Pages

SKSSF റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന് (04 വ്യാഴം)

കോഴിക്കോട് : SKSSF റമദാന്‍ കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (04 വ്യാഴം) ചാലിയത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വൈകീട്ട് 7 മണിക്ക് കൊട്ടലത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ന്യൂനപക്ഷ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍ കുട്ടി മുഖ്യാതിഥിയായിരിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ അശ്റഫി കക്കുപ്പടി, സയ്യിദ് ആരിഫ് തങ്ങള്‍ പ്രസംഗിക്കും. കാമ്പയിന്‍റെ ഭാഗമായി സംസ്ഥാന തല ഖുര്‍ആന്‍ പാരായണ മത്സരം, ഖുര്‍ആന്‍ പ്രഭാഷക സംഗമം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഓണ്‍ലൈന്‍ ക്വിസ് മത്സരം, സകാത്ത് പഠന സദസ്സുകള്‍ , റിലീഫ് പ്രവര്‍ത്തനങ്ങള്‍ , ഇഫ്ത്വാര്‍ സംഗമങ്ങള്‍ , തര്‍ബ്ബിയത്ത് ക്യാമ്പുകള്‍ തുടങ്ങിയവ നടക്കും. സംഘടന മുഖപത്രമായ സത്യധാര കാമ്പയിന്‍റെ ഭാഗമായി 'ആത്മത' പ്രത്യേക പതിപ്പ് പുറത്തിറക്കും.
- SKSSF STATE COMMITTEE