഹ്മദ് കോയ റഹ്മാനിക്ക് ഒന്നാം റാങ്ക്

വില്യാപ്പളളി : കേരള യൂണിവേഴ്‌സിറ്റി പി.ജി അറബിക് ഫൈനല്‍ പരീക്ഷയില്‍ അഹ്മദ് കോയ റഹ്മാനി ഒന്നാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പന്നൂര്‍ സ്വദേശിയാണ്. കടമേരി റഹ്മാനിയ്യ് അറബിക് കോളേജില്‍ നിന്നും റഹ്മാനി ബരുദ പഠനം പൂര്‍ത്തിയാക്കിയ അഹ്മദ് കോയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ അറബിക് ഫൈനല്‍ പരീക്ഷയിലും റാങ്കിനര്‍ഹനായിരുന്നു. ഈയിടെ കഴിഞ്ഞ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സാഹിത്യ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പൊയിലില്‍ അബ്ദുല്‍ ഖാദിര്‍-ആസിയ ദമ്പതികളുടെ മകനാണ്.
- Rahmaniya Katameri

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുന്നു
മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തില്‍ പോകുന്ന ഈ വര്‍ഷത്തെഹജ്ജ് സംഘത്തിന്റെ രജിസ്‌ട്രേഷന്‍ താജുദ്ദീന്‍ കണ്ണൂരില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് കൊണ്ട് സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. ആരാധന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധ്യമായ സമയമായിട്ടും നീട്ടി വെക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥവിശ്വാസിയുടെ ലക്ഷണമല്ലെന്നും ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് നേടിത്തരേണ്ടആത്മീയ ഔന്നത്യത്തെ കുറിച്ച് ബോധവാന്മാരവണമെന്നൂം അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ സൂചിപ്പിചു. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടമ്പള്ളി, വൈസ്.പ്രസിഡണ്ട്. മുഹമ്മദലി, മദ്‌റസ സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മൗലവി, സമസ്ത കോര്‍ഡിനേട്ടര്‍ ഉമറുല്‍ ഫറുഖ് ഹുദവി, മൂസ മൗലവി, ഖാലിദ് ഹാജി, ഇബ്രാഹിം ഹാജി ചാലിയാട് എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് രജിസ്‌ട്രേഷന്  33 987 487, 33 049 112, 34 090 450 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
- Samastha Bahrain

ത്വലബ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍
ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ/മലപ്പുറം : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബ വിംഗ് സംഘടിപ്പിച്ച ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന ഉച്ചകോടിയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സത്താര്‍ പന്തല്ലൂര്‍, ഹാജി കെ മമ്മദ് ഫൈസി, ഒ.എം.എസ് തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ആസിഫ് ദാരിമി പുളിക്കല്‍, ഫൈറൂസ് ഒറവംപുറം, സി.പി.ബാസിത്ത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍, റാഫി മുണ്ടംപറമ്പ്, ഫാറൂഖ് മണിമൂളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- SKSSF STATE COMMITTEE