Pages

ലക്ഷ്യ ബോധത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ച് STEP സിവില്‍ സര്‍വീസ് പരിശീലനം

SKSSF STEP സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പില്‍
അഡ്വ
എംഉമര്‍ എം എല്‍ എ സംസാരിക്കുന്നു
മലപ്പുറം : വിദ്യാഭ്യാസത്തിന്റെ അത്യുന്നത ലക്ഷ്യങ്ങളിലെത്തിച്ചേരാനുളള ദൃഢ നിശ്ചയവുമായി ഒത്തു ചേര്‍ന്നവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി STEP അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്. SKSSF TREND ന് കീഴില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എം ഇ എ എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍ നടന്ന സ്‌റ്റെപ്പ് ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധത്തിന്റെ പുതിയ പഠനാനുഭവങ്ങള്‍ സമ്മാനിച്ചത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. അഡ്വ. എം. ഉമര്‍ എം എല്‍ എ മുഖ്യാഥിതിയായിരുന്നു. പഠനാര്‍ഹവും ശ്രദ്ധേയവുമായ വിവിധ സെഷനുകളില്‍ മുഹമ്മദലി ശിഹാബ് IAS, ജിജോ മാത്യുജിതേഷ് കണ്ണൂര്‍ , അരുണ്‍ കുമാര്‍ , അബൂബക്കര്‍ സിദ്ധീഖ് സി.കെജാഫര്‍ താനൂര്‍ , എസ് വി മുഹമ്മദലി, സത്താര്‍ പന്തല്ലൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കലാ സാഹിത്യവേദിയില്‍ ഫരീദ് റഹ്മാനി കാളികാവ് നേതൃത്വം നല്‍കിബശീര്‍ ഫൈസി ദേശമംഗലം ഉല്‍ബോധനം നടത്തി. സ്‌റ്റെപ്പ് സംസ്ഥാന കോഡിനേറ്റര്‍ റഷിദ് കോടിയൂറ ആമുഖ ഭാഷണം നടത്തി. ട്രന്റ് കണ്‍വീനര്‍ റിയാസ് നരിക്കുനി സ്വാഗതവും മുനീര്‍ കൊഴിലാണ്ടി നന്ദിയും പറഞ്ഞു.
- skssf TREND