Pages

അബ്ബാസലി തങ്ങളുടെ മകന്‍ ഹാഫിളായി

കല്‍പ്പറ്റ : SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങലുടെ മകന്‍ സയ്യിദ് അഹ്മദ് റാജിഅ് അലി ശിഹാബ് ഹാഫിളായി. SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ നടന്നു വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയിലെ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലായിരുന്നു പഠനം. എട്ടുമാസം പൂര്‍ത്തിയാവും മുമ്പാണ് ഈ മിടുക്കന്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്ആറ് വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തില്‍ നിന്നും ഇതിനകം പഠനം പൂര്‍ത്തിയാക്കിയ 35 ഹാഫിളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്മദ്‌റസ അഞ്ചും സ്‌കൂള്‍ ഏഴും ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ സെലക്ഷന്‍ പരീക്ഷയിലൂടെ തെരെഞ്ഞെടുത്ത് മൂന്നു വര്‍ഷം കൊണ്ട് എസ് എസ് എല്‍ സിയോടൊപ്പം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതാണ് ഇവിടുത്തെ പഠന രീതി. 30 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സ്ഥാപനത്തില്‍ പഠനം തുടരുന്നുണ്ട്. ഹാഫിള് ശിഹാബുദ്ദീന്‍ ദാരിമിയാണ് ഉസ്താദ്. 2002 ല്‍ ആരംഭിച്ച അക്കാദമിയുടെ കീഴില്‍ വാഫി കോളേജ്, വനിതാ ശരീഅത്ത് കോളേജ്, ജാമിഅഃ ജൂനിയര്‍ കോളേജ്, പബ്ലിക് സ്‌കൂള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡണ്ട്. അക്കാദമി ഹാളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
- Shamsul Ulama Islamic Academy VEngappally