Pages

തൃശൂര്‍ ജില്ലാ സുന്നി സംഗമം വിജയിപ്പിക്കും : പഴയന്നൂര്‍ മേഖലാ കമ്മിറ്റി

പഴയന്നൂര്‍ : "സുകൃതങ്ങളുടെ സമുദ്ധാരണത്തിന്" എന്ന പ്രമേയവുമായി SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി 24ന് ചാവക്കാട് വെച്ച് നടത്തുന്ന സുന്നി സംഗമം വിജയിപ്പിക്കാന്‍ പഴയന്നൂര്‍ മേഖല കമ്മിറ്റി തീരുമാനിച്ചു. യോഗം ജില്ലാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി അഷ്റഫ് അന്‍വരി എളനാട് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുസ്ലിയാര്‍ ആദ്ധ്യക്ഷം വഹിച്ചു. നൌഫല്‍ ചേലക്കര, ഷമീര്‍ മുസ്ലിയാര്‍ , മനാഫ് ചേലക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചുമുഹമ്മദ് അലി കല്ലേപ്പാടം സ്വാഗതവും അബ്ദുള്‍ മജീദ് ഉലൂമി നന്ദിയും പറഞ്ഞു.
- noufal chelakkara