മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാവണം -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു |
കോഴിക്കോട് : സമൂഹത്തിന്റെ നിര്‍ണായകമായ ഘടകമായ മാധ്യമങ്ങള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നെടുംതൂണായി വര്‍ത്തിക്കുന്നതോടൊപ്പം ധര്‍മബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.സുപ്രഭാതം ദിനപത്രത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂലൈ 31ന് പത്രത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കും.ഇഖ്‌റഅ് പബ്ലികേഷന്റെ നേതൃത്വത്തിലാണ് പത്രം ഇറങ്ങുന്നത്.
