തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) സംഘടിപ്പിക്കുന്ന തസ്വവ്വുഫ് സെമിനാര്‍ നാളെ (02/10/2013 ബുധന്‍) രാവിലെ ഒമ്പതിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ മഹല്ല് സംവിധാനങ്ങളുടെ ശില്‍പിയും ദാറുല്‍ ഹുദായുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയുമായിരുന്ന ശൈഖുനാ സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെ ദേഹവിയോഗത്തിന്റെ 20-ാം ആണ്ടിനോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ തസ്വവ്വുഫിന്റെ പ്രാമാണികത, അനുരാഗത്തിന്റെ സൂഫി സ്പര്‍ശം, തസ്വവ്വുഫിന്റെ സങ്കേതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധമവതരിപ്പിക്കും. വൈസ്.ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മോഡറേറ്ററായിരിക്കും. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് സി.എച്ച് ഉസ്താദ് അനുസ്മരണ പ്രാഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ആനക്കര കോയകുട്ടി മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം കൊടുക്കും.