Pages

SYS- 60-ാം വാര്‍ഷിക പ്രചരണം; നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 60 ദഅ്‌വാ പ്രഭാഷണങ്ങള്‍ നടത്തും

നിലമ്പൂരില്‍ വെള്ളിയായ്ച നടക്കുന്ന ആദര്‍ശ സമ്മേളനം വിജയിപ്പിക്കും
നിലമ്പൂര്‍: 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട'് എന്ന പ്രമേയവുമായി ഫെബ്രവരി 14,15, 16 തിയ്യതികളില്‍ കാസര്‍ഗോഡ് വാദ്വീതൈ്വബയില്‍ നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നിയോജക മണ്ഡലത്തില്‍ തെരഞ്ഞടുത്ത അറുപത് മഹല്ലുകളില്‍ ദഅ്‌വാ പ്രഭാഷണങ്ങള്‍ നടത്താന്‍ ചന്തക്കുന്ന് മര്‍കസില്‍ ചേര്‍ന്ന മണ്ഡലം സ്വാഗത സംഘം തീരുമാനിച്ചു. ചെയര്‍മാന്‍ ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 21 ന് ശനിയായ്ച വേങ്ങരയില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട ആമില അംഗങ്ങളെ പങ്കെടുപ്പിക്കും.  13 ന് വെള്ളിയായ്ച നിലമ്പൂരില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം വിജയിപ്പിക്കും. കെ.ടി കുഞ്ഞാന്‍, സലീം എടക്കര, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അമാനുള്ള ദാരിമി, പറമ്പില്‍ ബാവ, എം.എ സിദ്ദീഖ് മാസ്റ്റര്‍, ചെമ്മല നാണി ഹാജി, കൈനോട്ട് ബാപ്പുട്ടി, ഫള്‌ല് അന്‍വരി, എ.ടി അന്‍വര്‍ ഫൈസി, ബഷീര്‍ മൗലവി ചെമ്പംകൊല്ലി, എം ശിഹാബ്, ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.പി യഅ്ഖൂബ് ഫൈസി സ്വാഗതവും, ബഷീര്‍ ഫൈസി നന്ദിയും പരഞ്ഞു.