Pages

KKSMC ല്‍ SYS സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്തു

കുവൈത്ത് : പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി യുവജന സംഗം (SYS) സംഘടിപ്പിക്കുന്ന അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ കലണ്ടര്‍ പുറത്തിറക്കി. കലണ്ടറിന്റെ പ്രകാശനം സിംസാറുല്‍ ഹഖ് ഹുദവി റഫീഖ് സാഹിബ് കല്ലായിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ,
കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ആബിദ് അല്‍ ഖാസിമി , ശംസുദ്ധീന്‍ മുസ്ലിയാര്‍ , ബഷീര്‍ ബാത്ത എന്നിവരും സംബന്ധിച്ചു.
- KKSMC Media