![]() |
SYS ജില്ലാ പ്രസിഡന്റ് ഒ.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
നീലഗിരി
: SKSSF സഹചാരി
യുമായി സഹകരിച്ച് കുവൈറ്റ്
ഇസ്ലാമിക് സെന്ററിന്റെ
ആഭമുഖ്യത്തില്‍ നീലഗിരി
ജില്ലയിലെ കുറ്റിമൂച്ചി
മഹല്ലില്‍ റമളാന്‍ റിലീഫ്
വിതരണം നടത്തി. സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്
ജില്ലാ സെക്രട്ടറി സൈതലവി
റഹ്മാനി ആമുഖ പ്രഭാഷണം നടത്തി.
സമസ്ത നീലഗിരി
ജില്ല പ്രസിഡന്റ് ഉസ്താദ്
പി.കെ.എം
ബാഖവി ഉദ്ബോധന പ്രഭാഷണവും
നടത്തി. ഭക്തി
നിര്‍ഭരമായ പ്രാര്‍ത്ഥനക്ക്
ശേഷം എസ്.വൈ.എസ്
ജില്ലാ പ്രസിഡന്റ് ഒ.കെ
ഇമ്പിച്ചിക്കോയ തങ്ങള്‍
റിലീഫ് വിതരണം ഉദ്ഘാടനം
ചെയ്തു. എസ്.വൈ.എസ്
ജില്ലാ സെക്രട്ടറി എം.സി
സൈതലവി മുസ്ല്യാര്‍ ,
SKSSF നീലഗിരി
പ്രസിഡന്റ് ശുഹൈബ് നിസാമി,
വര്‍ക്കിംഗ്
സെക്രട്ടറി കബീര്‍ നിസാമി,
ഹനീഫ് ഫൈസി,
ശാജി കുറ്റിമൂച്ചി,
കുറ്റിമൂച്ചി
മഹല്ല് പ്രസിഡന്റ് പി.പി
കുഞ്ഞിമുഹമ്മദ് സാഹിബ്,
സെക്രട്ടറി
ഉമ്മര്‍ കെ.കെ,
ഖജാഞ്ചി വി.എം
അബ്ദുറഹ്മാന്‍ , റശീദ്
കുറ്റിമൂച്ചി തുടങ്ങിയവര്‍
സംസാരിച്ചു.
- shaji