Pages

എക്‌സിബിഷന് വന്‍ ജനതിരക്ക്; പ്രദര്‍ശനം മൂന്ന് ദിവസംകൂടി തുടരും

ചെങ്കള : സമ്മേളനത്തോടനുബന്ധിച്ച് വാദീ തൈ്വബയില്‍ ഒരുക്കിയ പൈതൃകം ഇസ്ലാമിക പ്രദര്‍ശനത്തിന് സന്ദര്‍ശക തിരക്കേറുന്നു. കേരളക്കരയില്‍ മാലിക് ദീനാറും സംഘവും കൊണ്ടുവന്ന ഇസ്ലാം മതത്തിന്റെ പൈതൃകം ദൃശ്യവല്‍ക്കിരച്ചുകൊണ്ട് ഉത്തര മലബാറില്‍ ഏറെ വ്യത്യസ്തതോയടെയാണ് പ്രദര്‍ശനം സജ്ജമാക്കിയത്. സമ്മേളനത്തിനായി ഒഴുകിയെത്തുന്ന ജന സഹസ്രങ്ങള്‍ക്ക് വിജ്ഞാനവും വിനോദവും കൗതുകവും വിരുന്നൊരുക്കി വിവിധ സ്ഥാപനങ്ങളും വ്യക്തിത്വങ്ങളും സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നു. തമസ്സിന്റെ ദുര്‍ഘട പാതകള്‍ കീറിമുറിച്ച് പ്രഭ ചൊരിഞ്ഞ പ്രവാചക പ്രമേയം പ്രദര്‍ശന കവാടം മുതല്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. തുടര്‍ന്ന് അറേബ്യയിലെ മരുഭൂമിയും കേരളത്തിന്റെ തനിമയാര്‍ന്ന ഹരിത തീരവും ചിത്രീകരിച്ചത് വിസ്മയകരമാണ്. വിവിധ സ്ഥാപനങ്ങള്‍ അണിയിച്ചൊരുക്കിയ സമസ്ത നേതാക്കന്മാരുടെ തിരുകേശ ശേഷിപ്പുകളും ശാസ്ത്ര കൗതുകവും ഫോട്ടോഗ്രാഫര്‍മാരായ അജീബ് കോമാച്ചിയുടെയും മധുരാജിന്റെയും ചിത്രങ്ങളും
ദൃശ്യാനുഭൂതി പകരുന്നു. ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന അമേരിക്കന്‍ പാവയും കൈകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന മജീഷ്യനും ഇരു കരങ്ങളും കാലുകളും കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ വരക്കുന്ന വ്യക്തിയും സന്ദര്‍ശകര്‍ക്ക് കൗതുകമാകുന്നു. സന്ദര്‍ശക തിരക്ക് പ്രമാണിച്ച് ബുധനാഴ്ച്ച വരെ നീട്ടി. തിങ്ങള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്ക് എക്‌സിബിഷന്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
- sys-waditwaiba